Kerala

പൊന്നമറ്റത്തെ അടുക്കളയിൽ നിന്ന് സയനൈഡ് കണ്ടെത്തി

പൊന്നമ്മറ്റം വീടിന്റെ അടുക്കളയിൽ സൂക്ഷിച്ച നിലയിൽ സയനൈഡ് അന്വേഷണ സംഘം കണ്ടെത്തി. വീട്ടിൽ സയനൈഡ് ഒളിപ്പിച്ചിട്ടുണ്ടെന്ന് ഇന്നലെ മുഖ്യപ്രതിയായ ജോളിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സയനൈഡ് കണ്ടെത്തിയത്. സയനൈഡ് അടുക്കളയില്‍ സൂക്ഷിച്ചതിന്റെ കാരണവും ജോളി വ്യക്തമാക്കി. പിടിക്കപ്പെട്ടാല്‍ സ്വയം ഉപയോഗിക്കാന്‍ സൂക്ഷിച്ചതാണെന്നാണ് ഇവർ അറിയിച്ചത്. കേസില്‍ നിര്‍ണായകമായേക്കാവുന്ന ഒരു സാധനം വീട്ടില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ജോളി തിങ്കളാഴ്ച പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി നടത്തിയ തെരച്ചിലിൽ അടുക്കളയിലെ പഴയ പാത്രങ്ങള്‍ക്കിടയില്‍ കുപ്പിയിലാക്കി തുണിയില്‍ […]

information

ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനം; ഗ്രാന്റിന് അപേക്ഷ ക്ഷണിച്ചു

കേരള ലളിതകലാ അക്കാദമി 2019-2020 വര്‍ഷത്തെ ഫോട്ടോഗ്രാഫി – കാര്‍ട്ടൂണ്‍ ഏകാംഗ പ്രദര്‍ശന ഗ്രാന്റിനുള്ള അപേക്ഷ ക്ഷണിച്ചു. പ്രദര്‍ശനം സംഘടിപ്പിക്കുന്നതിന് 50,000 രൂപ വീതമാണ് ധനസഹായം നല്‍കുന്നത്. തിരഞ്ഞെടുക്കപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം രചന കളുടെ 8” X 6” സൈസിലുള്ള പത്തു കളര്‍ ഫോട്ടോഗ്രാഫുകള്‍, ലഘു ജീവചരിത്രക്കുറിപ്പ്, പ്രദര്‍ശനം നടത്തുവാനുദ്ദേശിക്കുന്ന സ്ഥലം, ഗ്യാലറി എന്നിവയടങ്ങുന്ന വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തി അപേക്ഷ നല്‍കണം. തെരഞ്ഞെടുക്കപ്പെട്ട കലാകാരന്‍മാര്‍ 2020 ആഗസ്റ്റ് 31 നകം അക്കാദമിയുടെ ഏതെങ്കിലും ഗ്യാലറിയിലാണ് പ്രദര്‍ശനം നടത്തേണ്ടത്. കേരളീയരോ, […]

News

മൂഴിക്കല്‍ കടവില്‍ കുളിക്കാനിറങ്ങി അപകടം; രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി

മൂഴിക്കല്‍: മൂഴിക്കല്‍ കടവില്‍ കുളിക്കാനിറങ്ങി ഉണ്ടായ അപകടത്തില്‍ രണ്ടാമത്തെ കുട്ടിയുടെ മൃതദേഹവും കണ്ടെത്തി. ജെഡിറ്റിയിലെ പോളിടെക്‌നിക് വിദ്യാത്ഥി അമര്‍(19) ന്റെ മൃതദേഹം ആണ് കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ആല്‍ഫിന്‍ (19) ന്റെ ബോഡി നൂറ്റമീറ്റര്‍ അകലെ നിന്ന് ഇന്നലെ കിട്ടിയിരുന്നു. വെള്ളിമാട്കുന്ന് ഫയര്‍ഫോഴ്‌സ് ഓഫീസര്‍ ബാബുവിന്റെയും മറ്റ് യൂനിറ്റൂകളില്‍ നിന്നുള്ള വരും നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലുകള്‍ക്കു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

Local

ക്രാഫ്റ്റ് ബേക്കര്‍ കോഴ്സ് ആരംഭിച്ചു;ഷീ സ്‌കില്‍സ് പദ്ധതിക്ക് ജില്ലയില്‍ തുടക്കം

നാഷണല്‍ ട്രസ്റ്റ് എല്‍എല്‍സിയുടെയും അസാപ്പ് (അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) കോഴിക്കോടിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ക്രാഫ്റ്റ് ബേക്കര്‍ കോഴ്സിന്റെയും ജില്ലാതല ഷീ സ്‌കില്‍സ് പദ്ധതിയുടെയും ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു നിര്‍വഹിച്ചു. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരുടെ അമ്മമാര്‍ക്ക് കുട്ടികളെ നോക്കേണ്ട പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. അതിനാല്‍ ഇവര്‍ക്ക് തൊഴില്‍ സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അതിന്റെ തുടക്കമാണ് ഇത്തരം പരിശീലനമെന്നും കലക്ടര്‍ പറഞ്ഞു. പരിഹരിക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ പരമാവധി പരിഹരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. […]

Local

കുന്ദമംഗലം ഗവണ്‍മെന്റ് കോളേജ് ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു

കുന്ദമംഗലം; കുന്നമംഗലം ഗവണ്‍മെന്റ് കോളേജില്‍ ഫിറ്റ്‌നസ് സെന്ററിന്റെ ഉദ്ഘാടനം അഡ്വ. പി.ടി.എ. റഹീം MLA നിര്‍വ്വഹിച്ചു. രണ്ട് ലക്ഷം രൂപ ചിലവില്‍ രക്ഷാകര്‍ത്തൃസമിതി ആണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ബീന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സുരേഷ്, പ്രൊ.ബഷീര്‍, ഡോ. സുപ്രഭ, ഡോ. ജെയ്ന്‍ ജോണ്‍, ഷാജി ആന്റണി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രിന്‍സിപ്പല്‍ സജി സ്റ്റീഫന്‍ സ്വാഗതവും ഡോ. നൗഫല്‍ നന്ദിയും പറഞ്ഞു.

മൂഴിക്കൽ കടവിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി ഒരു കുട്ടിയുടെ ബോഡി കിട്ടി

മൂഴിക്കൽ: ജെഡിറ്റിയിലെ പോളിടെക്നിക് വിദ്യാത്ഥാ ആൽഫിൻ 19 ന്റെ ബോഡി നൂറ്റമീറ്റർ അകലെ നിന്നാണ് കിട്ടിലത്. മറ്റ സഹപാഠി അമർ 19 വയനാട് വേണ്ടി തിരച്ചിൽ ഊർജിതമാക്കി.വെള്ളിമാട്കുന്ന് ഫയർഫോഴ്സിന്റെയും മറ്റ് യൂനിറ്റൂകളിൽ നിന്നുള്ള വരും നാട്ടുകാരും പോലീസും തിരച്ചിലുകൾക്കു നേതൃത്വം നൽകുണ്ട്. ആൽഫിൻവലനാട് സ്വദേശിയാണ്

Kerala Local

പിഎസ്എൻ കോളേജ് മികച്ച പത്രപ്രവർത്തനത്തിനുള്ള ഉപഹാരം എം.സിബ്ഗത്തുള്ളയ്ക്ക്

കുന്ദമംഗലം : മികച്ച പത്രപ്രവർത്തനത്തിനുള്ള പിഎസ്എൻ കോളേജ് നൽകുന്ന ഉപഹാരം കുന്ദമംഗലത്തെ അറിയപ്പെടുന്ന മുതിർന്ന പത്രപ്രവർത്തകനും കുന്ദമംഗലം ന്യൂസിന്റെ ചീഫ് എഡിറ്ററുമായ എം. സിബ്ഗത്തുള്ളയ്ക്ക് സമർപ്പിച്ചു. പെരിങ്ങളത്ത് അനാഥയായി കഴിഞ്ഞിരുന്ന സരസ്വതിയമ്മയ്ക്ക് പിഎസ്എന്‍ കോളേജിന്റെ കൈത്താങ്ങില്‍ ഒരുങ്ങിയ വീടിന്റെ താക്കോല്‍ദാനം ചടങ്ങിലാണ് കുന്ദമംഗലം എംഎൽഎ പിടിഎ റഹിം ഉപഹാരം സമർപ്പിച്ചത്. വര്‍ഷങ്ങളായി ഒറ്റക്ക് ഒരു വീട്ടില്‍ താമസിക്കുകയായിരുന്ന സരസ്വതിയമ്മയുടെ ദുരിതം നിറഞ്ഞ ജീവിതം വാർത്തയിലുടെ ജനങ്ങളിലേക്ക് എത്തിച്ചതാണ് മികച്ച പത്രപ്രവർത്തനത്തിനുള്ള ഉപഹാരത്തിന് എം. സിബ്ഗത്തുള്ളയെ അർഹനാക്കിയത്. ചടങ്ങിൽ […]

Local

പെരിങ്ങളത്തെ ഓട്ടോ തൊഴിലാളികള്‍ക്ക് കുന്ദമംഗലം ന്യൂസ് യൂനിഫോം വിതരണം ചെയ്തു

പെരിങ്ങളം;പരിങ്ങളത്തെ ഓട്ടോ തൊഴിലാളികള്‍ക്ക് കുന്ദമംഗലം ന്യൂസ് ഡോട്ട് കോം സൗജന്യ യൂനിഫോം വിതരണം ചെയ്തു. പെരിങ്ങളത്തെ സരസ്വതിയമ്മയ്ക്ക് പിഎസ്എന്‍ കോളേജ് പുതുക്കിപണിത വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ വെച്ച് പരിപാടിക്ക് ഐക്യദാര്‍ഡ്യമായാണ് യൂനിഫോം വിതരണം നടന്നത്. ഓട്ടോ തൊഴിലാളിയായ ഉസ്മാന് ആദ്യ യൂനിഫോം നല്‍കിക്കൊണ്ട് കുന്നമംഗലം എസ്‌ഐ ശ്രീജിത്ത് വിതരണം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍, സാമൂഹ്യ പ്രവര്‍ത്തകരായ റിയാസ് കുന്ദമംഗലം, നൗഷാദ് തെക്കയില്‍, ഓട്ടോ കോര്‍ഡിനേഷന്‍ കമ്മറ്റിക്ക് വേണ്ടി റഫീഖ് പെരിങ്ങളം, സബീഷ് പെരിങ്ങളം,ദിനേശന്‍ […]

Kerala

കിഫ്ബി മുഖേന നടപ്പിലാക്കുന്നത് 2038 കോടി രൂപയുടെ വികസന പദ്ധതികള്‍ – മന്ത്രി ടി പി രാമകൃഷ്ണന്‍

കിഫ്ബി മുഖേന 2038 കോടി രൂപയുടെ വികസന പദ്ധതികളാണ് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ നടന്നു വരുന്നതെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍. എല്ലാ സ്‌കൂളും ഹൈടെക്ക് ആകുന്ന ആദ്യസംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും മന്ത്രി പറഞ്ഞു. ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം ആവിഷ്‌കരിച്ച ഉപജീവനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നാഷണല്‍ സര്‍വീസ് സ്‌കീം ദത്തെടുത്ത ഗ്രാമങ്ങളില്‍ നിത്യച്ചെലവ് കണ്ടെത്താന്‍ പ്രയാസപ്പെടുന്ന നിര്‍ധന കുടുംബങ്ങള്‍ക്ക് ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നതിനയി ആവിഷ്‌കരിച്ച പദ്ധതിയാണ് ഉപജീവനം. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ […]

International

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഇന്ത്യക്കാരന്

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം ഇന്ത്യയില്‍ ജനിച്ച് അമേരിക്കയില്‍ പഠിപ്പിക്കുന്ന അഭിജിത് ബാനെര്‍ജിക്ക്. അഭിജിത് ബാനെര്‍ജി ഉള്‍പ്പെടെ മൂന്നു പേര്‍ക്കാണ് പുരസ്‌കാരം. ഈ വര്‍ഷത്തെ മറ്റു വിജയികള്‍, സാഹിത്യം പീറ്റര്‍ ഹാന്‍കെ (2019) വൈദ്യശാസ്ത്രം വില്യം ജി കെയ്‌ലിന്‍ ഗ്രെഗ് എല്‍ സെമന്‍സ പീറ്റര്‍ ജെ റാറ്റ്ക്ലിഫ് ഭൗതികശാസ്ത്രം (ഫിസിക്‌സ്) ജിം പീബിള്‍സ് ദീദിയെര്‍ ക്വലോസ് മൈക്കിള്‍ മേയര്‍ രസതന്ത്രം അകിര യൊഷീനോ സ്റ്റാന്‍ലി വിറ്റിങ്ങാം ജോണ്‍ ബി ഗുഡിനഫ് സമാധാനം അബി അഹ്മദ് (എത്യോപ്യന്‍ പ്രസിഡണ്ട്)

error: Protected Content !!