മികച്ച എയര്‍ലൈനിനുള്ള ആന്‍ഡമാന്‍ ടൂറിസം അവാര്‍ഡ് ഗോ എയറിന്
കൊച്ചി: മികച്ച എയര്‍ലൈനിനുള്ള ആന്‍ഡമാന്‍ ടൂറിസം അവാര്‍ഡ് ഗോ എയര്‍ കരസ്ഥമാക്കി. പോര്‍ട് ബ്ലയറില്‍ നടന്ന ആന്‍ഡമാന്‍ ടൂറിസം അവാര്‍ഡിന്റെ ആദ്യ പതിപ്പിലാണ് ഗോ എയറിന് പുരസ്‌കാരം ലഭിച്ചത്. കൃത്യസമയം പാലിക്കുന്നതില്‍(ഓണ്‍ ടൈം പെര്‍ഫോമന്‍സ്) തുടര്‍ച്ചയായ 12ാം മാസവും മുന്നിട്ട് നിന്നതാണ് ഗോ എയറിനെ അവാര്‍ഡിന് അര്‍ഹരാക്കിയത്. കേന്ദ്ര ടൂറിസം മന്ത്രാലയവും ആന്‍ഡമാന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റര്‍മാരും ചേര്‍ന്നാണ് ആന്‍ഡമാന്‍ ടൂറിസം അവാര്‍ഡ് സംഘടിപ്പിച്ചത്.പ്രമുഖ ഹോട്ടല്‍ ശൃംഖലകള്‍ക്കൊപ്പം, റെസ്റ്റോറന്റുകളും ടൂര്‍ ഓപ്പറേറ്റര്‍മാരും പങ്കെടുത്ത ചടങ്ങില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ […]









