Local

ശാസ്ത്രമേള: സയന്‍സ്, ഗണിതം വിഭാഗങ്ങളില്‍ ആരാമ്പ്രം ഗവ.സ്‌കൂളിന് ഓവറോള്‍ സെക്കന്റ്

കൊടുവള്ളി; കൊടുവള്ളി ഉപജില്ല ശാസ്ത്രമേളയില്‍ സയന്‍സ്, ഗണിതം എന്നീ രണ്ടിനങ്ങളിലും ഓവറോള്‍സെക്കന്റ് നേടി ആരാമ്പ്രം ഗവ: സ്‌കൂള്‍ മികച്ച നേട്ടം സ്വന്തമാക്കി. വര്‍ക്കിംഗ് മോഡലില്‍ ഒന്നും ഗവേഷണ പ്രൊജക്ടില്‍ രണ്ടും കലക്ഷന്‍ വിഭാഗത്തില്‍ മൂന്നും സ്ഥാനങ്ങള്‍ നേടിയതിനോടൊപ്പം ഗണിതത്തില്‍ പസില്‍ ,നമ്പര്‍ചാര്‍ട്ട്, മാഗസിന്‍ ഇനങ്ങളില്‍ ഒന്നാം സ്ഥാനവും സോഷ്യല്‍ സയന്‍സ് ചാര്‍ട്ടില്‍ രണ്ടാം സ്ഥാനവുംകരസ്ഥമാക്കി. സയന്‍സ്, ഗണിതം, സാമൂഹ്യ ശാസ്ത്രം എന്നീ മൂന്നിനങ്ങളിലും ക്വിസ് വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയതും ഈ വിദ്യാലയമാണ്. വിജയികള്‍ക്കുള്ള ട്രോഫി കൊടുവള്ളി […]

എം.വി.അബ്ദുൾ അസീസ് (57) നിര്യാതനായി

കുന്ദമംഗലം: കരിങ്ങാം പുറത്ത് പരേതനായ എം.വി.മൊയ്തീൻ കുഞ്ഞി മകൻ എം.വി.അബ്ദുൾ അസീസ് (57) നിര്യാതനായി.ഭാര്യ. ഷരീഫ. മക്കൾ.ഫഹദ് അബ്ദുൾ അസീസ് അധ്യാപകൻ മർക്കസ് ഗേൾസ് ഹയർ സെക്കൻഡറി ഹൈസ്ക്കൂൾ. ഫാസിൽ അബ്ദുൾ അസീസ് (സൗദി) ഫർഹാത്ത്അബ്ദുൾ അസീസ്.മരുമകൾ. റസ് ലി.സഹോദരങ്ങൾ.അബ്ദുൾ നാസർ ( വക്കീൽ ക്ലർക്ക്).അബ്ദുൾ റസാക്ക്.അബ്ദുൾ മജീദ് (വില്ലേജ് ഓഫീസ് കുന്നമംഗലം).അബ്ദുൾ നസീർ.അബ്ദുൾ നവാസ്.സക്കീർ ഹുസൈൻ.സുബൈദ. സക്കീന. റസീന. ( മയ്യത്ത് നിസ്ക്കാരം 11:30 ന് കുന്നമംഗലം ടൗൺ സുന്നി ജുമാ മസ്ജിദ്)

National

ഡിസംബര്‍ ആറിന് രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങും’; കോടതിയില്‍ വാദം നടക്കവെ പ്രഖ്യാപനവുമായി ബിജെപി എംപി

അയോധ്യാ കേസിൽ സുപ്രീംകോടതിയില്‍ നടക്കുന്ന വാദം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ വിവാദ പ്രസ്താവനയുമായി ബിജെപി എംപി സാക്ഷി മഹാരാജ്. ഡിസംബര്‍ ആറിനു രാമക്ഷേത്ര നിര്‍മ്മാണം അയോധ്യയിൽ തുടങ്ങുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.1992 ഡിസംബര്‍ ആറിനാണ് ബാബ്‌റി പള്ളി പൊളിച്ചത്. അതിനാല്‍ കെട്ടിടം തകര്‍ത്ത ദിവസം തന്നെ ക്ഷേത്രനിര്‍മാണം തുടങ്ങുകയെന്നതു യുക്തിപരമാണെന്ന് സാക്ഷി പറഞ്ഞു. ‘പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെ പ്രയത്‌നങ്ങളിലൂടെയാണ് ഈ സ്വപ്‌നം ഫലവത്താകുന്നത്. ക്ഷേത്രനിര്‍മാണത്തില്‍ സഹായിക്കാന്‍ ഹിന്ദുക്കളും […]

Kerala

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്റെ വാഹനത്തിനു നേരെ ആക്രമണം

പാലക്കാട്: ഒറ്റപ്പാലത്ത് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്റെ വാഹനത്തിനു നേരെ ആക്രമണം. സംഘടനയുടെ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് താൽക്കാലിക കമ്മിറ്റി പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു പുറകിൽ. അപ്രതീക്ഷമായാണ് ആക്രമണം നടന്നത്. നസിറുദ്ദീന്റെ നേതൃത്വത്തിൽ ഒറ്റപ്പാലത്ത് യോഗം നടക്കാനിരിക്കെയാണ് ആക്രമണം. ഇദ്ദേഹത്തെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

information

പ്രവാസി മിത്ര വായ്പാ യോഗ്യതാ നിര്‍ണ്ണയ ക്യാമ്പും സംരംഭകത്വ പരിശീലനവും നടത്തി

കേരള സര്‍ക്കാറിന്റെ പ്രവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി നോര്‍ക്കയും കോഴിക്കോട് ജില്ലാ സഹകരണ ബാങ്കും സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ആന്‍ഡ് ഡവലപ്മെന്റ് സ്റ്റഡീസും സംയുക്തമായിപ്രവാസി മിത്ര വായ്പാ യോഗ്യതാ നിര്‍ണ്ണയ ക്യാമ്പും സംരംഭകത്വ പരിശീലനവും സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ നടത്തി. പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, തിരിച്ചെത്തുന്നവരുടെ പുനരധിവാസം തുടങ്ങിയവയാണ് പ്രവാസി പുനരധിവാസ പദ്ധതിയുടെ മുഖ്യലക്ഷ്യങ്ങള്‍. ഒപ്പം പ്രവാസി മലയാളികളുടെ അളവറ്റ അനുഭവസമ്പത്തും തൊഴില്‍ വൈദഗ്ദ്ധ്യവും നാടിന്റെ പുരോഗതിക്കായി ഉപയോഗിക്കുവാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ചുരുങ്ങിയത് […]

Local News

ഫോറസ്ട്രി ചിത്രപ്രദർശനം സംഘടിപ്പിച്ചു

കുന്ദമംഗലം: കേരള വനം വകുപ്പിന്റെയും ദേശീയ ഹരിതസേനയുടെയും ആഭിമുഖ്യത്തിൽ കാരന്തൂർ മർകസ് ബോയ്സ് ഹൈസ്കൂളിൽ ഫോറസ്ട്രി ചിത്രപ്രദർശനം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ പി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഫോറസ്ട്രി ക്ലബ് കൺവീനർ മുഹമ്മദ് സാലിം എൻ.കെ അധ്യക്ഷത വഹിച്ചു. അസി.ഫോറസ്റ്റ് പബ്ലിസിറ്റി ഓഫീസർ ഗോപാലകൃഷ്ണൻ, എൻ. ജി. സി കോഓർഡിനേറ്റർ സാജിദ് എം എ, അഷ്‌റഫ് കെ.കെ, സി പി ഫസൽ അമീൻ, സിനിൽ രാജ് തുടങ്ങിയവർ പങ്കെടുത്തു.

information Local

ഗതാഗതം നിരോധിച്ചു

കോട്ടമ്മല്‍ – പന്നിക്കോട് റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി ഇന്ന് (ഒക്‌ടോബര്‍ 16) മുതല്‍ ആരംഭിക്കുന്നതിനാല്‍ വാഹന ഗതാഗതം നിരോധിച്ചു. ആതിനാല്‍ പ്രവൃത്തി തീരുന്നതു വരെ കൊടിയത്തൂര്‍ ഭാഗത്തു നിന്നും പന്നിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കൊടിയത്തൂരില്‍ നിന്നും തിരിഞ്ഞ് ചുളളിക്കാപ്പറമ്പ് വഴിയും, തിരിച്ചും, പന്നിക്കോട് ഭാഗത്തു നിന്നും കൊടിയത്തൂര്‍ – മുക്കം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ ചുളളിക്കാപ്പറമ്പ് വഴിയോ നെല്ലിക്കാപ്പറമ്പ് വഴിയോ തിരിഞ്ഞും പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Local

പരേതനായ ആലിക്കയുടെ ഭാര്യ നെടുവഞ്ചാൽ പാത്തുമ്മയ്യ് നിര്യാതയായി

കുന്ദമംഗലം : പരേതനായ ആലിക്കയുടെ ഭാര്യ നെടുവഞ്ചാൽ പാത്തുമ്മയ്യ് (72) നിര്യാതയായി. മക്കൾ: മൈമുന, റൗഫ്, ജാബിർ, നെജില,നൗഫിർ, മരുമക്കൾ: മുഹമ്മദ് പറമ്പിൻ , ഫൈസലാബി കൊടുവള്ളി, ഷെബിന പൈബ്ര, മുസ്തഫ. മയ്യത്ത് നമസ്ക്കാരം ഇന്ന് വൈകുന്നേരം 6.30 ക്ക് കുന്ദമംഗലം മസ്ജിദ് ഇഹ്സാനിൽ.

National

അയോധ്യ കേസിലെ രേഖകൾ കീറിയെറിഞ്ഞു; സുപ്രീം കോടതിയിൽ ഞെട്ടിക്കുന്ന സംഭവങ്ങൾ

ഡൽഹി; അയോധ്യ ഭൂമി തർക്ക കേസിൽ വാദം ഇന്ന് അവസാനിക്കാനിരിക്കെ സുപ്രീം കോടതിക്കുള്ളിൽ നാടകീയ സംഭവങ്ങൾ അരങ്ങേറി. ഹിന്ദു മഹാസഭയുടെ അഭിഭാഷകൻ വികാസ് സിങ് സുപ്രീം കോടതിയിൽ സമർപ്പിച്ച രേഖകൾ സുന്നി വഖഫ് ബോർഡിന് വേണ്ടി ഹാജരായ രാജിവ് ധവാൻ കീറിയെറിയുകയായിരുന്നു. ഇത്തരം വില കുറഞ്ഞ രേഖകൾ കോടതിയിൽ ഹാജരാക്കരുത് എന്ന് പറഞ്ഞുകൊണ്ടായിരുന്നു അഭിഭാഷകന്റെ പ്രകോപനപരമായ നടപടി. ഇതോടെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് രൂക്ഷമായ ഭാഷയിൽ അഭിഭാഷകനെ ശകാരിച്ചു. കോടതിയുടെ മന്യത നശിപ്പിച്ചു എന്നും ഇത്തരം […]

information

നെഹ്റു യുവകേന്ദ്ര യുവജന നേതൃത്വ പരിശീലന ക്യാമ്പ്

നെഹ്റു യുവകേന്ദ്ര ജില്ലയിലെ യൂത്ത് ക്ലബ് ഭാരവാഹികള്‍ക്കായി ത്രിദിന നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. വ്യക്തിത്വ വികസനം, നേതൃപാടവം, സംഘാടനം, ദുരന്തനിവാരണം, തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. ഈസ്റ്റ്ഹില്‍ യുത്ത് ഹോസ്റ്റലില്‍ നവംബര്‍ എട്ട്, ഒന്‍പത്, പത്ത് തിയ്യതികളിലാണ് പരിശീലനം. താമസ സൗകര്യം സൗജന്യമായി ലഭിക്കും. താല്‍പര്യമുള്ള യുവതീ യുവാക്കള്‍ തങ്ങളുടെ ബയോഡാറ്റ സഹിതം ഒക്ടോബര്‍ 25′ ന് മുമ്പായി dyc.kozhikode@gmail.comഎന്ന മെയിലിലോ ജില്ല യൂത്ത് കോ-ഓര്‍ഡിനേറ്റര്‍, നെഹ്റു യുവകേന്ദ്ര, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 20 എന്ന […]

error: Protected Content !!