മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ ജനത ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണം: ശിഹാബ് പൂക്കോട്ടൂർ
കുന്ദമംഗലം : ഫാഷിസ്റ്റ് കാലത്ത് ജനകീയ പ്രതിരോധത്തിനും മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കും ഇന്ത്യൻ ജനത ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നും കാലത്തിനനുസരിച്ച സാമൂഹിക മുന്നേറ്റത്തിനായി പ്രയത്നിക്കണമെന്നും ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ ആവശ്യപ്പെട്ടു. കുന്ദമംഗലത്ത് നടന്ന പ്രാദേശിക ഭാരവാഹികളുടെ മേഖലാ നേതൃ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ജില്ലാ പ്രസഡന്റ് ടി ശാക്കിർ വേളം അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ പ്രകാശൻ പയ്യോളി, ടീൻ ഇന്ത്യ സംസ്ഥാന കമ്മറ്റിയംഗം നുഹ് മാൻ വയനാട്, ജമാഅത്തെ […]









