മലപ്പുറം: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം കോഹിനൂരിൽ ഇന്നു പുലർച്ചെയായിരുന്നു സംഭവം.
അമ്മ അനീസയാണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.ശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലുഖ്മാൻ–അനീസ ദമ്പതികളുടെ മൂന്നാമത്തെ കുഞ്ഞാണ് ഇത്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണ സംഘം കോഴിക്കോട് മെഡിക്കൽ കോളജിലെത്തി യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തും.