Kerala

ജോളി അകത്തായത് നന്നായെന്ന് ജോണ്‍സന്റെ കുടുംബം

കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളുകൾ ഓരോന്നായി അഴിക്കുകയാണ് കേരള പൊലീസ്. റോയിയെ കൊലപ്പെടുത്തി ഷാജുവിനെ വിവാഹം ചെയ്ത ജോളി തന്റെ രണ്ടാം ഭർത്താവായ ഷാജുവിനേയും കൊലപ്പെടുത്താൻ പ്ലാൻ ഇട്ടിരുന്നു എന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഷാജുവിനെ കൊലപ്പെടുത്തി ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സനെ മൂന്നാമത് വിവാഹം കഴിക്കാനായിരുന്നു ആഗ്രഹമെന്ന് ജോളി ചോദ്യം ചെയ്യവേ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഈ റിട്ടയര്‍മെന്റ് പ്രായത്തില്‍ എന്തിനാ പാവം ജോണ്‍സനെ ജോളി ജോസഫ് വലയില്‍ വീഴ്ത്തിയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. […]

Kerala

ഭിന്നശേഷിക്കാര്‍ക്ക് രാജ്യത്ത് ആദ്യമായി സര്‍വ്വകലാശാല; തിരുവനന്തപുരത്ത് ഒരുങ്ങും

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി കേരളത്തില്‍ ഭിന്നശേഷിക്കാരുടെ ഉന്നത വിദ്യാഭ്യാസത്തിനായി സര്‍വകലാശാലയൊരുങ്ങുന്നു. ഗവേഷണത്തിനും പുനരധിവാസത്തിനും പുറമെ അവരെ പരിചരിക്കുന്നവരെ പരിശീലിപ്പിക്കാനുമുള്ള സംവിധാനം ഒരുക്കിക്കൊണ്ടാണ് തിരുവനന്തപുരത്ത് സര്‍വ്വകലാശാല ഒരുങ്ങുക. ശാരീരികവും മാനസികവുമായ ഏതുതരം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും ഉപജീവന മാര്‍ഗം കണ്ടെത്തുന്ന തരത്തിലുള്ള കോഴ്സുകളായിരിക്കും സര്‍വകലാശാലയില്‍ അനുവദിക്കുക. കേന്ദ്രസര്‍ക്കരിന്റെ അനുമതിക്കായി ഉടന്‍ തന്നെ അപേക്ഷ നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഓഫീസില്‍ നിന്നും അറിയിച്ചു. ആരോഗ്യ സര്‍വകലാശാല വി.സി ഡോ. എം.കെ.സി നായര്‍, സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, ചൈല്‍ഡ് […]

Kerala

പരീക്ഷയിൽ തോറ്റവരെ ജയിപ്പിക്കുന്ന മന്ത്രി കെ.ടി.ജലീലിനെതിരെ അന്വേഷണം വേണം: ചെന്നിത്തല

തിരുവനന്തപുരം: അദാലത്തിലൂടെ മാര്‍ക്ക് കൂട്ടിനല്‍കി തോറ്റവരെ ജയിപ്പിക്കുന്ന മന്ത്രി കെ.ടി.ജലീലിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ച്‌ കെ.ടി.ജലീല്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എം.ജി.സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക് അദാലത്തിലൂടെ മാര്‍ക്ക് കൂട്ടി നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇത് സര്‍വകലാശാല അധികൃതര്‍ തള്ളിയപ്പോള്‍ വിഷയം സിന്‍ഡിക്കേറ്റില്‍ അവതരിപ്പിച്ചു. ഔട്ട് ഓഫ് അജന്‍ഡയായാണ് വിഷയം അവതരിപ്പിച്ചത്. തുടര്‍ന്ന് ഒരുവിഷയത്തില്‍ തോറ്റഎല്ലാവര്‍ക്കും മോഡറേഷന് […]

News

കുന്ദമംഗലം ന്യൂസിന്റെ വാര്‍ത്ത, പിഎസ്എന്‍ കോളേജിന്റെ കൈത്താങ്ങ്.. സരസ്വതിയമ്മയുടെ വീടിന്റെ താക്കോല്‍ദാനം നടന്നു

കുന്ദമംഗലം; കുന്ദമംഗലം ന്യൂസിന്റെ വാര്‍ത്തയെത്തുടര്‍ന്ന് ആരോരുമില്ലാതെ പെരിങ്ങളത്ത് അനാഥയായി കഴിഞ്ഞിരുന്ന സരസ്വതിയമ്മയ്ക്ക് പിഎസ്എന്‍ കോളേജിന്റെ കൈത്താങ്ങില്‍ ഒരുങ്ങിയ വീടിന്റെ താക്കോല്‍ദാനം നടന്നു. വര്‍ഷങ്ങളായി ഒറ്റക്ക് ഒരു വീട്ടില്‍ താമസിക്കുകയായിരുന്ന സരസ്വതിയമ്മയുടെ ദുരിതം നിറഞ്ഞ ജീവിതം കുന്ദമംഗലം ന്യൂസ് വാര്‍ത്തയാക്കിയതോടെയാണ് വിഷയം ജനശ്രദ്ധയിലെത്തുന്നത്. തുടര്‍ന്ന് കുന്ദമംഗലത്തെ പിഎസ്എന്‍ ചാരിറ്റബില്‍ ട്രസ്റ്റ് കോളേജ് സരസ്വതിയമ്മയെ ഏറ്റെടുക്കുകയും കോളേജ് പ്രിന്‍സിപ്പാള്‍ സുചേഷിന്റെയും ഭാര്യ പ്രിയ സുചേഷിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ തകര്‍ന്നുവീഴാറായ വീടിന്റെ പ്രവൃത്തി ഏറ്റെടുത്ത് നവീകരിക്കുകയായിരുന്നു. ചെറുപ്പം മുതല്‍ അനാഥയായി […]

Kerala News

സയനൈഡ് ലഭിക്കാൻ പ്രജികുമാറിനു നൽകിയത് രണ്ടുകുപ്പി മദ്യവും 5000 രൂപയും

സയനൈഡ് ലഭിക്കാൻ പ്രജികുമാറിനു നൽകിയത് രണ്ടുകുപ്പി മദ്യവും 5000 രൂപയും. രണ്ടുതവണ ചോദിച്ചെങ്കിലും ഒരു തവണമാത്രമാണ് സയനൈഡ് നൽകിയതെന്നും അന്വേഷണസംഘത്തോട് മാത്യു പറഞ്ഞു. രണ്ടുതവണ ചോദിച്ചെങ്കിലും ഒരു തവണമാത്രമാണ് സയനൈഡ് നൽകിയതെന്നും മാത്യു പറഞ്ഞു. എന്നാൽ 2 തവണ മാത്യു തനിക്കു സയനൈഡ് നൽകിയെന്നു ജോളി പറഞ്ഞിരുന്നു മൊഴികളിലെ വൈരുധ്യം പൊലീസിനെ ആശയക്കുഴപ്പത്തിൽ ആക്കുകയായിരുന്നു. സ്ത്രീ തനിച്ച് ഇങ്ങനെ ചെയ്യുമോ എന്നു സംശയിക്കേണ്ടതില്ല. എൻഐടിയിൽ അസി. പ്രഫസർ ആണെന്ന് 14 വർഷം ഭർത്താവിനെയും വീട്ടുകാരെയും നാട്ടുകാരെയും വിശ്വസിപ്പിച്ച […]

Kerala Local

“ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ് “

എം എസ് എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കുന്ദമംഗലം പഞ്ചായത്ത്‌ എം എസ് എഫ് കമ്മറ്റി നടത്തുന്ന ഇന്ദർ ക്യാമ്പയിന്റെ ഭാഗമായി എം എസ് എഫ് ചാത്തങ്കാവ് ശാഖ സങ്കടിപ്പിച്ച രണ്ടാമത് പ്രാദേശിക 3’s ഫുട്ബോൾ ടൂർണമെന്റിൽ ജൂനിയർ വിഭാഗത്തിൽ കെപി ബ്രദേഴ്‌സ് ഒന്നാം സ്ഥാനവും മോൺസ്റ്റർ എഫ് സി രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് കുന്ദമംഗലം പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് ജോയിന്റ് സെക്രട്ടറി സനൂഫ്_റഹ്മാൻ ട്രോഫി വിതരണം ചെയ്‌തു. സീനിയർ വിഭാഗത്തിൽ യുവ ചാത്തങ്കാവ് […]

Kerala News

ഗ്രാമോത്സവം നടത്തി

കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത് 6-ാം വാർഡ് കുടുംബശ്രീ സംഗമത്തോടനുബന്ധിച്ച് നടത്തിയ ഗ്രാമോത്സവം 2019-ന്റെ സാംസ്ക്കാരിക സമ്മേളനം അഡ്വ.പി ടി എ റഹീം ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീബ പുൽക്കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സീരിയൽ – സിനി ആർട്ടിസ്റ്റ് നിമിഷ ബിജോയ് മുഖ്യാതിഥിയായി പങ്കെടുത്തു. കലാ പ്രതിഭകളെ ജില്ലാ പഞ്ചായത്ത് മെമ്പർ രജനി തടത്തിൽ ആദരിച്ചു. ഘോഷയാത്ര ബ്ലോക്ക് മെമ്പർ യു സി ബുഷ്റ ഫ്ലാഗ് ഓഫ് ചെയ്തു. കായിക മത്സരങ്ങൾ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് […]

എൻ ഐ ടി വിദ്യാർത്ഥികളുടെ മൊബൈൽ തട്ടി പറിച്ച് കടന്നു കളഞ്ഞ പ്രതികളെ പിടികൂടി

കുന്ദമംഗലം: എൻ ഐ ടി വിദ്യാർത്ഥികളെ കബളിപ്പിച്ച് മൊബൈൽ തട്ടി പറിച്ച് കടന്നു കളഞ്ഞ പ്രതികളെ കുന്ദമംഗലം പോലീസ്പിടികൂടി എൻ.ഐ ടി വിദ്യാർത്ഥികളോട് ഫോൺ വിളിക്കാൻ മൊബൈൽ വാങ്ങി കടന്നു കളഞ്ഞ പ്രതികളായ മടവൂർ അഖിൽ 23 ചാത്തമംഗലം ചോയി മഠത്തിൽ ഷാഹുൽ ദാസ് എന്നിവരെയാണ്പിടികൂടിയത്.ഇരുവരുംനിരവധി കേസുകളിൽ പ്രതികളാണ്. പ്രതികളെ റിമാന്റ് ചെയ്തു പ്രതികൾ രക്ഷപ്പെട്ടതിന് ശേഷം വൈകിട്ട് കെട്ടാങ്ങൽ ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ വിദ്യാർത്ഥികൾ കാണുകയും പോലിസിനെ വിവരം അറിധിക്കുകയുമായിരുന്നു. കുന്ദമംഗലം: എൻ ഐ ടി […]

മർകസ് സമ്മേളന തിയ്യതിയിൽ മാറ്റം വരുത്തി: മാതൃകാപരമായ തീരുമാനം

കോഴിക്കോട്: 2020 ഏപ്രിൽ 3,4, 5 ദിവസങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന  മർകസു സ്സഖാഫത്തി സുന്നിയ്യയുടെ 43- ാം വാർഷിക സമ്മേളനം 2020 ഏപ്രിൽ 9,10, 11,12 ദിവസങ്ങളിലേക്ക് മാറ്റാൻ തീരുമാനിച്ചു. 3. 4. 5 ദിവസങ്ങളിൽ കാരന്തൂർ ഹരിഹര മഹാദേവ ക്ഷേത്രത്തിൽ ഉത്സവമാണ്. ക്ഷേത്ര കമ്മിറ്റിയുമായി മർക്കസ് മേധാവികൾ നടത്തിയ ചർച്ചയെ തുsർന്നാണ് തിയ്യതികളിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്.സമ്മേളന തിയ്യതി പ്രഖ്യാപിച്ചെങ്കിലും തിയ്യതി മാറ്റി നിശ്ചയിച്ചതിലൂടെ സമൂഹത്തിൽവലിയ മാതൃക ശൃഷ്ടിച്ചിരിക്കയാണ്‌ സ്ഥാപനം. കൂടിയാലോചനാ സംബന്ധമായി മർകസിൽ  ചേർന്ന […]

Kerala

ഭവന വായ്പകളുടെ നടപടി പൂര്‍ത്തിയാകണമെങ്കില്‍ ഇനി പ്രൊസ്സസിങ്ങ് ഫീസ് നല്‍കണം

കോര്‍പ്പറേറ്റുകള്‍ക്കും കെട്ടിട നിര്‍മാതാക്കള്‍ക്കും നല്‍കുന്ന ലോണുകള്‍ മുതല്‍ എസ്ബിഐ നല്‍കുന്ന ഭവന വായ്പകളുടെയെല്ലാം നടപടി പൂര്‍ത്തിയാകണമെങ്കില്‍ ഇനി പ്രൊസ്സസിങ്ങ് ഫീസ് നല്‍കണം. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതോടെ പലിശയില്‍ നിന്നുള്ള വരുമാനത്തില്‍ വന്‍ ഇടിവുണ്ടായതാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ എസ്ബിഐയെ പ്രേരിപ്പിച്ചത്. വായ്പകള്‍ക്കുമേല്‍ 0.4 ശതമാനമായിരിക്കും പ്രൊസ്സസിങ്ങ് ചാര്‍ജ് ഏര്‍പ്പെടുത്തുക. അതായത്, വ്യക്തികള്‍ക്ക് ഭവന വായ്പകള്‍ക്കുമേല്‍ ഈടാക്കുന്ന ഏറ്റവും കുറഞ്ഞ നിരക്ക് 10,000 രൂപയും, ഏറ്റവും കൂടിയ നിരക്ക് 30,000 രൂപയുമായിരിക്കും. കെട്ടിട നിര്‍മാതാക്കള്‍ക്ക് ഏകദേശം 5,000 […]

error: Protected Content !!