News

കുന്ദമംഗലം ന്യൂസിന്റെ വാര്‍ത്ത, പിഎസ്എന്‍ കോളേജിന്റെ കൈത്താങ്ങ്.. സരസ്വതിയമ്മയുടെ വീടിന്റെ താക്കോല്‍ദാനം നടന്നു

കുന്ദമംഗലം; കുന്ദമംഗലം ന്യൂസിന്റെ വാര്‍ത്തയെത്തുടര്‍ന്ന് ആരോരുമില്ലാതെ പെരിങ്ങളത്ത് അനാഥയായി കഴിഞ്ഞിരുന്ന സരസ്വതിയമ്മയ്ക്ക് പിഎസ്എന്‍ കോളേജിന്റെ കൈത്താങ്ങില്‍ ഒരുങ്ങിയ വീടിന്റെ താക്കോല്‍ദാനം നടന്നു. വര്‍ഷങ്ങളായി ഒറ്റക്ക് ഒരു വീട്ടില്‍ താമസിക്കുകയായിരുന്ന സരസ്വതിയമ്മയുടെ ദുരിതം നിറഞ്ഞ ജീവിതം കുന്ദമംഗലം ന്യൂസ് വാര്‍ത്തയാക്കിയതോടെയാണ് വിഷയം ജനശ്രദ്ധയിലെത്തുന്നത്. തുടര്‍ന്ന് കുന്ദമംഗലത്തെ പിഎസ്എന്‍ ചാരിറ്റബില്‍ ട്രസ്റ്റ് കോളേജ് സരസ്വതിയമ്മയെ ഏറ്റെടുക്കുകയും കോളേജ് പ്രിന്‍സിപ്പാള്‍ സുചേഷിന്റെയും ഭാര്യ പ്രിയ സുചേഷിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ തകര്‍ന്നുവീഴാറായ വീടിന്റെ പ്രവൃത്തി ഏറ്റെടുത്ത് നവീകരിക്കുകയായിരുന്നു.

ചെറുപ്പം മുതല്‍ അനാഥയായി കഴിഞ്ഞ സരസ്വതിയമ്മ വിവാഹ ശേഷം കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം ഭര്‍ത്താവും പിന്നീട് മകനും മരിച്ചതിനെത്തുടര്‍ന്ന് പഴയ ദുരിത ജീവിതത്തിലേക്ക് തിരികെയെത്തുകയായിരുന്നു. ഒറ്റക്ക് ഒരു വീട്ടില്‍ താമസിക്കുകയായിരുന്ന ഇവര്‍ക്ക് ഒന്ന് ബാത്ത്റൂമില്‍ പോകണമെങ്കില്‍കൂടി അടുത്ത വീട്ടുകാര്‍ ലൈറ്റ് ഇടേണ്ട അവസ്ഥയായിരുന്നു. വീട് പൊളിഞ്ഞ് വീഴാറായ അവസ്ഥയിലുമായിരുന്നു. ഈ സാഹചര്യത്തിലാണ് കുന്ദമംഗലം ന്യൂസ് ഇവരുടെ കഥ ജനങ്ങളിലെത്തിക്കുന്നത്. തുടര്‍ന്ന് നിരവധി പേരുടെ സഹായവും സഹകരണവും ഉണ്ടായി.

ശാന്തിച്ചിറയിലെ വിരുപ്പില്‍ വീട്ടുപരിസരത്ത് നടന്ന ചടങ്ങില്‍ പി.ടി.എ റഹീം എംഎല്‍എ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ സാമൂഹ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തുന്ന പിഎസ്എന്‍ കോളേജിന് ബ്ലോക്ക് പഞ്ചായത്ത് വക ഉപഹാരം സമര്‍പ്പിച്ചു. മികച്ച പത്രപ്രവര്‍ത്തകനുള്ള പിഎസ്എന്‍ കോളേജിന്റെ ഉപഹാരം എം. സിബ്ഗത്തുള്ളയ്ക്ക് എംഎല്‍എ പിടിഎ റഹീം കൈമാറി. കൂടാതെ പ്രളയകാലത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പിഎസ്എന്‍ കോളേജ് നടത്തിയ മികവാര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുമ കൂളിമാട്, കുന്ദമംഗലം പഞ്ചായത്ത്് നാലാം വാര്‍ഡ്, മേമ്പാടം കൂട്ടായ്മ പാറമ്മല്‍ മാവൂര്‍, ധളിത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ല കമ്മറ്റി, എന്നിവരെല്ലാം സമര്‍പ്പിക്കുന്ന ഉപഹാരവും ചടങ്ങില്‍ കൈമാറി.
പരിപാടിയോടനുബന്ധിച്ച് കുന്ദമംഗലം ന്യൂസ് കുന്ദമംഗലത്തെ ഓട്ടോ തൊഴിലാളികള്‍ക്ക് നല്‍കുന്ന യൂനിഫോം കുന്ദമംഗലം എസ്‌ഐ ശ്രീജിത്ത് വിതരണം ചെയ്തു.

പിഎസ്എന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മെമ്പര്‍ മണിക്കുട്ടന്‍ എം സ്വാഗതം പറഞ്ഞു. പിഎസ്എന്‍ കോളേജ് പ്രിന്‍സിപ്പാള്‍ സുചേഷ് എം അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍ മുഖ്യാതിഥിയായി, കുന്ദമംഗലം എസ്‌ഐ ശ്രീജിത്ത്, സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍, കുന്ദമംഗലം ന്യൂസ് ഡോട്ട് കോം ഡയറക്ടര്‍ എം സിബഗത്തുള്ള, പെരുവയല്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡ് മെമ്പര്‍ ആര്‍.വി ജാഫര്‍, പിഎസ്എന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മെമ്പര്‍ മഹേന്ദ്രന്‍ പി.എം, പിഎസ്എന്‍ കമ്മ്യൂണിറ്റി കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ രവികുമാര്‍, പിഎസ്എന്‍ കോളേജ് എന്‍എസ്എ വളണ്ടിയര്‍ ക്യാപ്റ്റന്‍ നിധിന്‍ എന്‍, റിയാസ് കുന്ദമംഗലം, നാസര്‍ അരിയില്‍, ഓട്ടോ കോര്‍ഡിനേഷന്‍ കമ്മറ്റിക്കുവേണ്ടി ദിനേശന്‍ പെരിങ്ങളം,റഫീഖ് ടി.പി, രാധാകൃഷ്ണന്‍ പെരിങ്ങളം, മുന്‍ വാര്‍ഡ് മെമ്പര്‍ മനോഹരന്‍,സബീഷ് കെ.പി. ഇ.പി ലിയാഖത്തലി, സി.അബ്ദുറഹ്മാന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. പിഎസ്എന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍പേര്‍സണ്‍ പ്രിയ സുചേഷ് ചടങ്ങില്‍ നന്ദി പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!