കൂടത്തുംപാറ മൂഴിയിൽ പാലം റോഡിന് 28.7 ലക്ഷം രൂപയുടെ ഭരണാനുമതി
ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കൂടത്തുംപാറ മൂഴിയിൽ പാലം റോഡിന് 28.7 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. മാമ്പുഴ തീരത്ത് കൂടി കടന്നുപോകുന്ന ഈ റോഡിന് മത്സ്യബന്ധന വകുപ്പ് മുഖേന തീരദേശ റോഡ് നിലവാരം ഉയർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. പെരുമണ്ണ ഗ്രാമപഞ്ചായത്തിന്റെ അതിരിൽ നിന്ന് ആരംഭിച്ച് ഒളവണ്ണ കൂടത്തുംപാറയിലേക്ക് എത്തുന്ന ഈ റോഡ് വെള്ളക്കെട്ട് കാരണം തകർന്ന് കാൽനട പോലും പ്രയാസകരമായ അവസ്ഥയിലാണ്ടുള്ളത്. ഇരിങ്ങല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള എളുപ്പമാർഗമായ ഈ […]