പെരിങ്ങളം;പരിങ്ങളത്തെ ഓട്ടോ തൊഴിലാളികള്‍ക്ക് കുന്ദമംഗലം ന്യൂസ് ഡോട്ട് കോം സൗജന്യ യൂനിഫോം വിതരണം ചെയ്തു. പെരിങ്ങളത്തെ സരസ്വതിയമ്മയ്ക്ക് പിഎസ്എന്‍ കോളേജ് പുതുക്കിപണിത വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ വെച്ച് പരിപാടിക്ക് ഐക്യദാര്‍ഡ്യമായാണ് യൂനിഫോം വിതരണം നടന്നത്. ഓട്ടോ തൊഴിലാളിയായ ഉസ്മാന് ആദ്യ യൂനിഫോം നല്‍കിക്കൊണ്ട് കുന്നമംഗലം എസ്ഐ ശ്രീജിത്ത് വിതരണം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍, സാമൂഹ്യ പ്രവര്‍ത്തകരായ റിയാസ് കുന്ദമംഗലം, നൗഷാദ് തെക്കയില്‍, ഓട്ടോ കോര്‍ഡിനേഷന്‍ കമ്മറ്റിക്ക് വേണ്ടി റഫീഖ് പെരിങ്ങളം, സബീഷ് പെരിങ്ങളം,ദിനേശന് പെരിങ്ങളം, പിഎസ്എന്‍ കോളേജ് പ്രിന്‍സിപ്പാള്‍ സുചേഷ്, പ്രിയ സുചേഷ്, നാസര്‍ അരിയില്‍ എന്നിവര്‍ സംബന്ധിച്ചു.