Kerala

കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി; ചുട്ടുപൊള്ളി കേരളം, താപനില മുന്നറിയിപ്പ് പുതുക്കി, ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ

  • 17th April 2026
  • 0 Comments

പാലക്കാട് കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത ചൂടിൽ ഓട്ടോറിക്ഷയുടെ ചില്ലുകൾ പെട്ടിവീഴുകയായിരുന്നു. ചില്ലുകൊണ്ട് ഡ്രൈവര്‍ ജംഷീറിന്റെ കാലിന് നിസാര പരിക്കേറ്റു.പാലക്കാട് ജില്ലയില്‍ കനത്ത ചൂട് തുടരുന്നതിനിടെയാണ് സംഭവം. കോടതിപ്പടിയില്‍ നിര്‍ത്തിയിട്ടതായിരുന്നു ഓട്ടോറിക്ഷ. പുതിയ ഓട്ടോറിക്ഷയുടെ ചില്ലാണ് തകര്‍ന്നതെന്ന് ഡ്രൈവര്‍ പറഞ്ഞു. സംസ്ഥാനത്ത് കൊടും ചൂട് തുടരുന്ന സാഹചര്യത്തില്‍ പലയിടത്തും ഉഷ്ണതരംഗ സമാനസാധ്യതയാണുള്ളത്. 12 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഇന്ന് (17/04/2026) […]

Kerala kerala

കൊല്ലത്ത് ഭാര്യാപിതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

  • 18th December 2024
  • 0 Comments

കൊല്ലം: കൊല്ലം കുളത്തൂപ്പുഴയില്‍ ഭാര്യാപിതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. സാം നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന അഷ്റഫിനാണ് പൊള്ളലേറ്റത്. മടത്തറ സ്വദേശി സജീര്‍ ആണ് ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവറായ അഷ്റഫിനെ ഓട്ടോറിക്ഷയ്ക്കുള്ളില്‍ വെച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. അഷ്റഫിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി ചിതറ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് ചിതറ പൊലീസ് പ്രതിയെ കുളത്തൂപ്പുഴ പൊലീസിന് കൈമാറി. സജീറും ഭാര്യയും ഏറെക്കാലമായി […]

Kerala kerala

തിരുവനന്തപുരത്ത് കുട്ടികളെ കൊണ്ടുപോയ ഓട്ടോറിക്ഷ മറിഞ്ഞു; കുട്ടികള്‍ക്ക് പരുക്ക്

  • 13th December 2024
  • 0 Comments

തിരുവനന്തപുരം പോത്തന്‍കോട്ട് സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോയ ഓട്ടോറിക്ഷ മറിഞ്ഞ് കുട്ടികള്‍ക്ക് പരുക്ക്. അപകടത്തില്‍ ഒരു കുട്ടിയുടെ കാലിന് ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്. ഈ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു കുട്ടികളെ സമീപത്തെ സ്വകാര്യ ക്ലിനിക്കില്‍ കൊണ്ടുപോയി പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. അപകടം നടക്കുമ്പോള്‍ ഓട്ടോറിക്ഷയില്‍ പത്തോളം കുട്ടികള്‍ ഉണ്ടായിരുന്നു. പോത്തന്‍കോട് സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഓട്ടോയില്‍ ഉണ്ടായിരുന്നത്.

kerala Kerala

വയനാട്ടില്‍ ഓട്ടോറിക്ഷക്ക് നേരെ കാട്ടാനയുടെ ആക്രമണം; ഡ്രൈവര്‍ക്ക് പരിക്ക്; ഓട്ടോറിക്ഷ പൂര്‍ണ്ണമായും ആന തകര്‍ത്തു

  • 27th June 2024
  • 0 Comments

മാനന്തവാടി: വയനാട് നെയ്ക്കുപ്പയില്‍ ഓട്ടോറിക്ഷക്ക് നേരെ കാട്ടാനയുടെ ആക്രമണം. ആന വരുന്നത് കണ്ട് തോട്ടിലേക്ക് ചാടിയ ഡ്രൈവര്‍ നടവയല്‍ സ്വദേശി സഹദേവന് പരിക്കേറ്റു. പുലര്‍ച്ചെ 4.30 ഓടെയാണ് ആക്രമണം. ഓട്ടോറിക്ഷ പൂര്‍ണ്ണമായും ആന തകര്‍ത്തു.

Kerala

ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്ന് തല പുറത്തേക്കിട്ടു; ഏഴ് വയസുകാരന്‍ മരിച്ചു

  • 15th January 2024
  • 0 Comments

തിരുവനന്തപുരം: മൂന്നാനക്കുന്നില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ നിന്ന് തല പുറത്തേക്കിട്ട ഏഴ് വയസുകാരന്‍ മരിച്ചു. ഇലക്ട്രിക്ക് പോസ്റ്റില്‍ തലയിടിച്ചാണ് വെഞ്ഞാറമൂട് തേമ്പാംമൂട് തലേക്കുന്നില്‍ വൈഷ്ണവ് മരിച്ചത്. ദീപുവിന്റെയും ശാന്തികൃഷ്ണയുടെയും മകനാണ് വൈഷ്ണവ്. അമ്മയോടൊപ്പം ഓട്ടോയില്‍ പോകവേയാണ് അപകടം. വൈഷ്ണവ് വേറ്റിനാട് എം ജി എം സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിയാണ്. ഓട്ടോ മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കവേ തല പുറത്തിട്ടു വൈഷ്ണവിന്റെ തല റോഡ് സൈഡിലുണ്ടായിരുന്ന ഇലക്ട്രിക്ക് പോസ്റ്റിലിടിക്കുകയായിരുന്നു. അപകടം സംഭവിച്ച ഉടന്‍ കുട്ടിയെ വെഞ്ഞാറമൂടുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് […]

Kerala News

അച്ഛന്‍ ഓട്ടോറിക്ഷ പിന്നിലോട്ടെടുക്കുന്നതിനിടെ വാഹനത്തിനടിയില്‍പ്പെട്ട് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

  • 29th August 2022
  • 0 Comments

അച്ഛന്‍ ഓട്ടോറിക്ഷ പിറകോട്ട് തിരിക്കുന്നതിനിടയില്‍ വാഹനത്തിനടിയില്‍പ്പെട്ട് രണ്ടര വയസ്സുകാരി മരിച്ചു. ഇടുക്കി വെള്ളിലാംകണ്ടത്താണ് ദാരുണ സംഭവം നടന്നത്. വെള്ളിലാകണ്ടം സ്വദേശികളായ സജേഷ് -ശ്രീക്കുട്ടി ദമ്പതികളുടെ മകള്‍ ഹൃദികയാണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം. വീടിന്റെ മുറ്റത്ത് വെച്ചാണ് അപകടം നടന്നത്. അപകടം നടന്നയുടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ മൃതദേഹം കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

National News

ആന്ധ്രയില്‍ ഓട്ടോയുടെ മുകളില്‍ വൈദ്യുതി കമ്പി പൊട്ടി വീണ് അപകടം; ഏഴ് പേര്‍ വെന്തു മരിച്ചു

  • 30th June 2022
  • 0 Comments

ആന്ധ്രപ്രദേശില്‍ തൊഴിലാളികള്‍ കയറിയ ഓട്ടോയ്ക്ക് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടി വീണ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. പതിനൊന്ന് കെവി വൈദ്യുതി ലൈന്‍ ഓട്ടോറിക്ഷയുടെ മുകളില്‍ പൊട്ടിവീണ് തീപിടിക്കുകയായിരുന്നു. സത്യസായ് ജില്ലയില്‍ ഇന്ന് രാവിലെ ഏഴ് മണിക്കാണ് സംഭവം. കര്‍ഷകത്തൊഴിലാളികളുമായി പോയ ഓട്ടോറിക്ഷ വൈദ്യുതി തൂണില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഓട്ടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചു. എട്ട് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഓട്ടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചു. ഒരാള്‍ ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാര്‍ വിവരം അറിയിച്ചതിന് […]

Kerala News

ഫോട്ടോക്ക് നന്ദി; കേരളത്തിലെ ആല്‍ക്കെമിസ്റ്റ് ഓട്ടോയുടെ ചിത്രം പങ്ക് വെച്ച് പൗലോ കൊയ്ലോ

  • 5th September 2021
  • 0 Comments

ഫോട്ടോക്ക് നന്ദി എന്ന ക്യാപ്ഷനോടെ ആല്‍ക്കെമിസ്റ്റ് എന്ന് പേരുള്ള കേരളത്തിലെ ഓട്ടോയുടെ ചിത്രം പങ്കുവെച്ച് വിഖ്യാത എഴുത്തുകാരന്‍ പൗലോ കൊയ്ലോ.എറണാകുളത്തെ ഓട്ടോയുടെ ചിത്രമാണ് പൗലോ കൊയ്ലോ ഷെയര്‍ ചെയ്തിരിക്കുന്നത്. എറണാകുളം നോര്‍ത്ത് പറവൂരില്‍ രജിസ്റ്റര്‍ ചെയ്ത സിഎന്‍ജി ഓട്ടോറിക്ഷയിലാണ് ഇഷ്ടമുള്ള കൃതിയുടേയും അതിന്റെ രചയിതാവിന്റെയും പേര് എഴുതിവെച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ നിരവധി മലയാളികളാണ് കമന്‍റുമായി രംഗത്തെത്തിയത്. പൗലോ കൊയ്ലോയുടെ വിശ്വപ്രസിദ്ധ നോവലാണ് ‘ദി ആല്‍ക്കെമിസ്റ്റ്’. 56 ഭാഷകളില്‍ പ്രസിദ്ധീകരിച്ച ആല്‍ക്കെമിസ്റ്റ് നാല്‍പത്തിമൂന്ന് ദശലക്ഷം കോപ്പികള്‍ വിറ്റുപോയതായി കണക്കാക്കുന്നു. […]

Kerala News

കോവിഡ് കാലത്ത് മിനിമം ചാര്‍ജ് മുപ്പത് രൂപയെങ്കിലുമാക്കണം; ദുരിതം താങ്ങാനാവാതെ ഓട്ടോ തൊഴിലാളികള്‍

ഈ ലോക്ക് ഡൌൺ കാലത്ത് ദുരിതമനുഭവിക്കുകയാണ് കേരളത്തിലെ ഓട്ടോറിക്ഷ തൊഴിലാളികൾ. ദുരിത ജീവിതത്തിൽ നിന്നും കരകയറാൻ കോവിഡ് കാലത്ത് മിനിമം ചാർജ് മുപ്പത് രൂപ്കയാക്കി മാറ്റണമെന്നാണ് തൊഴിലാളികളുടെ ആവിശ്യം. നിലവിൽ ബസ്സുകൾ ഹൃസ്വ ദൂര സെർവീസുകൾ ആരംഭിച്ചത് മിനിമം ടിക്കറ്റ് തുക വർധിപ്പിച്ച ശേഷമാണ് പക്ഷെ നിലവിൽ ഈ മേഖലയും നഷ്ടത്തിൽ ഓടുകയാണ്. സാധാരണക്കാരന്റെ വാഹനം എന്നു പറയുന്ന ഓട്ടോറിക്ഷകള്‍ ഓടിക്കുന്നത് സാധാരണക്കാരില്‍ സാധാരണക്കാരാണ്. അന്നന്നത്തെ ജീവിതം മുന്നോണ്ട് കൊണ്ടുപോവാനായി കഷ്ടപ്പെടുന്ന ഓട്ടോ തൊഴിലാളികളാണ് കോവിഡ് കാലത്ത് […]

Kerala News

ഓട്ടോറിക്ഷ തൊഴിലാളികൾക്കു അടിയന്തര സഹായം നല്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം പി മോഹൻദാസ്

തിരുവനന്തപുരം : കോവിഡ് പശ്ചാത്തലത്തിൽ ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളികൾക്ക് അടിയന്തര സഹായം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ . സംസ്ഥാനത്തെ ഏറ്റവും വലിയ തൊഴിലാളി ശക്തിയാണ് ഓട്ടോ ഡ്രൈവർമാർ എന്നാൽ കേരളത്തിൽ മിക്ക വിഭാഗത്തിനും സർക്കാർ ആനുകൂല്യങ്ങളും, സാമ്പത്തിക സഹായങ്ങളും പ്രഖ്യാപിക്കുമ്പോൾ ഇതിൽ ഉൾപ്പെടാതെ പോയ ഓട്ടോ തൊഴികളെ പരിഗണിക്കണമെന്നാവിശ്യപ്പെട്ട്, മനുഷ്യവകാശ പ്രവർത്തകരായ ടി യു ഇബ്രാഹിം,ഷാനവാസ് തുടങ്ങിയ വ്യക്തികൾ പരാതി നൽകിയ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് കമ്മറ്റി ജുഡീഷ്യൽ അംഗം പി മോഹൻ ദാസ് […]

error: Protected Content !!