Local

പെരിങ്ങളത്തെ ഓട്ടോ തൊഴിലാളികള്‍ക്ക് കുന്ദമംഗലം ന്യൂസ് യൂനിഫോം വിതരണം ചെയ്തു

പെരിങ്ങളം;പരിങ്ങളത്തെ ഓട്ടോ തൊഴിലാളികള്‍ക്ക് കുന്ദമംഗലം ന്യൂസ് ഡോട്ട് കോം സൗജന്യ യൂനിഫോം വിതരണം ചെയ്തു. പെരിങ്ങളത്തെ സരസ്വതിയമ്മയ്ക്ക് പിഎസ്എന്‍ കോളേജ് പുതുക്കിപണിത വീടിന്റെ താക്കോല്‍ദാന ചടങ്ങില്‍ വെച്ച് പരിപാടിക്ക് ഐക്യദാര്‍ഡ്യമായാണ് യൂനിഫോം വിതരണം നടന്നത്. ഓട്ടോ തൊഴിലാളിയായ ഉസ്മാന് ആദ്യ യൂനിഫോം നല്‍കിക്കൊണ്ട് കുന്നമംഗലം എസ്‌ഐ ശ്രീജിത്ത് വിതരണം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജി മുപ്രമ്മല്‍, സാമൂഹ്യ പ്രവര്‍ത്തകരായ റിയാസ് കുന്ദമംഗലം, നൗഷാദ് തെക്കയില്‍, ഓട്ടോ കോര്‍ഡിനേഷന്‍ കമ്മറ്റിക്ക് വേണ്ടി റഫീഖ് പെരിങ്ങളം, സബീഷ് പെരിങ്ങളം,ദിനേശന്‍ […]

Local

ബസ് സ്റ്റാന്റിന് മുകളിലെ വെള്ളം: ഓട്ടോ തൊഴിലാളികള്‍ക്ക് മറ്റൊരു ദുരിതം കൂടി

കുന്ദമംഗലം: കുന്ദമംഗലം പഞ്ചായത്ത് ബസ് സ്റ്റാന്റ് ബില്‍ഡിങ്ങിലെ വെള്ളം വീണ് ഓട്ടോ തൊഴിലാളികള്‍ക്ക് ദുരിതമാവുന്നു. ബസ് സ്റ്റാന്റ് കെട്ടിടത്തിന് മുകളില്‍ മഴ പെയ്തുകഴിഞ്ഞാല്‍ കെട്ടിക്കിടക്കുന്ന വെള്ളം മുഴുവനും ശക്തിയോടെ താഴേക്ക് പതിക്കുന്നതാണ് ഓട്ടോക്കാര്‍ക്ക് ബുദ്ധിമുട്ടാക്കുന്നത്. ഇങ്ങനെ തുടര്‍ച്ചയായി വീഴുന്ന വെള്ളത്തില്‍ ഓട്ടോയുടെ മുകളിലെ വുഡ് കീറുകയും സ്റ്റാന്റില്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയാതാവുകയും ചെയ്യുന്നു. മഴ ചോര്‍ന്ന് കഴിഞ്ഞാലും മണിക്കൂറുകള്‍ വെള്ളം താഴോട്ട് വീണുകൊണ്ടിരിക്കും. മഴ തുടര്‍ച്ചയായി പെയ്യുകയാണെങ്കില്‍ വണ്ടി നിര്‍ത്തിയിടാന്‍ പറ്റാത്ത അവസ്ഥയാണെന്നും ഓട്ടോ തൊഴിലാളികള്‍ പറയുന്നു. […]

Trending

വീണ്ടും കോഴിക്കോടന്‍ ഓട്ടോ നന്മ: സ്വര്‍ണാഭരണമടങ്ങിയ ബാഗ് തിരികെ നല്‍കി കുന്ദമംഗലം സ്വദേശി

കുന്ദമംഗലം: യാത്ര കഴിഞ്ഞ് ഓട്ടോയില്‍ മറന്ന് വച്ച സ്വര്‍ണാഭരണം അടങ്ങിയ ബാഗ് തിരികെ നല്‍കി കുന്ദമംഗലം സ്വദേശി. കുന്ദമംഗലത്ത്കാരന്‍ മേലേടത്തില്‍ സലീമാണ് ബാഗ് തിരികെ നല്‍കി മാതൃകയായത്. കോഴിക്കോട് സിറ്റിയില്‍ ഓട്ടോ ഓടിക്കുന്ന ഇദ്ദേഹത്തിന്റെ ഓട്ടോയില്‍ കോട്ടൂളിയില്‍ നിന്നും കയറിയ സ്ത്രീയും കുട്ടിയും ബാഗ് മറന്ന് വെക്കുകയായിരുന്നു. എന്നാല്‍ സലീം ഈ ബാഗ് കണ്ടിരുന്നില്ല. പിന്നീട് ഓട്ടോയില്‍ കയറിയവരും ബാഗ് ശ്രദ്ധിച്ചില്ല. ബാഗ് നഷ്ടപ്പെട്ട യുവതി പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് വിളിച്ചപ്പോള്‍ ബാഗ് ശ്രദ്ധിച്ച […]

error: Protected Content !!