കുന്ദമംഗലം: യാത്ര കഴിഞ്ഞ് ഓട്ടോയില്‍ മറന്ന് വച്ച സ്വര്‍ണാഭരണം അടങ്ങിയ ബാഗ് തിരികെ നല്‍കി കുന്ദമംഗലം സ്വദേശി. കുന്ദമംഗലത്ത്കാരന്‍ മേലേടത്തില്‍ സലീമാണ് ബാഗ് തിരികെ നല്‍കി മാതൃകയായത്.
കോഴിക്കോട് സിറ്റിയില്‍ ഓട്ടോ ഓടിക്കുന്ന ഇദ്ദേഹത്തിന്റെ ഓട്ടോയില്‍ കോട്ടൂളിയില്‍ നിന്നും കയറിയ സ്ത്രീയും കുട്ടിയും ബാഗ് മറന്ന് വെക്കുകയായിരുന്നു. എന്നാല്‍ സലീം ഈ ബാഗ് കണ്ടിരുന്നില്ല. പിന്നീട് ഓട്ടോയില്‍ കയറിയവരും ബാഗ് ശ്രദ്ധിച്ചില്ല. ബാഗ് നഷ്ടപ്പെട്ട യുവതി പിന്നീട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് വിളിച്ചപ്പോള്‍ ബാഗ് ശ്രദ്ധിച്ച സലീം ഉടന്‍ തന്നെ സിറ്റി ട്രാഫിക്കിലെത്തി സ്ത്രീക്ക് തിരികെ നല്‍കുകയായിരുന്നു.