ഭിന്നശേഷിക്കാർക്കായുള്ള പ്രവർത്തനങ്ങളിൽ ജനകീയ പങ്കാളിത്തം ഉണ്ടാകണം മന്ത്രി ടി പി രാമകൃഷ്ണൻ

സംസ്ഥാനത്ത് ഭിന്നശേഷിക്കാർക്കായി നടത്തുന്ന പ്രവർത്തനങ്ങളിൽ ജനങ്ങളുടെ പങ്കാളിത്തം ഉണ്ടാകണമെന്ന് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളും സേവനങ്ങളും ഉണ്ടാകണം ഇതിനായി സർക്കാരിനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുമൊപ്പം ജനങ്ങളും സഹകരിക്കണം, ഇത്തരം മനുഷ്യത്വ പരമായ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കണം എന്നും മന്ത്രി പറഞ്ഞു. മാനസിക വെല്ലുവിളികൾ നേരിടുന്നവരുടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനുമായി നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച ബഡ്സ് സ്കൂൾ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അനുവദിച്ച […]

നിരോധിത വെളിച്ചെണ്ണകള്‍ വില്‍പന നടത്തിയാല്‍ നിയമനടപടി

ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ നിര്‍മിക്കുകയും വില്‍ക്കുകയും ചെയ്യുന്നതിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളുടെ ഭാഗമായി സൂര്യ, ആയില്യം എന്നീ വെളിച്ചെണ്ണ ബ്രാന്‍ഡുകളുടെ സംഭരണം, വിതരണം, വിപണനം എന്നിവ ജൂലൈ നാല് മുതല്‍ ജില്ലയില്‍ നിരോധിച്ചതായി അസിസ്റ്റന്റ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അറിയിച്ചു. മെയ് ,ജൂണ്‍ ,ജൂലൈ മാസങ്ങളില്‍ ലഭിച്ച ലബോറട്ടറി പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് തമിഴ്നാട്ടില്‍ ഉത്പാദിപ്പിച്ചു വിതരണം ചെയ്യുന്ന ബാലകുമരന്‍ എന്ന കമ്പനിയുടെ സൂര്യ, ആയില്യം എന്നി ബ്രാന്‍ഡുകളുടെ നിരോധനം. നേരത്തേ ഇതേ കമ്പനിയുടെ സുരഭി, […]

സി.എഫ്.സി. ആർട്സ്& സ്പോട്സ് ക്ലബ് ഫൈസ് ഫുട്ബോൾ മത്സരത്തിൽ ഇൻഡിപെൻഡൻസ് ജുനിയേഴ്സ് റണ്ണേഴ്സ് നേടി

കാരന്തുർ : സി.എഫ്.സി. ആർട്സ്& സ്പോട്സ് ക്ലബ് കാരന്തൂരിന്റെ 11ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ഫൈസ് ഫുട്ബോൾ മത്സരത്തിൽ വെട്ട് ക്കിളി പാലക്കൽ ജേതാക്കളായി. ഇൻഡിപെൻഡൻസ് ജുനിയേഴ്സ് റണ്ണേഴ്സ് നേടി. പ്രസ്തുത പരിപാടിയിൽ സംസ്ഥാന പോലീസ് വോളിബോൾ ടീമിൽ കളിക്കാരനും പരിശീലകനും പാറ്റോൻ യുസഫ് ന് ഉപഹാരം ഫുട്ബോൾ താരം നിയാസ് റഹ്മാൻ നൽകി.പ്രസ്തുത പരിപടിയിൽ സാദിഖലി അദ്ധ്യക്ഷം വഹിച്ചു.പഞ്ചായത്ത് മെമ്പർ പടാളിയിൽ ബഷീർ, സക്കീ ർ എന്നിവർ സംസാരിച്ചു. പരിപാടിയിൽ മുഴുവൻ ക്ലബ് അംഗങ്ങളും പങ്കെടുത്തു

പ്രകൃതി വിരുദ്ധ പീഡനം യുവാവിനെ റിമാന്റ് ചെയ്തു

കുന്ദമംഗലം: പ്രകൃതി വിരുദ്ധ പീഡനം നടത്തിയ മടവൂർ പുല്ലാലൂർ ചെലച്ചോറമീത്തൽ മുനമ്മദ് റാഫി 45 നെ കുന്ദമംഗലം പോലീസ് പോക്സോ പ്രകാരം കേസ്സെടുത്തു.കോടതിയിൽ ഹാജാറാക്കിയ പ്രതിയെ റിമാന്റ്ചെയ്തു. സ്കൂൾ വിദ്യാത്ഥിയെയാണ്ലൈംഗികമായി പീഡിപ്പിച്ചത്.

Local Sports

യൂസുഫ് കാരന്തൂരിന് നാടിന്റെ സ്‌നേഹാദരം പരിപാടി 13 ാം തിയ്യതി വൈകീട്ട് 3 മണി മുതല്‍

കുന്ദമംഗലം: വോളിബോള്‍ രംഗത്ത് കരുത്തുറ്റ പ്രകടനങ്ങള്‍ കാഴ്ച വെക്കുകയും ദേശീയ അന്തര്‍ ദേശീയ തലത്തില്‍ പ്രതിഭകളെ സൃഷ്ടിക്കുകയും ചെയ്ത കുന്ദമംഗലത്തിന്റെ അഭിമാനമായ കാരന്തൂര്‍ പാറ്റേണ്‍ സ്‌പോര്‍ട്‌സ് ക്ലബിലെ യൂസുഫിനെ നാട്ടുകാര്‍ ആദരിക്കുന്നു. പോലീസില്‍ നിന്ന് റിട്ടയര്‍ ചെയ്തിന് ശേഷം പൂര്‍ണമായും വോളിബോളിന് വേണ്ടി ചിലവഴിക്കുന്നതിന് പ്രോത്സാഹനമായും കഴിഞ്ഞ കാലത്തെ മികവുറ്റ പ്രകടനങ്ങള്‍ മുന്‍ നിര്‍ത്തിക്കൊണ്ടുമാണ് നാട്ടുകാരുടെ ആദരം. പതിമൂന്നാം തിയ്യതി വൈകുന്നേരം മൂന്ന് മണിക്ക് വീട്ടില്‍ നിന്നും ശിഷ്യാന്മാരോടൊപ്പം ഗ്രൗണ്ടിലേക്ക് ആനയിക്കുകയും ഗ്രൗണ്ടില്‍ വെച്ച് സ്‌നേഹവിരുന്നും ഇതിന്റെ […]

Food

നിമിഷ നേരം കൊണ്ട് തയ്യാറാക്കാന്‍ കഴിയുന്ന ജ്യൂസ്

ചേരുവകള്‍ 1-ഓറഞ്ച് 1 2-കാരറ്റ് 1 3- ഗ്രീന്‍ ആപ്പിള്‍ 1 4- ചെറിയ കഷണം ഇഞ്ചി 5- 3 സ്പൂണ്‍ പഞ്ചസാര 1 മുതല്‍ 4 വരെ ഉള്ള ചേരുവകള്‍ കഴുകി കുരുവും തൊലിയും കളഞ്ഞുമിക്‌സിയുടെ ജാറിലിട്ട് 1/2 ഗ്ലാസ് വെള്ളം ചേര്‍ത്ത് നന്നായി അടിച്ചെടുത്തു അരിച്ചെടുത്ത് കുടിക്കാം. മധുരം കൂടുതല്‍ ആവശ്യമെങ്കില്‍ പഞ്ചസാര ചേര്‍ക്കാം.

News

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് 6.8 ശതമാനം വര്‍ധിപ്പിച്ചു. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധന ബാധകമല്ല. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗത്തിന് 18 രൂപയും 100 യൂണിറ്റ് വരെയുള്ള ഉപയോഗത്തിനു 42 രൂപ വരെയും വര്‍ധിക്കും. നിരക്കു വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തിലാകും. 2019 – 22 കാലത്തേക്കാണു വര്‍ധന. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് വര്‍ധനയുണ്ടാകില്ല. ഇതിനു മുന്‍പ് 2017ലാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. ഗാര്‍ഹിക ഉപയോക്താക്കളുടെ നിരക്കില്‍ യൂണിറ്റിന് 10 മുതല്‍ 50 […]

Local

കാല്‍നടക്കാര്‍ക്കും, വ്യാപാരികള്‍ക്കും ബുദ്ധിമുട്ടായി റോഡിലെ വെള്ളക്കെട്ട്

കുന്ദമംഗലം: കുന്ദമംഗലം പുതിയ ബസ് സ്റ്റാന്റിനോട് ചേര്‍ന്ന് കെ.എസ്.ഇ.ബി ഓഫീസിന്റെ മുന്‍വശത്തുകൂടി കടന്നു പോകുന്ന റോഡിലെ വെള്ളക്കെട്ട് കാല്‍നടക്കാര്‍ക്കും, വ്യാപാരികള്‍ക്കും ബുദ്ധിമുട്ടാവുന്നു. ചെറിയ മഴ പെയ്യുമ്പോഴേക്കും ഈ ഭാഗത്ത് വെള്ളം കെട്ടി നില്‍ക്കുകയാണ്. ശക്തിയായി മഴ പെയ്താല്‍ നീതി സാറ്റോറിന് സമീപത്തെ ബേക്കറി ഉള്‍പ്പെടെയുള്ള കടകളില്‍ വെള്ളം കയറല്‍ പതിവാണ്. പല തവണ കടകളില്‍ വെള്ളം കയറി പലഹാരങ്ങള്‍ ഉള്‍പ്പെടെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. സ്റ്റാന്റിനോട് ചേര്‍ന്ന് റോഡ് നവീകരിച്ചതോടെയാണ് വെള്ളം കയറല്‍ പതിവായത്. ഇത് സംബന്ധിച്ച് നിരവധി […]

News

വിക്ടര്‍ ജോര്‍ജ് സ്മാരകപുരസ്‌കാരം ബിബിന്‍ സേവ്യറിന്

കോട്ടയം: അന്തരിച്ച പ്രശസ്ത പത്രഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ സ്മരണാര്‍ഥം വിക്ടര്‍ ജോര്‍ജ് സ്മാരക കെയുഡബ്ല്യൂജെ ട്രസ്റ്റ് ഏര്‍പ്പെടുത്തിയിരിക്കുന്ന വിക്ടര്‍ ജോര്‍ജ് സ്മാരക അവാര്‍ഡിന് ദീപിക ദിനപത്രം തൊടുപുഴ ബ്യൂറോയിലെ ഫോട്ടോ ജേണലിസ്റ്റ് ബിബിന്‍ സേവ്യര്‍ അര്‍ഹനായി. അടിമാലി എട്ടുമുറി പാലവളവില്‍ ഉരുള്‍പൊട്ടലിനിടെ മണ്ണിനടിയില്‍പ്പെട്ട കുരുന്നിനെ രക്ഷിച്ച് ആശുപത്രിയിലേക്ക് അഗ്നിശമന സേനാംഗം ഓടുന്ന ചിത്രമാണ് പുരസ്‌കാരത്തിനര്‍ഹമായത്. 2018 ഓഗസ്റ്റ് 10ന് ദീപിക കോട്ടയം എഡീഷന്റെ ഒന്നാം പേജില്‍ ജീവനായിരുന്നു എന്ന അടിക്കുറിപ്പിലാണ് പുരസ്‌കാരത്തിന് തെരഞ്ഞെടുത്ത ചിത്രം.

News

കനോലി കനാല്‍ പ്രവൃത്തി പുരോഗമിക്കുന്നു: ഒന്നര മാസത്തിനുള്ളില്‍ ബോട്ട് സര്‍വ്വീസ്

കോഴിക്കോട്: കനോലി കനാലിന്റെ ശുചീകരണ പ്രവൃത്തി രണ്ട് മാസം പിന്നിടിന്നു. ഇതുവരെ ഏഴ് കിലോമീറ്റര്‍ ദൂരത്തിലെ കുളവാഴയും മാലിന്യങ്ങളും അഞ്ച് കിലോമീറ്ററിലെ ചെളിയുമാണ് നീക്കിയത്. ശേഷിക്കുന്ന ഭാഗങ്ങളില്‍ പ്രവൃത്തി പുരോഗമിക്കുകയാണ്. ഒന്നരമാസത്തിനുള്ളില്‍ തന്നെ ശുചീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ബോട്ട് ഓടിക്കാനുള്ള നടപടികള്‍ക്ക് തുടക്കമാവും. ജലപാതയ്ക്കായി ക്വില്‍ (കേരള വാട്ടര്‍വെയ്സ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ്) ആണ് കനാല്‍ ശുചീകരിക്കുന്നത്. നിലവില്‍ എരഞ്ഞിപ്പാലും മുതല്‍ കാരപ്പറമ്പ് വരെയുള്ള ഭാഗത്താണ് ചെളി നീക്കല്‍ നടക്കുന്നത്. മഴപെയ്ത് വെള്ളം ഉയര്‍ന്നാല്‍ ചെളി നീക്കല്‍ […]

error: Protected Content !!