തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് 6.8 ശതമാനം വര്‍ധിപ്പിച്ചു. പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധന ബാധകമല്ല. പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗത്തിന് 18 രൂപയും 100 യൂണിറ്റ് വരെയുള്ള ഉപയോഗത്തിനു 42 രൂപ വരെയും വര്‍ധിക്കും. നിരക്കു വര്‍ധന ഇന്നു മുതല്‍ പ്രാബല്യത്തിലാകും.
2019 – 22 കാലത്തേക്കാണു വര്‍ധന. ബിപിഎല്‍ വിഭാഗക്കാര്‍ക്ക് വര്‍ധനയുണ്ടാകില്ല. ഇതിനു മുന്‍പ് 2017ലാണ് വൈദ്യുതി നിരക്ക് കൂട്ടിയത്. ഗാര്‍ഹിക ഉപയോക്താക്കളുടെ നിരക്കില്‍ യൂണിറ്റിന് 10 മുതല്‍ 50 പൈസ വരെയാണ് അന്നു വര്‍ധിപ്പിച്ചത്.