അറിയിപ്പുകള്‍
സംയോജിത മാതൃകാ കൃഷിത്തോട്ടം 2019-20 സാമ്പത്തിക വര്‍ഷം കോഴിക്കോട് ജില്ലയില്‍ ആത്മയുടെ ആഭിമുഖ്യത്തില്‍ 195 എണ്ണം സംയോജിത മാതൃകാ കൃഷിത്തോട്ടം പദ്ധതി നടപ്പാക്കുന്നു. പത്ത് സെന്റ് കൃഷിത്തോട്ടത്തിന് 10000 രൂപയും 50 സെന്റും അതിനു മുകളിലുമുള്ളതിന് 50000 രൂപയും നല്‍കും. സ്ഥലത്തിന്റെ വിസ്തൃതി അനുസരിച്ച് 100 ശതമാനം സബ്‌സിഡിയോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കൃഷി, മൃഗസംരക്ഷണം, കോഴിവളര്‍ത്തല്‍, മീന്‍വളര്‍ത്തല്‍ മുതലായവ നടപ്പാക്കി കൃഷിസ്ഥലം പൂര്‍ണമായി വിനിയോഗിക്കുന്ന കര്‍ഷകര്‍ക്ക് ഇതിന്റെ ആനുകൂല്യം ലഭ്യമാകും. ആവശ്യമുള്ള കര്‍ഷകര്‍ ഉടനെ അടുത്തുള്ള കൃഷിഭവനുമായി […]









