താമരശ്ശേരി: ഐ.എച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് താമരശ്ശേരിയിൽ സൈബർ ക്രൈം ബോധവത്കരണ ക്‌ളാസ്സ് നടത്തി. പയ്യോളി പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ രംഗീഷ് കടവത്ത് ക്ലാസ് നടത്തി. ഐ.എച്.ആർ.ഡി. കോളേജ് പ്രിസിപ്പാൾ ഡോ.രാധിക.കെ.എം അധ്യക്ഷത വഹിച്ചു. താമരശ്ശേരി സബ് ഇൻസ്‌പെക്ടർ ശ്രി.ബാബുരാജ് ആശംസ അർപ്പിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർമാരായ സി.പി.ഒ. ജിത, അഷ്‌റഫ് എന്നിവർ പങ്കെടുത്തു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ അജ്‌മൽ.പി.പി നന്ദി പറഞ്ഞു.