ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്റെ നൂതന വിപണകേന്ദ്രമായ സ്‌പൈസ്സറിയുടെ ഉദ്ഘാടനം ഐ.സി.എ.ആര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ.ടി ജാനകിറാം നിര്‍വഹിച്ചു. ഗവേഷണ കേന്ദ്രങ്ങള്‍ നേരിട്ട് പൊതുജനങ്ങളുമായി കൂടുതല്‍ ആഴത്തില്‍ ഇടപഴകുന്നതിന്റെ നല്ല ഒരു ഉദാഹരണമാണ് ഈ സംരംഭമെന്ന് അദ്ദേഹം പറഞ്ഞു. ഗവേഷണ കേന്ദ്രത്തിന്റെ കൃഷിതോട്ടങ്ങളില്‍ നിന്നും, ഗവേഷണ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കര്‍ഷകരില്‍നിന്നും സംഭരിക്കുന്ന ഉന്നതഗുണമേ•യുള്ള സുഗന്ധവ്യഞ്ജനങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള നൂതന വിപണനകേന്ദ്രമാണ് സ്‌പൈസറി. സുഗന്ധ വ്യഞ്ജനങ്ങള്‍ക്ക് പുറമെ ഗവേഷണ കേന്ദ്രത്തിന്റെയും മറ്റു ഐ.സി.എ.ആര്‍ സ്ഥാപനങ്ങളുടെയും സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ്കളുടെയും സംരംഭകരുടെയും ഉത്പന്നങ്ങളും ഇവിടെ ലഭ്യമാക്കും. നിലവില്‍ അന്‍പതോളം ഉത്പന്നങ്ങളാണ് സ്‌പൈസ്സറിയില്‍ ലഭ്യമാക്കുക.. ഐഐഎസ് ആര്‍ ഡയറക്ടര്‍ ഡോ നിര്‍മല്‍ബാബു, മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ.ആര്‍.എന്‍ പാല്‍, ഡോ. കോരികന്തിമഡ് തുടങ്ങിയവര്‍ പങ്കെടുത്തു.