News

പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാംഗിംഗിനരയാക്കി മര്‍ദ്ദിച്ചു

മുക്കം: മണാശ്ശേരി എം.കെ.എച്ച എം.എം.ഒ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ സയന്‍സിന് പഠിക്കുന്ന വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിംങ്ങിനിരയാക്കി ക്രൂരമായി മര്‍ദ്ദിച്ചു. ശരീരമാസകലം പരിക്കേറ്റ വിദ്യാര്‍ഥിയെ വിദഗ്ധ ചികിത്സക്കായി മണാശ്ശേരി കെ.എം.സി.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുക്കം- കുളങ്ങര സ്വദേശി ചേറ്റൂര്‍ ബശീറിന്റെ മകന്‍ അമല്‍ സിദാനെയാണ് ഇന്നലെ സീനിയര്‍ വിദ്യാര്‍ഥികള്‍ സ്‌കൂള്‍ കാമ്പസിനുള്ളില്‍ വെച്ച് സംഘം ചേര്‍ന്ന് അക്രമിച്ചത്. കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരെ നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥിയും രക്ഷിതാവും പ്രിന്‍സിപ്പിലിന് പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞമാസം കെ.എം.സി.ടി ആര്‍ട്‌സ് കോളേജില്‍ പഠിക്കുന്ന […]

Kerala

ഓമശ്ശേരിയിലെ മോഷണം: പോലീസ് മഹാരാഷ്ട്രയിലേക്ക്

ഓമശ്ശേരി: ഓമശ്ശേരിയിലെ ശാദി ജ്വല്ലറിയില്‍ തോക്കു ചൂണ്ടി ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ കേസില്‍ കടന്നുകളഞ്ഞ രണ്ട് പ്രതികള്‍ മഹാരാഷ്ട്രയിലേക്ക് കടന്നതായി പോലീസിന് സൂചന ലഭിച്ചു. മോഷ്ടാക്കളുടെ ഫോണ്‍ പോലീസ് പിന്തുടര്‍ന്ന സാഹചര്യത്തിലാണ് പ്രതികളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ മഹാരാഷ്ട്രയില്‍ എന്ന് വ്യക്തമാവുകയായിരുന്നു. മുംബൈയിലോ നാഗ്പൂരിലോ ഇവര്‍ തങ്ങാന്‍ ഉള്ള സാധ്യതയും പോലീസ് വിലയിരുത്തുന്നു. ഇവരെ പിടികൂടാനായി പോലീസ് സംഘം ഉടന്‍ മഹാരാഷ്ട്രയിലേക്ക് പുറപ്പെടും.

Local

പോളിടെക്‌നിക്ക് കോളേജ് രണ്ടാം സ്‌പോട്ട് അഡ്മിഷൻ ജൂലൈ 19, 20, 22, 23 തിയതികളിൽ

കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ പോളിടെക്നിക്കുകളില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേയ്ക്കുള്ള രണ്ടാമത് സ്പോട്ട് അഡ്മിഷന്‍ ജൂലൈ 19, 20, 22, 23 തിയതികളില്‍ അതത് ജില്ലകളിലെ നോഡല്‍ പോളിടെക്നിക്ക് കോളേജുകളില്‍ നടക്കും. ഓരോ ജില്ലകളില്‍ സ്പോട്ട് അഡ്മിഷന്‍ നടക്കുന്ന തിയതിയും സമയവും www.polyadmission.org എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജൂലൈ 7, 8, 16, 17 തിയതികളില്‍ വെബ്സൈറ്റില്‍ പേരു രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. അവര്‍ രജിസ്ട്രേഷന്‍ സ്ലിപ്പിന്റെ പ്രിന്റ് ഔട്ട് ഹാജരാക്കണം. ഓരോ ജില്ലയില്‍ […]

Local

ഗോരക്ഷ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കോഴിക്കോട്: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സഹായത്തോടെ മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് പദ്ധതിയായ ഗോരക്ഷ യുടെ 26 ാമത് ഘട്ടത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം ഒളവണ്ണ പഞ്ചായത്തിലെ മാത്തറയിലെ കൃഷ്ണ ഡയറി ഫാമില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വ്വഹിച്ചു. ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമണി അധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എം.പി സാനി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ജന്തുരോഗ നിയന്ത്രണ പദ്ധതി ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡോ. […]

News

കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ‘പച്ചത്തുരുത്ത് ‘പഞ്ചായത്ത്തല ശില്‍പശാല ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ‘പച്ചത്തുരുത്ത് ‘പഞ്ചായത്ത്തല ശില്‍പശാല ഉദ്ഘാടനം ചെയ്തു. കുന്ദമംഗലം പഞ്ചയത്തില്‍ ഹരിത കേരളം പച്ചത്തുരുത്ത് ശില്‍പശാല രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ടി.കെ സൗദയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ ഇ.പി രത്‌നാകരന്‍ (ഹരിത കേരളം റിസോഴ്‌സ് പേഴ്‌സണ്‍) ക്ലാസെടുത്തു. പച്ച തുരുത്ത് നിര്‍മ്മാണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, പരിപാലനത്തെ കുറിച്ചും വിശദീകരിച്ചു. പഞ്ചായത്തില്‍ പച്ച തുരുത്ത് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങള്‍ […]

കുന്ദമംഗലം പഞ്ചായത്ത് യു ഡി എഫ് സായഹ്ന ധർണ്ണ

കുന്ദമംഗലം: കുന്ദമംഗലം യൂ ഡി എഫ് കമ്മിറ്റി എൽ ഡി എഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കുന്ദമംഗലത്ത് സായഹ്ന ധർണ്ണ നടത്തി. ധർണ്ണസമരം ജില്ലാ മുസ്ലിം ലീഗ് ജനറൽ സിക്രറട്ടറി എം.എ റസാക്ക് മാസ്റ്റർ ഉൽഘാടനം ചെയ്തു. കൺവീനർ ബാബു നെല്ലു ളിഅദ്ധ്യക്ഷത വഹിച്ചു.ഒ.ഉസ്സയിൻ സ്വാഗതം പറഞ്ഞു.ഖാലിദ് കിളിമുണ്ട, ഷൈജ വളപ്പിൽ, കെ.പി കോയ, വിനോദ് പടനിലം, എടക്കുനി അബ്ദുറഹിമാർ, അരിയിൽ അലവി,, ഭക്തോത്തമൻ.ഷംജിത്ത് , കണിയാറക്കൽ മൊയ്തീൻകോയ ഒ.സലീം എകെ.ഷാക്കത്തലി തുടങ്ങിയവർസംസാരിച്ചു.

Local

അറിയിപ്പുകള്‍

സിവില്‍ സര്‍വീസ് പരീക്ഷാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമിയുടെ, പൊന്നാനി കേന്ദ്രത്തില്‍ (ഐ.സി.എസ്.ആര്‍)യു.പി.എസ്.സി 2020 ല്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ   ക്ഷണിച്ചു. www.ccek.org ല്‍  ജൂലായ് 18 മുതല്‍ ഓഗസ്റ്റ് 14 ന് അഞ്ച് മണി വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.  പ്രവേശനപരീക്ഷ ഓഗസ്റ്റ് 18 ന് പൊന്നാനി ഈശ്വരമംഗലത്തുള്ള ഇന്‍സ്സിറ്റൃൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ നടക്കും. സെപ്റ്റംബര്‍ 16  ന് ക്ലാസുകള്‍ ആരംഭിക്കും. പാലോളി കമ്മറ്റി റിപ്പോര്‍ട്ടിന്റെ ശുപാര്‍ശപ്രകാരം […]

Local

എംപ്ലോയബിലിറ്റി സെന്ററില്‍ കൂടിക്കാഴ്ച

കോഴിക്കോട് : കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ജൂലൈ 20 ന് രാവിലെ 10.30 മണിയ്ക്ക് ജില്ലയിലെ വിവിധ സ്വകാര്യ  സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച  നടത്തുന്നു. ഫാക്കല്‍റ്റി (യോഗ്യത : സയന്‍സ്, കണക്ക്, ടെക്നോളജി വിഷയങ്ങളില്‍  ബിരുദാനന്തര ബിരുദം),  കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് ഓഫീസര്‍, സെയില്‍സ് കണ്‍സള്‍ട്ടന്റ്, (യോഗ്യത : പ്ലസ് ടു) തുടങ്ങി   ആറോളം  തസ്തികകളിലായി   നൂറില്‍പ്പരം  ഒഴിവുകളാണ്  നിലവിലുള്ളത്.     എംപ്ലോയബിലിറ്റി    സെന്ററില്‍   രജിസ്റ്റര്‍ ചെയ്തവര്‍ക്ക്  സൗജന്യമായും, അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ […]

Local

കൊടുള്ളിയില്‍ ലോറി കെഎസ്ആര്‍ടിസി ബസ്സുകളിലിടിച്ച് അപകടം

കൊടുവള്ളി : സൗത്ത് കൊടുവള്ളി അങ്ങാടിയില്‍ ലോറിയും കെ എസ് ആര്‍ ടി സി ബസ്സുകളും തമ്മില്‍ കൂട്ടിയിടിച്ചു. വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിനെ മറികടക്കുന്നതിനിടെ് ലോറി ഇതേ ബസ്സിലും എതിരെ വന്ന ബസ്സിലും ഇടിക്കുകയായിരുന്നു. ബസ്സുകളില്‍ ഇടിച്ച ലോറിയുടെ കാബിന്‍ റോഡിലേക്ക് മറിഞ്ഞു വീണിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

error: Protected Content !!