Kerala

മലപ്പുറം വിഭജിച്ച് പുതിയ ജില്ല വേണമെന്ന് നിയമസഭയില്‍ നോട്ടീസ്

തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല വേണമെന്ന് നിയമസഭയില്‍ എം.എല്‍.എ കെ.എന്‍.എ ഖാദര്‍ നോട്ടീസ് നല്‍കി. ജനസംഖ്യാടിസ്ഥാനത്തില്‍ മലപ്പുറത്തെ വിഭജിക്കണമെന്നും പുതിയ ജില്ല വേണമെന്നുമുള്ള ആവശ്യമാണ് എംഎല്‍എ ഉന്നയിച്ചിരിക്കുന്നത്. മലപ്പുറം ജില്ല നിലവില്‍ നേരിടുന്ന വികസന പ്രശ്നത്തിന് പരിഹാരമുണ്ടാകാന്‍ തിരൂര്‍ കേന്ദ്രമാക്കി മറ്റൊരു ജില്ല എന്നതാണ് ഉചിതം എന്നാണ് ലീഗിന്റെ വാദം. എന്നാല്‍ ജില്ല വിഭജിക്കണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യം നയപരമായ പ്രശ്‌നമാണെന്നും കൂടുതല്‍ ആലോചിച്ച ശേഷമേ തീരുമാനമെടുക്കാനാവൂ എന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്. 2015 ലും […]

Kerala

സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് നാഷണല്‍ ട്രസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സഹായമൊരുക്കും-കലക്ടര്‍

കോഴിക്കോട്: ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഇതര സംഘടനകള്‍ക്ക് നാഷണല്‍ ട്രസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍  ജില്ലാഭരണകൂടത്തിന്റെ സഹായം ഉണ്ടാവുമെന്ന് ജില്ലാകലക്ടര്‍ സാംബശിവ റാവു പറഞ്ഞു. നിലവില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാങ്കേതിക പ്രശ്‌നം ഉണ്ട്. ഇവ പരിഹരിക്കാനുള്ള നടപടികള്‍ എത്രയും വേഗത്തില്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും പദ്ധതികളും സംരക്ഷണവും  യാഥാര്‍ത്ഥ്യമാക്കുന്നതിനായി  പ്രവര്‍ത്തിക്കുന്ന ജില്ലയിലെ  സന്നദ്ധ സംഘടനകളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍, മള്‍ട്ടിപ്പിള്‍ […]

News

സന്നദ്ധ സംഘടനകളുടെ യോഗം നടന്നു

കോഴിക്കോട് : ഭിന്നശേഷിക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും പദ്ധതികളും സംരക്ഷണവും യാഥാര്‍ത്ഥ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് ജില്ലയിലെ സന്നദ്ധ സംഘടനകളുടെ (സ്‌പെഷല്‍ സ്‌കൂള്‍, ബഡ്‌സ് സ്‌കൂള്‍, ഉള്‍പ്പടെ) അടിയന്തിരയോഗം സിവില്‍ സ്റ്റേഷനിലെ കളക്ട്രേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. നാഷണല്‍ ട്രസ്റ്റിന് കീഴില്‍ വരുന്ന ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മെന്റല്‍ റിട്ടാര്‍ഡേഷന്‍, തുടങ്ങിയവ ബാധിച്ചവരുടെ സംരക്ഷണം പ്രാധാന്യമേറെ അര്‍ഹിക്കുന്ന വിഷയത്തില്‍ സന്നദ്ധ സംഘടനകളുടെയും ബഡ്‌സ് സ്‌കൂളുകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു.

Local

സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

കുന്ദമംഗലം: പടനിലം കള്‍ച്ചറല്‍ ലൈബ്രറി, സ്‌നേഹതീരം റസിഡന്‍സ് അസോസിയേഷന്‍, ടൗണ്‍ ടീം പടനിലം, എംഎസ്എസ്, വ്യാപാരീ വ്യവസായി ഏകോപന സമിതി എന്നീ സംഘടനകള്‍ കൂട്ടായി രൂപീകരിച്ച സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ പടനിലത്ത് വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, പോലീസ്, ഗ്രാമവികസനം, എല്‍ഐസി, കെ.എസ് ആര്‍ടിസി വകുപ്പുകളില്‍ നിന്ന് വിരമിച്ച ഇരുപതോളം ജീവനക്കാര്‍ 88 വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്‍കി – അധ്യാപക അവാര്‍ഡ് ജേതാവ് കെ.പി ആഷിഖ് ഉദ്ഘാടനം ചെയ്തു – […]

കെട്ടിടത്തിൽ നിന്ന് ജോലിക്കിടെ വീണു മരിച്ചു

കൂന്ദമംഗലം: ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വിണൂമരിച്ചു. കുന്ദമംഗലം വലിയേടത്ത് ക്ഷേത്രത്തിന് സമീ പത്തെ വീട്ടിൽ ഷീറ്റ് ഇടൂന്ന ജോലിക്കിെടെ കെട്ടിടത്തിൽ നിന്ന് താഴെ വീണ് ശ്രീനിവാസൻ കാരയിൽ മനക്കൽ (60 ) മരിച്ചു. ഇന്ന് 4 മണിയോടെ ലാണ് അപകടമുണ്ടായത്.മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Local

കൊടുവള്ളി ഐടിഐക്ക് കെട്ടിടം അനുവദിക്കാത്തതില്‍ എസ്എഫ്‌ഐ പ്രതിഷേധ പ്രകടനം

കൊടുവള്ളി :കൊടുവള്ളി ഗവണ്‍മെന്റ് ഐടിഐക്ക് കെട്ടിടം അനുവദിക്കാത്ത കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ നടപടിക്കെതിരെ എസ്എഫ്‌ഐ കൊടുവള്ളി ലോക്കല്‍ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. സമരം ഏരിയ ജോയിന്റ് സെക്രട്ടറി ഉദ്ഘടാനം നിര്‍വഹിച്ചു . വിജയം കാണുന്നതു വരെ തുടര്‍ സമരങ്ങളുമായി മുന്നോട്ട് പോവാനാണ് എസഎഫ്‌ഐ തീരുമാനം. സ്ഥലം അനുവദിക്കാത്തതിനാല്‍ കൊടുവള്ളിക്ക് ഐടിഐ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് പോവുന്ന സാഹചര്യത്തിലാണ് എസ്എഫ്‌ഐ സമരത്തിന് പോകുന്നത്.

Sports

അധ്യാപകര്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കും

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന സ​ര്‍​ക്കാ​രും ബ്രി​ട്ടീ​ഷ് കൗ​ണ്‍​സി​ലും ചേ​ര്‍​ന്ന് 288 അ​ധ്യാ​പ​ക​ര്‍​ക്ക് ഫു​ട്ബോ​ള്‍ പ​രി​ശീ​ല​നം ന​ല്‍​കും. മൂ​ന്നു​ജി​ല്ല​ക​ളി​ലെ 288 അ​ധ്യാ​പ​ക​ര്‍​ക്കാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. പ​രി​ശീ​ല​ന​പ​രി​പാ​ടി ജൂ​ലൈ 31 വ​രെ നീ​ണ്ടു നി​ല്‍​ക്കും. ഇ​തു സം​ബ​ന്ധി​ച്ച ധാ​ര​ണാ​പ​ത്ര​ത്തി​ല്‍ ബ്രി​ട്ടീ​ഷ് കൗ​ണ്‍​സി​ലും കേ​ര​ള സ​ര്‍​ക്കാ​രും ഒ​പ്പു വ​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷം ന​വം​ബ​റി​ല്‍ ഒ​പ്പ് വ​ച്ച ക​രാ​റി​ന് ഔ​ദ്യോ​ഗി​കാം​ഗീ​കാ​രം ല​ഭി​ച്ചു. കോ​ഴി​ക്കോ​ട് മ​ല​പ്പു​റം, തൃ​ശൂർ‍ ജി​ല്ല​ക​ളി​ലാ​ണ് ഫു​ട്ബോ​ള്‍ പ​രി​ശീ​ല​ന പ​രി​പാ​ടി നടക്കുക. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ അ​ധി​കൃ​ത​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​യി​രി​ക്കും പ​രി​പാ​ടി. പ​രി​ശീ​ല​നം ല​ഭി​ച്ച കാ​യി​കാ​ധ്യാ​പ​ക​രി​ല്‍ […]

Lifestyle

പുതിയ 20 ഫീച്ചറുകളോടെ ഇസുസു ഡി മാക്സ് വി ക്രോസ് കേരളത്തില്‍ പുറത്തിറക്കി

കോഴിക്കോട് : ആരാധകര്‍ ആകാംക്ഷയോടെ കാത്തിരു ഏറ്റവും പുതിയ 20 ഫീച്ചറുകളോടെ ഇസുസു ഡി മാക്സ് വി ക്രോസ് കേരളത്തില്‍ പുറത്തിറക്കി. കോഴിക്കോട് ആരംഭിച്ച സെയില്‍സ്, സര്‍വീസ് ആന്‍ഡ് സ്പെയേഴ്സ് ഡീലര്‍ഷിപ്പായ ഓ’ോക്രോസ് ഇസുസുവിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് പുതിയ സൗകര്യങ്ങളും ഡിസൈനും കൂ’ിച്ചേര്‍ക്കപ്പെ’ ഉപഭോക്താക്കളുടെ ഇഷ്ട വാഹനമായ വി ക്രോസ് പുറത്തിറക്കിയത്. ഇന്ത്യക്കാരുടെ പ്രിയപ്പെ’ ലൈഫ് സ്‌റ്റൈല്‍ പിക്കപ്പ് ഡിസൈനിലും ഫീച്ചറുകളിലും ഏറ്റവും മികച്ചവ ലഭ്യമാക്കുു. 20 പുതിയ അഡ്വാന്‍സ്ഡ് സംവിധാനങ്ങളുമായി വരു വി ക്രോസ് ഓ റോഡ് […]

News

അധ്യാപകര്‍ മൂല്യനിര്‍ണയത്തിന്; ക്ലാസുകള്‍ മുടങ്ങുമെന്ന് ആരോപണം

കോഴിക്കോട്: അധ്യാപകര്‍ സേ മൂല്യനിര്‍ണയത്തിന് പോവുന്നതിനാല്‍ ക്ലാസുകള്‍ മുടങ്ങുമെന്ന് ആരോപണം. ഒരാഴ്ചത്തോളമാണ് ക്ലാസുകള്‍ മുടങ്ങിയേക്കുക. ഇന്നു തുടങ്ങുന്ന സേ മൂല്യനിര്‍ണയം ഒരാഴ്ച നീളുന്നതിനാലാണിത്. ഉപഭാഷാ അധ്യാപകര്‍ മാത്രമേ ഒട്ടുമിക്ക സ്‌കൂളുകളിലും ഡ്യൂട്ടിയിലുണ്ടാവൂ. ഇവരെ മാത്രം ഉപയോഗിച്ച് ക്ലാസുകള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സ്‌കൂളുകള്‍ക്ക് ബുദ്ധിമുട്ടായിരിക്കും.

Kerala

അബ്ദുള്ളക്കുട്ടി ബിജെപിയിലേക്ക്

ന്യൂദല്‍ഹി: മോദിയെ പുകഴ്ത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ നിന്നും സി.പി.ഐ.എമ്മില്‍ നിന്നും പുറത്താക്കപ്പെട്ട എ.പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നേക്കും. ദല്‍ഹിയില്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയശേഷം ബി.ജെ.പിയില്‍ ചേരാന്‍ അദ്ദേഹം തന്നോട് ആവശ്യപ്പെട്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ദല്‍ഹി ബി.ജെ.പി ആസ്ഥാനത്ത് അബ്ദുള്ളക്കുട്ടിയ്ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയേക്കും. കഴിഞ്ഞ ദിവസം ദുബായ് സബീല്‍ പാര്‍ക്കീല്‍ യോഗാ ദിന പരിപാടിയില്‍ നരേന്ദ്രമോദിയുടെ ടീഷര്‍ട്ട് അണിഞ്ഞ് അബ്ദുള്ളക്കുട്ടി എത്തിയിരുന്നു. അബ്ദുള്ളക്കുട്ടി താത്പര്യപ്പെടുകയാണെങ്കില്‍ ബി.ജെ.പിയില്‍ അംഗത്വം കൊടുക്കുമെന്ന് സംസ്ഥാന നേതൃത്വവും പറഞ്ഞിരുന്നു.

error: Protected Content !!