കൊടുവള്ളി :കൊടുവള്ളി ഗവണ്‍മെന്റ് ഐടിഐക്ക് കെട്ടിടം അനുവദിക്കാത്ത കൊടുവള്ളി മുനിസിപ്പാലിറ്റിയുടെ നടപടിക്കെതിരെ എസ്എഫ്‌ഐ കൊടുവള്ളി ലോക്കല്‍ കമ്മറ്റി പ്രതിഷേധ പ്രകടനം നടത്തി. സമരം ഏരിയ ജോയിന്റ് സെക്രട്ടറി ഉദ്ഘടാനം നിര്‍വഹിച്ചു . വിജയം കാണുന്നതു വരെ തുടര്‍ സമരങ്ങളുമായി മുന്നോട്ട് പോവാനാണ് എസഎഫ്‌ഐ തീരുമാനം. സ്ഥലം അനുവദിക്കാത്തതിനാല്‍ കൊടുവള്ളിക്ക് ഐടിഐ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് പോവുന്ന സാഹചര്യത്തിലാണ് എസ്എഫ്‌ഐ സമരത്തിന് പോകുന്നത്.