കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിലെ കഞ്ചാവ് വേട്ട; പിടിയിലായവരില്‍ എസ്.എഫ്.ഐ നേതാവും; അഭിരാജ് കോളേജ് യൂണിയന്‍ സെക്രട്ടറിയെന്ന് പ്രിന്‍സിപ്പാള്‍
കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് മെന്‍സ് ഹോസറ്റലില്‍ നിന്ന് കഞ്ചാവുമായി പിടിയിലായവരില്‍ ഒരാള്‍ എസ്.എഫ്.ഐ നേതാവ്. പിടിയിലായ കരുനാഗപ്പള്ളി സ്വദേശി അഭിരാജ് കോളജ് യൂനിയന്‍ ജനറല്‍ സെക്രട്ടറിയാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അഭിരാജിനെയും ഒപ്പം പിടിയിലായ ഹരിപ്പാട് സ്വദേശി ആദിത്യനെയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. അതേസമയം, സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് എസ്.എഫ്.ഐ നേതാക്കള്‍ വ്യക്തമാക്കി. തന്റെ മുറിയില്‍ നിന്നല്ല കഞ്ചാവ് പിടിച്ചെടുത്തതെന്നും ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന തന്നെ കുടുക്കിയതാണെന്നും അഭിരാജ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ദിവസം പൊലീസിന്റെ ഡാന്‍സാഫ് സംഘത്തിന്റെ […]