എസ്എഫ്‌ഐ തുടരുന്നത് പ്രാകൃത സംസ്‌കാരം; തിരുത്തിയേ തീരും; ബിനോയ് വിശ്വം
ആലപ്പുഴ: എസ്എഫ്ഐക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്എഫ്ഐ തുടരുന്നത് പ്രാകൃതസംസ്‌കാരമാണ്. പുതിയ എസ്എഫ്ഐക്കാര്‍ക്ക് ഇടതുപക്ഷം എന്ന വാക്കിന്റെ അര്‍ഥം അറിയില്ല. അവരെ തിരുത്തിയില്ലെങ്കില്‍ ഇടതുപക്ഷത്തിന് ബാധ്യതയാകുമെന്നും എസ്എഫ്ഐ തിരുത്തിയേ തീരും ബിനോയ് വിശ്വം പറഞ്ഞു. ‘എസ്എഫ്ഐ ആ രീതി തിരുത്തണം. തിരുത്തിയേ തീരു. ഇടതുപക്ഷ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ ശൈലി അല്ല അത്. വളരെ പ്രാകൃതമായിട്ടുള്ള സംസ്‌കാരത്തിന്റെ ഭാഗമാണ്. പുതിയ എസ്എഫ്ഐക്കാര്‍ക്ക് ഇടതുപക്ഷമെന്ന വാക്കിന്റെ അര്‍ഥം അറിയില്ല. പുതിയ എസ്എഫ്ഐക്കാര്‍ക്ക് അവരുടെ രാഷ്ട്രീയത്തിന്റെ ആശയത്തിന്റെ […]









