മഹാരാജാസ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകന് കുത്തേറ്റ സംഭവം; കെ എസ് യു, ഫ്രറ്റേണിറ്റി പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍; വധശ്രമത്തിന് കേസ്
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റ സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍. കെ.എസ്.യു പ്രവര്‍ത്തകനും എം.എ മലയാളം വിദ്യാര്‍ഥിയുമായ അമല്‍, ഫ്രറ്റേണിറ്റി പ്രവര്‍ത്തകന്‍ ബിലാല്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇരുവരും ആശുപത്രിയില്‍ ചികിത്സ തേടി. കസ്റ്റഡിയിലെടുത്തവര്‍ക്കെതിരെ വധശ്രമത്തിന് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുല്‍ റഹ്‌മാനാണ് കുത്തേറ്റത്. ഫ്രറ്റേണിറ്റി, കെ.എസ്.യു പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് എസ്.എഫ്.ഐ ആരോപിച്ചിരുന്നു. നാസര്‍ അബ്ദുല്‍ റഹ്‌മാന് കാലിലും കഴുത്തിലും കുത്തേറ്റിട്ടുണ്ട്. […]









