ഗവര്‍ണറെ തടഞ്ഞു പ്രതിഷേധിച്ച സംഭവം; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ 124ാം വകുപ്പ് ചുമത്തി പൊലീസ്
തിരുവനന്തപുരം: ഗവര്‍ണറെ തടഞ്ഞു പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കൂടുതല്‍ കടുത്ത വകുപ്പുകള്‍ചുമത്തി പൊലീസ്. ഐ.പി.സി 124 ആണ് പുതുതായി ചുമത്തിയത്. രാഷ്ട്രപതിയെയോ ഗവര്‍ണറെയോ ആക്രമിക്കുകയോ തടയുകയോ ചെയ്യുന്നതിനെതിരെയാണ് ഈ വകുപ്പ്. ഏഴ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പുതിയ വകുപ്പ് ചുമത്തിയത്. ഈ വകുപ്പ് ചേര്‍ത്ത റിപ്പോര്‍ട്ട് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. കേരളാ സര്‍വകലാശാലയ്ക്ക് മുന്നില്‍ നടത്തിയ പ്രതിഷേധത്തിലാണ് നടപടി. നേരത്തെ കലാപാഹ്വാന കുറ്റത്തിന് 13 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. വഞ്ചിയൂര്‍ പൊലീസ് ആറുപേര്‍ക്കെതിരെയാണു കലാപാഹ്വാനക്കുറ്റം ചുമത്തിയത്. കന്റോണ്‍മെന്റ് […]









