Kerala News

കൊല്ലം എസ്എൻ കോളേജിൽ എസ്എഫ്‌ഐ-എഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം,വിദ്യാർത്ഥികൾക്ക് പരിക്ക്

  • 7th December 2022
  • 0 Comments

കൊല്ലം എസ്.എന്‍ കോളേജില്‍ എസ്എഫ്‌ഐ-എഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഗുരുതരമായി പരിക്കേറ്റ മൂന്നു വിദ്യാര്‍ഥികളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.14 പ്രവർത്തകർക്കാണ് പരിക്കേറ്റത്.കോളേജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്.തിരഞ്ഞെടുപ്പിൽ 15 സീറ്റുകൾ എഐഎസ്എഫ് നേടിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ എസ്എഫ്ഐ പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്ന് എഐഎസ്എഫ് ആരോപിക്കുന്നത്. സംഘമായി ചേർന്ന് മാരക ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. കോളജിലെ ലഹരി ഉപയോഗത്തിൽ എസ്എഫ്ഐക്ക് പങ്കുണ്ടെന്നും തെളിവ് പുറത്തുവിടുമെന്ന് ഭയവും ആക്രമണത്തിന് കാരണമായെന്ന് എഐഎസ്എഫ് പറയുന്നു. സംഭവത്തിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.

Kerala

എസ്എഫ്ഐ പ്രവർത്തകയെ മർദിച്ച കേസ്; പ്രതികളുടെ ബൈക്കുകൾ തീ വെച്ച് നശിപ്പിച്ച നിലയിൽ

  • 6th December 2022
  • 0 Comments

വടകരയിൽ രണ്ട് മോട്ടോർ ബൈക്കുകൾ തീ വെച്ച് നശിപ്പിച്ചു. എസ്എഫ്ഐ പ്രവർത്തകരാണ് ബൈക്ക് കത്തിച്ചതെന്നാണ് ആരോപണം. വയനാട് മേപ്പാടിയിൽ എസ്എഫ്ഐ പ്രവർത്തകയെ മർദിച്ച കേസിൽ പ്രതികളായി റിമാൻഡിൽ കഴിയുന്ന കെഎസ്‌യു പ്രവർത്തകരുടെ മോട്ടോർ ബൈക്കുകളാണ് തീ വെച്ച് നശിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. മേപ്പാടി പോളിടെക്‌നിക് കോളെജിൽ എസ്എഫ്‌ഐ വനിതാ നേതാവ് അപർണ ഗൗരി മർദ്ദനത്തിൽ പരുക്കേറ്റ് ചികിത്സയിൽ തുടരുകയാണ്. അതിനിടെയാണ് പ്രതികളുടെ ബൈക്ക് കത്തിച്ചത്. വെള്ളിയാഴ്‌ച പകൽ ഒന്നരയോടെയായിരുന്നു അക്രമണം. പോളിടെക്‌നിക്‌ യൂണിയൻ തെരഞ്ഞെടുപ്പിന്റെ വേട്ടെണ്ണൽ […]

Kerala

കുസാറ്റ് എസ്എഫ്ഐ മാർച്ച്; ജില്ലാ പ്രസിഡന്റും സംഘവും കൈ അടിച്ച് ഒടിച്ചു, പരാതി നൽകി സെക്യൂരിറ്റി ജീവനക്കാരൻ

  • 26th October 2022
  • 0 Comments

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലേക്ക് എസ് എഫ് ഐ നടത്തിയ മാർച്ചിനിടെ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം കൈ അടിച്ചൊടിച്ചെന്ന് സെക്യൂരിറ്റി ജീവനക്കാരൻ. ഇതുമായി ബന്ധപ്പെട്ട് കുസാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ സോമൻ കളമശേരി പൊലീസിൽ പരാതി നൽകി. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിതിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മർദ്ദിച്ചതെന്നാണ് പരാതി. കുസാറ്റിലേക്ക് എസ്എഫ്ഐ നടത്തിയ സമരത്തിനിടെയായിരുന്നു മർദ്ദനമെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ആരോപണം നിഷേധിച്ച് എസ്എഫ്ഐയും ജില്ലാ പ്രസിഡന്റ് പ്രജിതും രംഗത്തെത്തി. സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ചിട്ടില്ലെന്നും […]

Kerala

ഇപ്പോഴുള്ള വിസിയെ ഇവിടെ തന്നെ വേണം, ഗവർണറുടെ നിലപാട് അംഗീകരിക്കില്ല: ആരിഫ് ഖാനെതിരെ എസ്എഫ്ഐ പ്രതിഷേധം

  • 24th October 2022
  • 0 Comments

നിലവിലുള്ള വി സിയെ മാറ്റാനാകില്ല, മറ്റൊരാളെ അംഗീകരിക്കാനാവില്ല എന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐയുടെ പ്രതിഷേധം. മലയാളം സർവകലാശാലയിലാണ് എസ്എഫ്ഐയുടെ പ്രതിഷേധം നടക്കുന്നത്. ഇന്നലെ എസ്എഫ്ഐ ഗവർണറുടെ കോലം കത്തിച്ചിരുന്നു. ഇപ്പോഴുള്ള വിസിയെ ഇവിടെ തന്നെ വേണം. ഗവർണറുടെ നിലപാട് അംഗീകരിക്കില്ല എന്ന നിലപാട് സ്വീകരിച്ചാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. അതോടൊപ്പം അൽപ്പസമയത്തിനകം എബിവിപിയുടെ പ്രവർത്തകരുടെ മാർച്ച് സർവകലാശാലയിൽ നടക്കും. നിലവിലെ വി സി രാജിവച്ച് പുറത്തുപോകണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് എബിവിപി പ്രവർത്തകർ മാർച്ച് നടത്തുക. വി സി രാജിവയ്ക്കണമെന്ന […]

Kerala News

ജനഹൃദയങ്ങളിലുണ്ട് അടിയന്തരാവസ്ഥയുടെ നെറികേടുകളിലൂടെ;കെഎസ്‌യു ബാനര്‍ മറച്ച് എസ്എഫ്‌ഐ

  • 12th August 2022
  • 0 Comments

മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐയുടെ ബാനറിന് മറുപടിയായി കെഎസ്‌യു ഉയര്‍ത്തിയ ബാനര്‍ മറച്ച് എസ്എഫ്‌ഐയുടെ പുതിയ ബാനര്‍.ഇന്ദിരാഗാന്ധി ക്രൂരയായ ഭരണാധികാരി തന്നെയാണെന്നും ഇന്ത്യന്‍ ജനാധിപത്യത്തെ ഇരുണ്ടകാലത്തിലേക്ക് തള്ളിവിട്ടത് ഇന്ദിരയാണെന്ന് ബാനര്‍ ഉയര്‍ത്തിയ ഫോട്ടോ പങ്കുവച്ച് മഹാരാജാസിലെ എസ്എഫ്‌ഐക്കാര്‍ വ്യക്തമാക്കി.ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും എന്നെഴുതിയ ബാനര്‍ ഇന്നലെ കെഎസ്‌യു ഉയര്‍ത്തിയിരുന്നു. അതിന് തുടര്‍ മറുപടി ആയാണ് പുതിയ ബാനാര്‍ എസ്എഫ്‌ഐ ഉയര്‍ത്തിയത്.എസ്എഫ്‌ഐ നിരോധിക്കണമെന്ന ഹൈബി ഈഡന്‍ എംപിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി എസ്എഫ്‌ഐ ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന് എന്നെഴുതിയ ബാനര്‍ […]

Kerala News

ബിരിയാണി നല്‍കാമെന്ന് വാഗ്ദാനം നല്‍കി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ എസ്എഫ്‌ഐ സമരത്തിന് കൊണ്ടുപോയി; പരാതി

  • 27th July 2022
  • 0 Comments

ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സമരത്തിന് കൊണ്ടുപോയെന്ന് പരാതി. അനുമതിയില്ലാതെ കുട്ടികളെ എസ്എഫ്ഐ പ്രതിഷേധ മാര്‍ച്ചിന് കൊണ്ട് പോയെന്നാരോപിച്ച് രക്ഷിതാക്കള്‍ എസ്എച്ച്ഒയ്ക്ക് പരാതി നല്‍കി. മങ്കര എസ്എച്ച്ഒയ്ക്കാണ് പരാതി നല്‍കിയത്. രക്ഷിതാക്കളുടെ സമ്മതമില്ലാതെ വിദ്യാര്‍ത്ഥികളെ സംഘടന പരിപാടിയ്ക്ക് കൊണ്ടുപോയി എന്നാണ് ആരോപണം. കളക്ട്രേറ്റിലേക്ക് എസ്എഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചിനെ ചൊല്ലിയാണ് വിവാദം. പാലക്കാട് പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളെ ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ സമരത്തിന് കൊണ്ടുപോയെന്നാണ് ആരോപണം. എസ്എഫ്ഐ […]

Kerala News

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അര്‍ഷോയ്ക്ക് പരീക്ഷയെഴുതാൻ ഇടക്കാല ജാമ്യം

  • 22nd July 2022
  • 0 Comments

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷൊയ്ക്ക് ഇടക്കാല ജാമ്യം. 25000 രൂപ ബോണ്ട് അടക്കമുള്ള ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ശനിയാഴ്ച്ച മുതല്‍ ആഗസ്റ്റ് മൂന്ന് വരെയാണ് ജാമ്യം. പരീക്ഷയെഴുതുന്നതിനാണ് ജാമ്യം അനുവദിച്ചത്.പി.ജി. പരീക്ഷ എഴുതുന്നതിനായി 12 ദിവസത്തേക്കാണ് ജാമ്യം.ഹാൾ ടിക്കറ്റ് നൽകിയ സാഹചര്യത്തിൽ പരീക്ഷ എഴുതട്ടെ എന്ന് കോടതി പറഞ്ഞു. നിയമ പരമായി പരീക്ഷ എഴുതാൻ സാധിക്കുമോ എന്ന് ഇപ്പോൾ കോടതി നോക്കുന്നില്ല. ഈ മാസം 23 മുതല്‍ 28 വരെയാണ് പരീക്ഷ.അതേസമയം, ആര്‍ഷോയ്ക്ക് […]

Kerala News

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം; എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

രാഹുല്‍ ഗാന്ധിയുടെ കല്‍പറ്റയിലെ എംപി ഓഫിസ് ആക്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം. റിമാന്‍ഡിലായ 29 പ്രതികള്‍ക്കാണ് കല്‍പ്പറ്റ സിജെഎം കോടതി ജാമ്യം അനുവദിച്ചത്. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റായിരുന്ന ജോയല്‍ ജോസഫ്, സെക്രട്ടറിയായിരുന്ന ജിഷ്ണു ഷാജി, എന്നിവരും മൂന്ന് വനിതാ പ്രവര്‍ത്തകരും അടക്കം 29 പേരാണ് ജൂണ്‍ 26 ന് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരുന്നു കേസെടുത്തത്. നേരത്തെ, രാഹുല്‍ ഗാന്ധിയുടെ ഓഫിസിനു നേര്‍ക്കു നടന്ന അക്രമം ഗുരുതര വീഴ്ചയെന്നു വിലയിരുത്തി എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റി […]

Kerala News

എസ്എഫ്‌ഐക്കാരെ 3.54 ന് പുറത്താക്കി, 4.29 ന് മഹാത്മാ ഗാന്ധിയുടെ ചിത്രം താഴെ കിടക്കുന്ന നിലയില്‍,പോലീസ് അന്വേഷണം നടക്കുന്നു സഭയിൽ മുഖ്യമന്ത്രി

വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫീസിലെ അതിക്രമ ദിവസം ഗാന്ധി ചിത്രം നിലത്തിട്ട സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ട്. വി.ജോയി എം.എല്‍.എ.യുടെ സബ്മിഷന്‍ നോട്ടീസിനുളള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.24.06.2022 ന് വയനാട് എം.പി.യുടെ കല്‍പ്പറ്റയിലുളള ഓഫീസിലേക്ക് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ ഏതാനും പ്രവര്‍ത്തകര്‍ എം.പി.യുടെ ഓഫീസി ലേക്ക് അതിക്രമിച്ചുകയറി നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു. ഈ സംഭവത്തിന് കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ ക്രൈം.നം. […]

Kerala News

ഗാന്ധി ചിത്രം തകർത്തത് എസ്എഫ്ഐ അല്ല;മറ്റാരോ…കോണ്‍ഗ്രസിനെ വെട്ടിലാക്കി പോലീസ് റിപ്പോര്‍ട്ട്

രാഹുൽഗാന്ധി എം പിയുടെ വയനാട് കൽപറ്റയിലെ ഓഫിസ് ആക്രമണക്കേസിൽ കോൺഗ്രസ് പ്രവർത്തകരെ പ്രതിക്കൂട്ടിലാക്കി എസ് പിയുടെ റിപ്പോർട്ട്. ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് എസ്എഫ്‌ഐ പ്രവര്‍ത്തകരല്ലെന്ന് പൊലീസ് കണ്ടെത്തല്‍. വയനാട് എസ്പിയുടെ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. പൊലീസ് ഫോട്ടോഗ്രാഫറുടെ ചിത്രവും മൊഴിയും അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.ആക്രമണം നടത്തിയ എസ്എഫ്‌ഐക്കാര്‍ പോയതിന് പിന്നാലെ യുഡിഎഫ് പ്രവര്‍ത്തകര്‍ ഓഫീസിലേക്കെത്തിയിരുന്നു. ഇതിന് ശേഷമാണ് ഗാന്ധി ചിത്രം താഴെ വീണുകിടക്കുന്ന ചിത്രങ്ങള്‍ വന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓഫീസ് അടിച്ച് തകര്‍ത്ത ശേഷം രാഹുലിന്റെ ചിത്രവും […]

error: Protected Content !!