Kerala News

ഓഫീസ് തകര്‍ത്ത വിദ്യാര്‍ഥി സംഘടനയോട് ദേഷ്യംവെച്ചു പുലര്‍ത്തുന്നില്ലെന്ന് രാഹുല്‍ ഗാന്ധി

വയനാട്ടില്‍ എംപി ഓഫീസ് തകര്‍ത്ത വിദ്യാര്‍ഥി സംഘടനയോട് ദേഷ്യംവെച്ചുപുലര്‍ത്തുന്നില്ലെന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. കല്‍പറ്റയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച എംപി ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൗര്‍ഭാഗ്യകരമായ സംഭവമാണ് നടന്നത്. എന്റെ ഓഫീസ് എന്നതിലുപരി വയനാട്ടുകാരുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കുന്നതിനുള്ള ഓഫീസ് ആണിത്. അക്രമം പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കില്ല. കുട്ടികളാണ് ഇത് ചെയ്തതെന്നാണ് മനസ്സിലാക്കുന്നത്. ഉത്തരവാദരഹിതമായാണ് അവര്‍ ഇത്തരമൊരു ആക്രമണം നടത്തിയത്. അതില്‍ എനിക്ക് അവരോട് ദേഷ്യമൊന്നുമില്ല. അവര്‍ അതിന്റെ അനന്തരഫലങ്ങള്‍ ചിന്തിക്കാതെയായിരിക്കാം അവര്‍ […]

Kerala News

എസ് എഫ് ഐ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല; പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനക്കെതിരെ മന്ത്രി റിയാസ്

  • 27th June 2022
  • 0 Comments

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് വി.ഡി. സതീശന്‍ നടത്തിയ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. അധികാരം നഷ്ടമായപ്പോള്‍ കിളിപോയവര്‍ കലാപം സൃഷ്ടിച്ച് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണ്. സ്വയം കിളിപോയതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന് മറ്റുള്ളവരുടെയൊക്കെ കിളിപോയതായി തോന്നുന്നതെന്നും അദ്ദേഹം പരിഹസിച്ചു. മുഖ്യമന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചവരെ മാലയിട്ട് സ്വീകരിച്ചവരാണ് ഇപ്പോള്‍ സമാധാനത്തെക്കുറിച്ച് പറയുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. എസ് എഫ് ഐ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ലെന്നും എസ് എഫ് ഐയെ ഇല്ലാതാക്കിക്കളയാന്‍ […]

Kerala News

‘എസ്എഫ്‌ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയിട്ടുണ്ടെങ്കില്‍, ഞങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കേണ്ടി വരും’ വെല്ലുവിളിച്ച് കെ.ആര്‍. അവിഷിത്ത്

  • 25th June 2022
  • 0 Comments

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ രാഹുല്‍ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ, മാര്‍ച്ചിനെ ന്യായീകരിച്ച് എസ്എഫ്‌ഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് കെ ആര്‍ അവിഷിത്ത്. ബഫര്‍സോണ്‍ വിഷയത്തില്‍ എസ്എഫ്‌ഐ എന്തിന് ഇടപെടണം എന്നു ചോദിക്കുന്നവരോട്, ഈ നാട്ടിലെ ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയവും വിദ്യാര്‍ത്ഥികള്‍ എന്ന നിലയില്‍ SFI യുടെ കൂടെ വിഷയമാണ് എന്ന് അവിഷിത്ത് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഈ സംഭവത്തിന്റെ പേരില്‍ എസ്എഫ്‌ഐയെ വേട്ടയാടി ചോരകുടിക്കാം എന്ന് കരുതിയിട്ടുണ്ടെങ്കില്‍, കേരളത്തിലെ പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ […]

Kerala News

‘ആക്രമണത്തെ അപലപിച്ച് എസ്എഫ്‌ഐ’നടന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സാനു,നടപടി സ്വീകരിക്കും

  • 25th June 2022
  • 0 Comments

രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസിലേക്ക് നടത്തിയ ആക്രമണത്തെ അപലപിച്ച് എസ്എഫ്‌ഐ. ബഫര്‍ സോണുമായി ബന്ധപ്പെട്ട് ഒരു പ്രതിഷേധം ഉണ്ടാവുമെന്ന് മാത്രമാണ് സംസ്ഥാന കമ്മിറ്റിക്ക് അറിവുണ്ടായിരുന്നതെന്ന് ദേശീയാധ്യക്ഷന്‍ വി പി സാനു പറഞ്ഞു.. ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിഷേധം സ്വാഭാവികമാണ്. എന്നാല്‍ അതിന്റെ പേരില്‍ എം.പി ഓഫീസില്‍ നടന്നത് അംഗീകരിക്കാന്‍ കഴിയില്ല. സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് നടന്നതെന്നും സാനു മാധ്യമങ്ങളോട് പറഞ്ഞു.ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയം ഒരു സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനയെന്ന നിലയില്‍ എസ്എഫ്‌ഐ ഏറ്റെടുക്കും. മാര്‍ച്ച് എന്ന നിലയില്‍ […]

Kerala News

എംപി ഓഫീസ് അക്രമത്തിൽ 19 പേര്‍ അറസ്റ്റില്‍,പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസ്,മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും

  • 25th June 2022
  • 0 Comments

രാഹുൽ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫിസ് ആക്രമിക്കപ്പെട്ട സംഭവത്തിൽ എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് അടക്കം 19 പേര്‍ അറസ്റ്റിൽ.എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേരെയാണ് കല്‍പ്പറ്റ, മേപ്പാടി സ്റ്റേഷനുകളിലായി പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുലിന്റെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. കടുത്ത അമർഷം രേഖപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടിക്ക് എസ്എഫ്ഐയോട് നിർദ്ദേശിച്ചിട്ടുണ്ട്. സമരം പാർട്ടി അറിയാതെയാണെന്നാണ് സിപിഎം വിശദീകരണം. കൽപ്പറ്റയിൽ ഇന്ന് യുഡിഎഫ് പ്രതിഷേധ പ്രകടനവും […]

Kerala News

ബഫര്‍ സോൺ ഉത്തരവില്‍ ഇടപെടുന്നില്ല;കൽപ്പറ്റയിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് എസ്എഫ്ഐ മാർച്ച്,സംഘര്‍ഷം,സാധനങ്ങള്‍ അടിച്ചുതകര്‍ത്തു

  • 24th June 2022
  • 0 Comments

ബഫര്‍ സോണ് ഉത്തരവില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിലേക്ക് എസ്എഫ്ഐ മാര്‍ച്ച്.ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളി കയറിയതോടെ പൊലീസ് ലാത്തിവീശി.പരിസ്ഥിതി ലോല ഉത്തരവിനെതിരെ എംപി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു എസ്എഫ്‌ഐയുടെ മാര്‍ച്ച്. എംപി യുടെ ഓഫീസിന്‍റെ ഷട്ടറുകൾക്ക് കേടുപാടുണ്ട്.ജീവനക്കാര്‍ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്. ഫര്‍ണിച്ചറുകള്‍ക്കടക്കം കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ന്ന് ഓഫീസിന്റെ ഷട്ടര്‍ താഴ്ത്തുകയും പോലീസ് ഇടപെടുകയും ചെയ്തു. ദേശീയ പാതയില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ തര്‍ക്കമുണ്ടായി. വനിതാ പ്രവര്‍ത്തകര്‍ അടക്കം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് […]

Kerala News

സെക്രട്ടറിയായി പി.എം. ആര്‍ഷൊ, പ്രസിഡന്റായി അനുശ്രീ കെ.എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു

എസ്.എഫ്.ഐ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് അര്‍ഷൊ പി.എമ്മിനെ തെരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് അനുശ്രീയും തെരഞ്ഞെടുക്കപ്പെട്ടു. 34ാം സംസ്ഥാന സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തീരുമാനിച്ചത്. എം.എല്‍.എ സച്ചിന്‍ ദേവായിരുന്നു നേരത്തെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി. നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു വനിത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്.എസ്.എഫ്.ഐ 34-ാം സംസ്ഥാന സമ്മേളനമാണ് പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തത്. എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നു പാലക്കാട് സ്വദേശിയായ ആര്‍ഷോ. കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു കണ്ണൂര്‍ സ്വദേശിയായ കെ അനുശ്രീ.

Kerala News

എസ്എഫ്ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡൻ;ലോ കോളജ് സംഘർഷം ലോക് സഭയിൽ

  • 16th March 2022
  • 0 Comments

തിരുവനന്ത പുരം ലോ കോളജ് സംഘർഷം ലോക് സഭയിൽ ഉന്നയിച്ച് ഹൈബി ഈഡൻ എം പി എസ് എഫ് ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡൻ എം പി ലോക് സഭയിൽ പറഞ്ഞു.ഭീകര സംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി എസ്എഫ്ഐയെ നിരോധിക്കണമെന്നും ഹൈബി ഈഡൻ പറഞ്ഞു.നിരന്തരമായി വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുകയും അവരുടെ മൗലിക അവകാശങ്ങൾ പോലും എസ്എഫ്ഐ നിഷേധിക്കുകയാണെന്നും എംപി ലോകസഭയിൽ ഉന്നയിച്ചു.എസ്എഫ്ഐക്കാരുടെ ആക്രമണത്തെ സംസ്ഥാന സർക്കാർ പോത്സാഹിപ്പിക്കുന്നു. തിരുവനന്തപുരം ലോ കോളജിൽ എസ് എഫ് ഐ നടത്തിയത് ക്രൂരതയെന്ന് […]

Kerala News

നവോത്ഥാനവും സ്ത്രീപക്ഷ കേരളവും എസ്എഫ്ഐക്കാര്‍ വക; ലോ കോളേജിലെ സംഘര്‍ഷത്തിൽ എസ്എഫ്ഐയ്ക്കെതിരെ വിമര്‍ശനവുമായി ഷാഫി പറമ്പിൽ

  • 16th March 2022
  • 0 Comments

തിരുവനന്തപുരം ലോ കോളേജിലെ സംഘര്‍ഷത്തില്‍ കെ എസ് യു വനിതാ നേതാവിനെ നിലത്തുകൂടി വലിച്ചിഴച്ചതിന് പിന്നാലെ നവോത്ഥാനവും സ്ത്രീപക്ഷ കേരളവും എസ്എഫ്ഐക്കാര്‍ വകയെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് യുവനേതാവ് ഷാഫി പറമ്പില്‍..ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു ലോ കോളേജില്‍ സംഘര്‍ഷമുണ്ടായത്. യൂണിയന്‍ ഉദ്ഘാടനത്തിനിടെയുണ്ടായ വാക് തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. നേരത്തെ കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിന്‍റെ തുടര്‍ച്ചയായാണ് അക്രമ സംഭവമുണ്ടായത്.കെ എസ് യു വനിതാ നേതാവിനെ വലിച്ചിഴച്ച് ആള്‍ക്കൂട്ട മര്‍ദ്ദനമാണ് നടന്നത്. ഇതിന് പിന്നാലെ രാത്രി ഹോസ്റ്റലില്‍ […]

Kerala News

എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ടാക്രമിച്ചു, വലിച്ചിഴച്ചു കൂട്ടുകാരെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു

  • 16th March 2022
  • 0 Comments

തിരുവനന്തപുരം ലോ കോളേജിൽ നടന്ന സംഘര്‍ഷത്തില്‍ പ്രതികരണവുമായി കെ.എസ്.യു യൂണിറ്റ് പ്രസിഡന്റും വനിതാ നേതാവുമായി സഫ്‌ന. രാത്രി കോളേജില്‍ നിന്ന് മടങ്ങുമ്പോള്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ടാക്രമിച്ചുവെന്നും വലിച്ചിഴച്ചുവെന്നും സഫ്‌ന പറഞ്ഞു. യൂണിയന്‍ ഉദ്ഘാടനത്തിന് ശേഷം എട്ടരയോടെ പുറത്തേയ്ക്ക് പോകുന്ന സമയത്താണ് തങ്ങളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചതെന്ന് സഫീന മാധ്യമങ്ങളോട് പറയുന്നു. ‘എന്നെയും ആഷിക്കിനെയും മിഥുനെയും കോളജില്‍ വച്ചാണ് ആക്രമിച്ചത്. അതിന് ശേഷം വീട്ടില്‍ കയറി ദേവനാരായണനെയും കൂടെ ഉണ്ടായിരുന്ന പത്തുപേരെയും ആക്രമിച്ചു. തേപ്പുപെട്ടി ഉപയോഗിച്ച് തലയ്ക്ക് […]

error: Protected Content !!