Kerala News

ഗവണ്മെന്റ് ലോ കോളജില്‍ യൂണിയന്‍ ഉദ്ഘാടനത്തിനിടെ സംഘര്‍ഷം,8 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കൂടി കേസ്

  • 16th March 2022
  • 0 Comments

തിരുവനന്തപുരം ഗവണ്മെന്റ് ലോ കോളജില്‍ യൂണിയന്‍ ഉദ്ഘാടനത്തിനിടെ സംഘര്‍ഷം. എസ്എഫ്‌ഐ- കെ.എസ്‌.യു പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം.വാക്കുതര്‍ക്കത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കും ഒരു എസ്.എഫ്.ഐ. പ്രവര്‍ത്തകനും പരിക്കേറ്റു. സംഘര്‍ഷത്തില്‍ കെ.എസ്‌.യു യൂണിറ്റ് പ്രസിഡന്റ് സഫ്‌നയടക്കം മുന്ന് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. മിഥുന്‍, ആഷിഖ് എന്നീ കെ.എസ്‌.യു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്.കോളജ് യുണിയന്‍ ഉദ്ഘാടനം കഴിഞ്ഞ് പുറത്തിറങ്ങിയ കെ.എസ്‌.യു പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ചേര്‍ന്ന് വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചെയതതെന്ന് കെ.എസ്‌.യു ആരോപിച്ചു. രാത്രി എട്ടോടെയാണ് സംഘർഷം.കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിന്റെ […]

Kerala News

ധീരജ് വധം;കൊലപാതകം രാഷ്ട്രീയ വിരോധത്താലെന്ന് എഫ്‌ഐആര്‍,സംസ്കാരത്തിനായി 8 സെന്റ് ഭൂമി വാങ്ങി സിപിഎം ,ഇന്ന് പഠിപ്പ് മുടക്കി പ്രതിഷേധം

  • 11th January 2022
  • 0 Comments

ഇടുക്കി പൈനാവ് എന്‍ജിനീയറിംഗ് കോളേജില്‍ ഇന്നലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ട കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലിയുടെ അറസ്റ്റ് രേഖപ്പെടുത്തി.ഇയാൾക്ക് ഒപ്പം ഉണ്ടായിരുന്ന ജെറിൻ ജോജോയുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കോൺഗ്രസ് ഇടുക്കി നിയോജക മണ്ഡലം വൈസ് പ്രസിഡന്‍റ് ആണ് ജെറിൻ ജോജോ. കൊലപാതകം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കൊലപാതകം രാഷ്ട്രീയ വിരോധമൂലമെന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്.വധ ശ്രമത്തിനും സംഘം ചേര്‍ന്നതിനും ജെറിന്‍ ജോജോക്ക് എതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.അതേസമയം ധീരജ് […]

Kerala News

കലാലയങ്ങളിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ല;ധീരജിന്റെ കൊലപാതകം ദുഃഖകരവും അപലപനീയവുമെന്ന് മുഖ്യമന്ത്രി

  • 10th January 2022
  • 0 Comments

ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജില്‍ തിരഞ്ഞെടുപ്പ് സംഘർഷത്തിനിടെ കുത്തേറ്റ് മരിച്ച എസ് എഫ് ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ്റെ കൊലപാതകം അങ്ങേയറ്റം ദുഃഖകരവും അപലപനീയവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കലാലയങ്ങളിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്നും ധീരജിൻ്റെ കൊലപാതകികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന നിർദ്ദേശം പോലീസിനു നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ധീരജിൻ്റെ കുടുംബാംഗങ്ങളുടേയും സഹപാഠികളുടേയും സുഹൃത്തുക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു .

Kerala News

മഹാരാജാസിൽ എസ്.എഫ്.ഐ-കെ.എസ്.യു സംഘര്‍ഷം; പരിക്ക്

  • 10th January 2022
  • 0 Comments

ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് എറണാകുളം മഹാരാജാസ് കോളേജില്‍ നടന്ന എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷത്തിൽ പത്തോളം കെ എസ് യു പ്രവർത്തകർക്ക് പരുക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വിദ്യാര്‍ഥിയുടെ തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുമെന്ന് കെ എം സച്ചിന്‍ ദേവ് എം എൽ എ അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ചെറുതോണി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.വിവരമറിഞ്ഞ് പോലീസ് സംഘം കാമ്പസിലെത്തി. നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാണ്

Kerala News

ഇടുക്കി എന്‍ജിനീയറിങ് കോളേജില്‍ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; എസ്എഫ്ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു

  • 10th January 2022
  • 0 Comments

ഇടുക്കി എന്‍ജിനിയറിംഗ് കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തി.കണ്ണൂര്‍ സ്വദേശിയായ ധീരജാണ് കൊല്ലപ്പെട്ടത്.തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ കെ.എസ്.യു- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്.എസ്.എഫ്.ഐ- കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കോളേജിന് പുറത്തുനിന്ന് വന്ന പാര്‍ട്ടി പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. സംഭവത്തില്‍ പരിക്കേറ്റ മറ്റൊരു വിദ്യാര്‍ഥിയെ ഇടുക്കി മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Kerala News

കാലിക്കറ്റ് സർവകലാശാലയിൽ സംഘർഷം;പരീക്ഷാഭവന്‍ ജീവനക്കാരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും

  • 25th November 2021
  • 0 Comments

കാലിക്കറ്റ് സര്‍വകലാശാല ക്യാംപസില്‍ പരീക്ഷാഭവന്‍ ജീവനക്കാരും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും.സംഘർഷത്തിൽ പരീക്ഷാ ഭവനിലെ ജീവനക്കാർ ഉൾപ്പെടെ 4 പേർക്ക് പരുക്കേറ്റിട്ടുണ്ട്.മൂന്ന് വിദ്യാർത്ഥി നേതാക്കളെ പരീക്ഷാ ഭവനിൽ പൂട്ടിയിട്ട് മർദിച്ചതായി എസ്എഫ്ഐ നേതാക്കൾ പറയുന്നു പരീക്ഷ ഭവൻ ജീവനകാരനായ ഷിബു കൂടാതെ എസ്എഫ്ഐ പ്രവർത്തകരായ അമൽ, ബിൻദേവ്, ശ്രീലേഷ് എന്നിവർക്കാണ് പരുക്കേറ്റത്. ‘ഒരു വിദ്യാർത്ഥിയുടെ പഠനസംബന്ധമായ വിവരം അന്വേഷിക്കാനായാണ് പരീക്ഷാഭവനില്‍ എത്തിയത്. എന്നാല്‍ ബന്ധപ്പെട്ട വകുപ്പിന്റെ വിഭാഗം ഏതാണെന്ന് അറിയാത്തതുകൊണ്ട് അക്കാര്യം അന്വേഷിക്കുന്നതിനിടെ ഒരാള്‍ വന്ന് […]

Kerala News

‘തുറിച്ച് നോക്കണ്ട! ഒന്ന് ചിന്തിക്കൂ…. ഞാനും നീയുമെല്ലാം എങ്ങനെയുണ്ടായി?’; കേരള വര്‍മ്മ കോളേജില്‍ വീണ്ടും എസ് എഫ് ഐയുടെ ഫ്‌ളക്‌സ് വിവാദമാവുന്നു

  • 29th October 2021
  • 0 Comments

തൃശൂര്‍ കേരള വര്‍മ്മ കോളെജില്‍ വീണ്ടും എസ്എഫ്‌ഐയുടെ ഫ്‌ളക്സ് വിവാദമാവുന്നു. നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് ക്യാമ്പസിനകത്ത് എസ്എഫ്ഐ സ്ഥാപിച്ച ഫ്‌ളക്സുകള്‍ക്കെതിരെ വിമര്‍ശനവുമായി വലതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും എബിവിപിയുമാണ് രംഗത്തുവന്നത്. ക്യാമ്പസിനകത്ത് അശ്ലീലത കലര്‍ന്ന ഫ്‌ളക്സുകള്‍ സ്ഥാപിച്ചുവെന്നാണ് ഇവര്‍ ഉയര്‍ത്തുന്ന പ്രധാന വിമര്‍ശനം. ‘തുറിച്ച് നോക്കണ്ട! ഒന്ന് ചിന്തിക്കൂ… ഞാനും നീയുമെല്ലാം എങ്ങനെയുണ്ടായി’ എന്ന ക്യാപ്ഷനോടെ സ്ഥാപിച്ച ഫ്‌ളക്സും, Fuck your nationalism, We Are all Earth Lings’ എന്ന ക്യാപ്ഷനിലുള്ള മറ്റൊരു ഫ്‌ളക്‌സുമാണ് വിവാദമായിരിക്കുന്നത്. രണ്ടാമത്തെ […]

News

ന്യൂസ് പേപ്പര്‍ ചലഞ്ച്; എസ്.എഫ്.ഐ ദുരിതാശ്വാസ നിധിയിലേക്ക തുക കൈമാറി

വിവിധ സ്ഥലങ്ങളില്‍ നിന്ന് പഴയ പത്രങ്ങള്‍ സ്വരൂപിച്ച് വിറ്റ് കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി എസ്.എഫ്.ഐ വെള്ളിപ്പറമ്പ ലോക്കല്‍ കമ്മിറ്റി. 6060 രൂപയാണ് ഇത്തരത്തില്‍ ഇവര്‍ സ്വരൂപിച്ച് എംഎല്‍എ പി.ടി.എ റഹീമിനെ ഏല്‍പ്പിച്ചത്. എസ്.എഫ്.ഐ ഏരിയാ കമ്മിറ്റി അംഗം അക്ഷയ് തുക കൈമാറി. ഏരിയാ സെക്രട്ടറി അജയ്, ലോക്കല്‍ സെക്രട്ടറി ആദര്‍ശ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Local

ക്യാമ്പസ് ഇലക്ഷന്‍; ഐഎച്ചആര്‍ഡിയിലും കുന്ദമംഗലം ഗവ കോളേജിലും എസ്എഫ്‌ഐ കൊടുവള്ളി ഗവ.കോളേജില്‍ യുഡിഎസ്എഫിന് അട്ടിമറി വിജയം

  • 5th September 2019
  • 0 Comments

കുന്ദമംഗലം: ക്യാമ്പസ് ഇലക്ഷനില്‍ ഒരേ പോലെ നേട്ടം കൊയ്ത് എസ്എഫ്‌ഐയും കെഎസ്‌യു,എംഎസ്എഫ് സഖ്യമായ യുഡിഎസ്എഫും. കുന്ദമംഗലം ഗവണ്‍മെന്റെ കോളേജില്‍ 14 ല്‍ 13 സീറ്റും നേടി എസ്എഫ്‌ഐ ആധിപത്യം പുലര്‍ത്തി. ഒരു സീറ്റ് തുല്യമായതിനെത്തുടര്‍ന്ന് റീപോളിങ് നടക്കും. ചെയര്‍മാനായി അജയ്യും ജനറല്‍ സെക്രട്ടറിയായി അയനയും വൈസ് ചെയര്‍മാനായി അലീനയും ജോയിന്റ് സെക്രട്ടറിയായി ആദിത്യയും തെരഞ്ഞെടുക്കപ്പെട്ടു. താമരശ്ശേരി ഐഎച്ച്ആര്‍ഡി കോളേജില്‍ പിജി റെപ്രസെന്റേറ്റീവ് ഒഴികെ എല്ലാ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. കൊടുവള്ളി ഗവണ്‍മെന്റെ കോളേജ് എസ്എഫ്‌ഐ യില്‍ നിന്ന് […]

Kerala News

എസ്‌എഫ്‌ഐ പാനലില്‍ പത്രിക നല്‍കിയ വിദ്യാര്‍ത്ഥിനിക്ക് ഭീഷണി; അഞ്ച് പേർ അറസ്റ്റിൽ

തലശ്ശേരി: തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജിൽ എസ്‌എഫ്‌ഐ പാനലില്‍ പത്രിക നല്‍കിയ വിദ്യാര്‍ത്ഥിനിയെ ബലം പ്രയോ​ഗിച്ച്‌ പിന്‍വലിപ്പിക്കാന്‍ ശ്രമിച്ച അഞ്ച് പേർ അറസ്റ്റിൽ. കാറിലെത്തിയ സംഘം സാനിയയെ കോളേജിലെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് രണ്ട് പേനാക്കത്തികളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഉള്‍പ്പടെയുള്ളവരെയാണ് ധര്‍മ്മടം പോലീസ് കസ്റ്റഡിയിലെടുത്തത്. ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് പ്രതികളെന്നും അവർ ബിജെപി പ്രവര്‍ത്തകരാണെന്നുമാണ് പൊലീസിന്റെ നിഗമനം. പ്രതികള്‍ക്കെതിരെ ഉടന്‍ കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.

error: Protected Content !!