കാഞ്ഞങ്ങാട്: നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ചൈതന്യയുടെ ആത്മഹത്യാ ശ്രമത്തില്‍ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ആശുപത്രിയിലേക്ക് തള്ളികയറാന്‍ ശ്രമിച്ചവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിചാര്‍ജ് നടത്തി. രണ്ട് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും ഒരു പോലീസുകാരനും ലാത്തിചാര്‍ജ്ജില്‍ പരിക്കേറ്റു. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു ചേരിപ്പാടി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എസ്എഫ്‌ഐ വ്യക്തമാക്കി. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വൈകിട്ട് മൂനിന് ഡിവൈഎസ്പി വിദ്യാര്‍ഥികളെയും മാനേജ്‌മെന്റ് പ്രതിനിധികളെയും ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ചൈതന്യയുടെ നില അതീവ ഗുരുതരം തുടരുന്നു.
കാഞ്ഞങ്ങാട്ട് നഴ്സിംഗ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യാ ശ്രമം; എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം; ചൈതന്യയുടെ നില അതീവ ഗുരുതരം

