കുന്ദമംഗലം: പടനിലം കള്‍ച്ചറല്‍ ലൈബ്രറി, സ്‌നേഹതീരം റസിഡന്‍സ് അസോസിയേഷന്‍, ടൗണ്‍ ടീം പടനിലം, എംഎസ്എസ്, വ്യാപാരീ വ്യവസായി ഏകോപന സമിതി എന്നീ സംഘടനകള്‍ കൂട്ടായി രൂപീകരിച്ച
സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ പടനിലത്ത് വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.
വിദ്യാഭ്യാസം, ആരോഗ്യം, പോലീസ്, ഗ്രാമവികസനം, എല്‍ഐസി, കെ.എസ് ആര്‍ടിസി വകുപ്പുകളില്‍ നിന്ന് വിരമിച്ച ഇരുപതോളം ജീവനക്കാര്‍ 88 വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്‍കി –
അധ്യാപക അവാര്‍ഡ് ജേതാവ് കെ.പി ആഷിഖ് ഉദ്ഘാടനം ചെയ്തു – വി അബു അധ്യക്ഷം വഹിച്ചു, ടി.കെ.ഹിതേഷ് കുമാര്‍, വിനോദ് പടനിലം യൂസുഫ് പടനിലം, യു.സി.മൊയ്തീന്‍കോയ എം.സുബൈര്‍, ഷാനവാസ്.വി,
പി.ശിവരാമന്‍, ടി.വി.മൂസക്കോയ എന്നിവര്‍ സംസാരിച്ചു. കെ.സി അബ്ദുല്‍ സലാം സ്വാഗതവും വി.റഷീദ് നന്ദിയും പറഞ്ഞു.