National News

കേരളത്തിലെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി

കേരളത്തിലെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് പ്രധാനമന്ത്രി. സംസ്ഥാനത്തിന് കിട്ടിയ വാക്സീൻ പാഴാക്കാതെ ഉപയോഗിച്ചുവെന്ന മുഖ്യമന്ത്രിയുടെ ട്വീറ്റ് ഉദ്ധരിച്ചാണ് പ്രധാനമന്ത്രിയുടെ അഭിനന്ദനം കേന്ദ്രത്തില്‍ നിന്ന് ലഭിച്ച വാക്സീനിലെ ഒരു തുള്ളി പോലും പാഴാക്കാതെയാണ് കേരളത്തില്‍ ചെലവാക്കിയതെന്ന് മുഖ്യമന്ത്രി ഇന്നലെ വിശദമാക്കിയിരുന്നു. വേയ്സ്റ്റേജ് ഫാക്ടര്‍ എന്ന നിലയില്‍ അധികമുണ്ടായിരുന്ന ഒരു ഡോസ് പോലും ജനങ്ങള്‍ക്ക് നല്‍കാന്‍ കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സാധിച്ചിരുന്നു. നേരത്തെ തന്നെ പാഴായി പോകുന്ന വാക്സിനുകളുടെ എണ്ണം ചര്‍ച്ചയായിരുന്നു

Local

സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

കുന്ദമംഗലം: പടനിലം കള്‍ച്ചറല്‍ ലൈബ്രറി, സ്‌നേഹതീരം റസിഡന്‍സ് അസോസിയേഷന്‍, ടൗണ്‍ ടീം പടനിലം, എംഎസ്എസ്, വ്യാപാരീ വ്യവസായി ഏകോപന സമിതി എന്നീ സംഘടനകള്‍ കൂട്ടായി രൂപീകരിച്ച സൗഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ പടനിലത്ത് വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, പോലീസ്, ഗ്രാമവികസനം, എല്‍ഐസി, കെ.എസ് ആര്‍ടിസി വകുപ്പുകളില്‍ നിന്ന് വിരമിച്ച ഇരുപതോളം ജീവനക്കാര്‍ 88 വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്‍കി – അധ്യാപക അവാര്‍ഡ് ജേതാവ് കെ.പി ആഷിഖ് ഉദ്ഘാടനം ചെയ്തു – […]

error: Protected Content !!