Local

കാരന്തൂരില്‍ പിക്കപ്പ് വാന്‍ ബസ് സ്റ്റോപ്പില്‍ ഇടിച്ചുകയറി

  • 19th September 2019
  • 0 Comments

കാരന്തൂര്‍; കാരന്തൂര്‍ ഒവുങ്ങരയില്‍ മൊബൈല്‍ സര്‍വ്വീസ് പിക്കപ്പ് വാന്‍ ബസ്സ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി ബസ്സ് സ്റ്റോപ്പ് തകര്‍ന്നു. പുലര്‍ച്ചെ 4.30 ഓടെയാണ് സംഭവം. താമരശ്ശേരി നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന വണ്ടി കാരന്തൂരിലെ ഒവുങ്ങരയിലെ ഇറക്കത്തില്‍ വെച്ച് നിയന്ത്രണം വിട്ട് ബസ് സ്‌റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. രാത്രിയായതിനാലാണ് വലിയ അപകടം ഒഴിവായത്. അപകടത്തില്‍ ആര്‍ക്കും പരിക്കുകളില്ല.

National News

മുംബൈയിൽ ശക്തമായ മഴയ്ക്ക് സാധ്യത; വിദ്യാലയങ്ങൾക്ക് ഇന്ന് അവധി

  • 19th September 2019
  • 0 Comments

മുംബൈയിൽ അടുത്ത 48 മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമോ അതി തീവ്രമോ ആയ മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മുബൈയിലെ സ്കൂളുകളും കോളേജുകളും അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മുംബൈയ്‌ക്ക് പുറമെ, റെയ്‌ഗാർഡ്, താനെ, കൊങ്കൺ മേഖല എന്നിവിടങ്ങളിലെല്ലാം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയതായി സംസ്ഥാന വിദ്യാഭ്യാസമന്ത്രി ആശിഷ് ഷേലാർ അറിയിച്ചു.

Local

ഓസോണ്‍ ദിനാചരണം സംഘടിപ്പിച്ചു

  • 19th September 2019
  • 0 Comments

കരുവന്‍പൊയില്‍; കരുവന്‍പൊയില്‍ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ദേശീയ ഹരിതസേന (NGC) യുടെ നേതൃത്വത്തില്‍ 32 years and Healing എന്ന പ്രമേയത്തേ ആസ്പദമാക്കി ഓസോണ്‍ ദിനാചരണ പരിപാടി സംഘടിപ്പിച്ചു.പ്രഭാഷണം, ഡോക്യുമെന്ററി പ്രദര്‍ശനം, വിദ്യാത്ഥികളുടെ വിവിധ പരിപാടികള്‍ എന്നിവ നടന്നു. എ.കെ അബദുല്‍ മജീദ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.പി. സുജിത്ത് മുഖ്യപ്രഭാഷണം നടത്തി.കോഡിനേറ്റര്‍ എ.കെ അബ്ദുല്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. സുജതകുമാരി, ഷിബിന, ആതിര, റിഷ, അബ്ദുല്‍ ഫത്താഹ്, ഹാമിദ് അബു ദുല്‍സലാം എന്നിവര്‍ സംസാരിച്ചു.

Kerala Local

സംസ്ഥാനത്ത് ഇന്ന് മുതല്‍ മില്‍മ പാല്‍ വില കൂടും; ലിറ്ററിന് നാല് രൂപ വര്‍ധനവ്

  • 19th September 2019
  • 0 Comments

ഇന്ന് മുതല്‍ മില്‍മ പാല്‍ വിലയില്‍ വര്‍ധന. ലിറ്ററിന് നാല് രൂപയാണ് വര്‍ധിക്കുക. പുതുക്കിയ വിലയില്‍ 3 രൂപ 35 പൈസ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കും. മില്‍മ ഭരണസമിതി യോഗമാണ് വില കൂട്ടാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്. 16 പൈസ ക്ഷീരസംഘങ്ങൾക്കും 32 പൈസ ഏജന്റുമാർക്കും മൂന്നുപൈസ ക്ഷീരകർഷക ക്ഷേമനിധിയിലേക്കും 10 പൈസ മേഖലാ യൂണിയനുകൾക്കും ഒരുപൈസ പ്ലാസ്റ്റിക് നിർമാർജനത്തിനും മൂന്നുപൈസ കാലിത്തീറ്റ വിലനിയന്ത്രണ ഫണ്ടിലേക്കും നൽകും. അതേസമയം പാലിന്റെ ഗുണനിലവാരം ഉറപ്പാക്കും. ഇതിന്റെ ഭാഗമായി നാഷണൽ പ്രോജക്ട് […]

information Local

സ്റ്റാളുകള്‍ വ്യാപാരത്തിനായി നല്‍കുന്നു

  • 19th September 2019
  • 0 Comments

വേങ്ങേരി നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തില്‍ ഒഴിവുവന്നിട്ടുള്ള സ്റ്റാളുകള്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ വ്യാപാരം നടത്തുന്നതിനായി ലേലം/ ക്വട്ടേഷന്‍ മുഖാന്തിരം 11 മാസത്തെ കാലയളവിലേക്ക് നല്‍കുന്നു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്തംബര്‍ 24 ന് രാവിലെ 11 മണി. ഫോണ്‍ : 0495 2376514. പൂന്തോട്ട നിര്‍മാണം : ക്വട്ടേഷന്‍ ക്ഷണിച്ചു കേരള സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ കീഴിലെ കോഴിക്കോട് ഗവ. ഗസ്റ്റ്ഹൗസിലെ ഹെറിറ്റേജ് ബ്ലോക്കുമായി ബന്ധപ്പെട്ടുളള ഗാര്‍ഡന്‍ ഏരിയ പുതുതായി നിര്‍മിച്ച് പരിപാലിക്കുന്നതിനും നിലവിലുളള പൂന്തോട്ടം […]

Local News

ജാഗ്രതാ നിര്‍ദേശം

  • 19th September 2019
  • 0 Comments

കക്കയം ഡാമിന്റെ രണ്ടു ഷട്ടറുകളും ഒരു അടിവീതം തുറക്കും. കക്കയം ഡാമിന് താഴെ കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കക്കയം റിസര്‍വോയറിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നത്.

Local

റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 96 ലക്ഷം രൂപയുടെ ഭരണാനുമതി;പാറക്കല്‍ അബ്ദുല്ല എം.എല്‍.എ

  • 19th September 2019
  • 0 Comments

കുറ്റ്യാടി; കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി 96 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അറിയിച്ചു. കുനിങ്ങാട്-പുറമേരി – വേറ്റുമ്മല്‍ റോഡ് (8ലക്ഷം) കുറ്റ്യാടി – വലകെട്ട് – കൈപ്രംകടവ് റോഡ് (4ലക്ഷം) കുറ്റ്യാടി പള്ളി – ഊരത്ത് റോഡ് (3 ലക്ഷം) നങ്ങേലിക്കണ്ടിമുക്ക് – വളയന്നൂര്‍ റോഡ് (3 ലക്ഷം) വട്ടോളി – പാതിരിപ്പറ്റ റോഡ് (3 ലക്ഷം) കുളങ്ങരത്ത് – അരൂര്‍ -ഗുളികപ്പുഴ റോഡ് (5 […]

Local News

മാലിന്യ സംസ്‌കരണം – സ്‌കൂളുകളില്‍ പരിശീലനം ഇന്ന്

  • 19th September 2019
  • 0 Comments

ജില്ലയിലെ സ്‌കൂളുകളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് ഓഫീസര്‍മാര്‍ക്കും സ്റ്റുഡന്റ് ലീഡേഴ്‌സിനും ഹരിതനിയമങ്ങള്‍ പാലിക്കുന്നതിനും മാലിന്യ സംസ്‌കരണം സംബന്ധിച്ചും പരിശീലനം നല്കുന്നു. സെപ്തംബര്‍ 19 ന് കോഴിക്കോട്, താമരശ്ശേരി, വടകര വിദ്യാഭ്യാസ ജില്ലകളിലായി പരിശീലനം നടക്കും. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയുടെ പരിശീലനം ജെ.ഡി.ടി ഇസ്ലാമിക സ്‌ക്കൂളിലും താമരശ്ശേരി വിദ്യാഭ്യാസ ജില്ലയുടേത് ചക്കാലക്കല്‍ എച്ച്.എസ്.എസ് ലും, വടകര വിദ്യാഭ്യാസ ജില്ലയുടേത് പയ്യോളി ജി.വി.എച്ച്.എസ്.എസിലുമാണ്. വിദ്യാര്‍ത്ഥികളില്‍ മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക, മാലിന്യം ഏങ്ങനെ തരംതിരിക്കണം, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട […]

Local

നിര്യാണത്തില്‍ അനുശോചിച്ചു

  • 19th September 2019
  • 0 Comments

കോഴിക്കോട് : മാപ്പിളപ്പാട്ട് ഗായകനും ഗാന രചയിതാവും സംഗീതജ്ഞനുമായിരുന്ന വടകര എം കുഞ്ഞിമൂസ്സ , സിനിമ നടന്‍ സത്താര്‍ എന്നിവരുടെ നിര്യാണത്തില്‍ കേരള കലാ ലീഗ് അനുശോചനം രേഖപ്പെടുത്തി . മാപ്പിളപ്പാട്ട് സാഹിത്യ ശാഖക്ക് ഏറെ സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്ന എം കുഞ്ഞിമൂസ്സയുടെ നിര്യാണം തീരാനഷ്ടമാണെന്നും സിനിമ രംഗത്ത് തിളക്കമാര്‍ന്ന അഭിനയം കാഴ്ച വെച്ച നടനായിരുന്നു സത്താര്‍ എന്നും യോഗം വിലയിരുത്തി. അനുശോചന യോഗം സംസ്ഥാന പ്രസിഡണ്ട് തല്‍ഹത്ത് കുന്ദമംഗലം ഉദ്ഘാടനം ചെയ്തു . ജനറല്‍ സെക്രട്ടറി […]

Local News

റേഷന്‍കാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കല്‍ : ക്യാമ്പ് 20 മുതല്‍ 28 വരെ

  • 19th September 2019
  • 0 Comments

2019 സെപ്തംബര്‍ 30 നകം ആധാര്‍ സിറ്റിംഗ് പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് സിറ്റി റേഷനിംഗ് (നോര്‍ത്ത്) ഓഫീസിന്റെ പരിധിയില്‍പ്പെട്ടതും റേഷന്‍കാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചിട്ടില്ലാത്തതുമായ റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ ആധാര്‍ നമ്പറുകള്‍ സെപ്തംബര്‍ 20 മുതല്‍ 28 വരെ രാവിലെ 10 മുതല്‍ ഒരു മണിവരെയായി വിവിധ ക്യാമ്പുകളില്‍ ലിങ്ക് ചെയ്യും. റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, എന്നിവയുടെ പകര്‍പ്പ് സഹിതം കാര്‍ഡില്‍ ഉള്‍പ്പെട്ട ഒരു അംഗം ഹാജരായി ആധാര്‍ ലിങ്കിംഗ് നടത്തേണ്ടതാണെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ (നോര്‍ത്ത്) […]

error: Protected Content !!