Kerala Local

സംസ്ഥാനത്ത് ഇന്ന് മുതല്‍ മില്‍മ പാല്‍ വില കൂടും; ലിറ്ററിന് നാല് രൂപ വര്‍ധനവ്

ഇന്ന് മുതല്‍ മില്‍മ പാല്‍ വിലയില്‍ വര്‍ധന. ലിറ്ററിന് നാല് രൂപയാണ് വര്‍ധിക്കുക. പുതുക്കിയ വിലയില്‍ 3 രൂപ 35 പൈസ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കും. മില്‍മ ഭരണസമിതി യോഗമാണ് വില കൂട്ടാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയത്.

16 പൈസ ക്ഷീരസംഘങ്ങൾക്കും 32 പൈസ ഏജന്റുമാർക്കും മൂന്നുപൈസ ക്ഷീരകർഷക ക്ഷേമനിധിയിലേക്കും 10 പൈസ മേഖലാ യൂണിയനുകൾക്കും ഒരുപൈസ പ്ലാസ്റ്റിക് നിർമാർജനത്തിനും മൂന്നുപൈസ കാലിത്തീറ്റ വിലനിയന്ത്രണ ഫണ്ടിലേക്കും നൽകും.

അതേസമയം പാലിന്റെ ഗുണനിലവാരം ഉറപ്പാക്കും. ഇതിന്റെ ഭാഗമായി നാഷണൽ പ്രോജക്ട് ഫോർ ഡെയറി ഡെവലപ്മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി മിൽമയ്ക്ക് അനുവദിച്ച എട്ടുകോടി രൂപയുടെ സ്റ്റേറ്റ് റഫറൽ ലബോറട്ടറി എറണാകുളം മേഖലാ യൂണിയന്റെ ഇടപ്പള്ളി ഡെയറിയിൽ സ്ഥാപിക്കും. 2017ലാണ് മിൽമ പാൽ വില അവസാനമായി വർധിപ്പിച്ചത്. കാലിത്തീറ്റ വിലയിലുണ്ടായ വർധനയാണ് പാൽ വില കൂട്ടാനുള്ള പ്രധാന കാരണം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!