ശബരിമല മില്‍മ നെയ് വില്‍പ്പനയില്‍ ഗുരുതര ക്രമക്കേട്; അന്വേഷണത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍ പുറത്ത്
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലേക്കുള്ള മില്‍മയുടെ നെയ് വില്‍പ്പനയുമായി ബന്ധപ്പെട്ട് ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ നടത്തിയ അന്വേഷണത്തില്‍ ഗുരുതര ക്രമക്കേടുകള്‍ കണ്ടെത്തി. നെയ് സപ്ലൈ ചെയ്യുന്നതിന് 70 ദിവസത്തെ സമയമുണ്ടായിട്ടും കൃത്യമായി ടെന്‍ഡര്‍ ക്ഷണിക്കാതെ ചട്ടങ്ങള്‍ ലംഘിച്ചെന്നാണ് പ്രധാന കണ്ടെത്തല്‍. നെയ് ഇടപാടിനുള്ള അപേക്ഷ ക്ഷണിച്ചത് നിയമവിരുദ്ധമായാണെന്നും, കൂടുതല്‍ ആളുകളുടെ അപേക്ഷ ലഭിക്കാനാണ് ടെന്‍ഡര്‍ ഒഴിവാക്കിയതെന്ന വാദം നിലനില്‍ക്കുന്നതല്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ടുതവണ ഈ ടെന്‍ഡര്‍ ഒഴിവാക്കി സീല്‍ഡ് ടെന്‍ഡറാക്കി മാറ്റുകയായിരുന്നു. ഒരു ടിന്‍ നെയ് എത്തിക്കുന്നതിന് […]









