Local News

മാലിന്യ സംസ്‌കരണം – സ്‌കൂളുകളില്‍ പരിശീലനം ഇന്ന്

ജില്ലയിലെ സ്‌കൂളുകളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് ഓഫീസര്‍മാര്‍ക്കും സ്റ്റുഡന്റ് ലീഡേഴ്‌സിനും ഹരിതനിയമങ്ങള്‍ പാലിക്കുന്നതിനും മാലിന്യ സംസ്‌കരണം സംബന്ധിച്ചും പരിശീലനം നല്കുന്നു.

സെപ്തംബര്‍ 19 ന് കോഴിക്കോട്, താമരശ്ശേരി, വടകര വിദ്യാഭ്യാസ ജില്ലകളിലായി പരിശീലനം നടക്കും. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയുടെ പരിശീലനം ജെ.ഡി.ടി ഇസ്ലാമിക സ്‌ക്കൂളിലും താമരശ്ശേരി വിദ്യാഭ്യാസ ജില്ലയുടേത് ചക്കാലക്കല്‍ എച്ച്.എസ്.എസ് ലും, വടകര വിദ്യാഭ്യാസ ജില്ലയുടേത് പയ്യോളി ജി.വി.എച്ച്.എസ്.എസിലുമാണ്.

വിദ്യാര്‍ത്ഥികളില്‍ മാലിന്യ സംസ്‌കരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കുക, മാലിന്യം ഏങ്ങനെ തരംതിരിക്കണം, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്കെതിരെ നിലവിലുള്ള നിയമങ്ങളും ശിക്ഷകളും എന്നിങ്ങനെ വിവിധ വിഷയങ്ങളെ സംബന്ധിച്ച് വിദ്യാര്‍ത്ഥികളെ ബോധവത്ക്കരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഇതിന്റെ ഭാഗമായി സംസ്ഥാന ശില്‍പശാലയിലൂടെ തെരഞ്ഞെടുത്ത അദ്ധ്യാപകര്‍ക്ക് തൃശൂര്‍ കിലയില്‍ വച്ച് പരിശീലനം നല്‍കി കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയായാണ് എല്ലാ വിദ്യാഭ്യാസ ജില്ലകളിലും എല്ലാ സ്‌കൂളുകളിലേയും സ്‌കൗട്ട് & ഗൈഡ്‌സ് ഓഫീസര്‍മാര്‍ക്കും സ്റ്റുഡന്റ് ലീഡേഴ്‌സിനും പരിശീലനം നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കിയ ശേഷം അവരിലൂടെ ഓരോ സ്‌കൂളുകളിലും വീടുകളിലും വിദ്യാര്‍ത്ഥികള്‍ നേരിട്ട് പരിശീലനം നല്‍കും.

എല്ലാ വിദ്യാലയങ്ങളിലും ഇത്തരം ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിക്കുകയും സ്‌കൂളുകളെ ഹരിത വിദ്യാലയമാക്കി മാറ്റുകയാണ് പരിശീലനത്തിലൂടെ ഉദ്ദേശിക്കുന്നത.് ഇതിനായി എല്ലാ വിദ്യാലയങ്ങളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നിര്‍ബന്ധമാക്കുകയും ചെയ്യുമെന്ന് ഹരിതകേരളമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

ഹരിത നിയമാവലി – മുനിസിപ്പാലിറ്റി/ കോര്‍പറേഷന്‍ മേഖലാതല പരിശീലനം സെപ്റ്റംബര്‍ 19 ന്

ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്കെതിരെ നിലവിലുള്ള നിയമങ്ങളും ശിക്ഷകളും സംബന്ധിച്ച് തിരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നു. ഹരിതകേരളം മിഷനും കിലയും സംയുക്തമായി നടത്തുന്ന മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പറേഷനുകള്‍ക്കുമുള്ള മേഖലാതല പരിശീലനം സെപ്റ്റംബര്‍ 19, 20 തിയ്യതികളില്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടത്തും.

കോഴിക്കോട്, കണ്ണൂര്‍, കോര്‍പ്പറേഷനുകളിലെയും, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ എല്ലാ നഗരസഭകളിലേയും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവര്‍ക്കാണ് പരിശീലനം നല്‍കുന്നത്.

കോര്‍പ്പറേഷനില്‍ നിന്ന് 10 പേരും, നഗരസഭകളില്‍ നിന്ന് 5 പേരുമാണ് പങ്കെടുക്കേണ്ടത്. തുടര്‍ന്ന് അതത് നഗരസഭകളിലെ വാര്‍ഡ്തലത്തില്‍ രണ്ട് വീതം പരിശീലനവും വ്യാപാരി വ്യവസായികള്‍ക്കുള്ള പരിശീലനവും വഴി ഈ നിയമങ്ങളെ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!