Kerala

അഭിനവിനെ കാണാതായിട്ട് ഒരു ആഴ്ച പിന്നിടുന്നു; സഹായ അഭ്യര്‍ത്തനയുമായി നാട്ടുകാര്‍

  • 21st September 2019
  • 0 Comments

മാവൂര്‍ സ്വദേശി അഭിനവിനെ കാണാതായിട്ട് ഒരു ആഴ്ചയാവുന്നു. അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. അഭിനവിനെ കണ്ടെത്താന്‍ വേണ്ടി സോഷ്യല്‍ മീഡിയയിലും മറ്റും സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് നാട്ടുകാര്‍. ”ഞങ്ങളുടെ പ്രയപ്പെട്ട അഭിനവിനെ (19 വയസ്സ്) കാണാതായിട്ട് ഒരു ആഴ്ച പിന്നിടുകയാണ്. മാവൂര്‍ അടുവാട് കോട്ടക്കുന്നുമ്മല്‍ വാസു – വിജയകുമാരി ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്ത മകനാണ് അഭിനവ്. നാട്ടില്‍ തന്നെ ആരോടും അധികമായ കൂട്ട് കൂടാതെ എല്ലാവരോടും സൗമ്യമായി പെരുമാറുന്ന അഭിനവിനെ കാണാതായത് സെപ്തംബര്‍ 15 മുതലാണ്. […]

Kerala News

എല്‍ഡിഎഫിന്റെ വിജയം, വികസനം ആഗ്രഹിക്കുന്ന പാലാക്കാരുടെ വിജയമായിരിക്കും: കോടിയേരി

  • 21st September 2019
  • 0 Comments

പാലാ: ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയം, വികസനം ആഗ്രഹിക്കുന്ന പാലാക്കാരുടെ വിജയമായിരിക്കുമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്ലാ മേഖലയിലും വികസനം യാഥാര്‍ഥ്യമാകുമ്പോൾ അതിന്റെ പ്രയോജനം പാലായ്ക്കും ലഭിക്കണം. അതിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് അവസരം നല്‍കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. തമ്മിലടിക്കുന്ന കേരള കോണ്‍ഗ്രസ് നേതൃത്വത്തെ തിരുത്തിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച അവസരമാണ് ഉപതെരഞ്ഞെടുപ്പ്. കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളും അപ്രോച്ച്‌ റോഡുകളില്ലാത്ത പാലങ്ങളും പാലായിലുണ്ട്. വികസനത്തിന്റെ നേട്ടം റോഡിലും പാലങ്ങളിലും മാത്രം കണ്ടാല്‍ പോര. സാധാരണക്കാര്‍ക്ക് അവരുടെ […]

Kerala

ശ്രീനാരായണ ഗുരുവിന്റെ ചിന്തകൾക്ക് ഇപ്പോഴും പ്രസക്തിയുണ്ട്-മന്ത്രി എ. കെ. ബാലൻ

  • 21st September 2019
  • 0 Comments

ശ്രീനാരായണഗുരുവിന്റെ ചിന്തകൾക്ക് ഇപ്പോഴും പ്രസക്തിയുണ്ടെന്നും കേരളത്തിന്റെ  സാമൂഹിക മുന്നേറ്റം ഗുരു തുടങ്ങിവെച്ച നവോത്ഥാനത്തിന്റെ തുടർച്ചയാണെന്നും സാംസ്‌കാരിക മന്ത്രി എ. കെ. ബാലൻ പറഞ്ഞു. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ‘ ശ്രീനാരായണ ഗുരു : ദ മിസ്റ്റിക്കൽ ലൈഫ് ആൻഡ് ടീച്ചിംഗ്സ’ എന്ന പുസ്തകത്തിന്റെ പ്രകാശനം സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ മാറ്റിയെടുക്കുന്നതിൽ ഗുരു വഹിച്ച പങ്ക് വലുതാണ്. ഗുരു വിഭാവനം ചെയ്തത് സ്വതന്ത്രരായ മനുഷ്യരെയാണ്. ഗുരുവിന്റെ ദർശനങ്ങളും രചനകളും വ്യാഖ്യാനിക്കും തോറും പുതിയ […]

Trending

ജല്ലിക്കെട്ടിന്റെ ടീസർ കാണാം

  • 21st September 2019
  • 0 Comments

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ടിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. രാത്രിയുടെ മറവിൽ വിരണ്ടോടുന്ന പോത്തിനെ തേടിയിറങ്ങുന്ന ആളുകളാണ് ടീസറിൽ ഉള്ളത്. ഈ സിനിമ ടൊറന്റോ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ ഗംഭീര അഭിപ്രായം നേടിയിരുന്നു. അതിനാൽ തന്നെ പ്രേക്ഷകരുടെ കാത്തിരിപ്പിനു ആകാംഷയും വർധിച്ചു. വിരണ്ടോടുന്ന പോത്ത് ഗ്രാമത്തെ പിടിച്ചുലയ്ക്കുന്നതും അവിടെയുണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ പ്രമേയം. ഈ വർഷത്തെ ഏറ്റവും വ്യത്യസ്തവും മികച്ചതുമായ സിനിമാ അനുഭവമായിരിക്കും ജല്ലിക്കട്ടെന്നാണ് സിനിമ കണ്ടവർ പറയുന്നത്. ആന്റണി വർഗീസ്, ചെമ്പൻ […]

News

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കെതിരെ നൗഷാദ് തെക്കയില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

  • 21st September 2019
  • 0 Comments

കൊയിലാണ്ടി ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ ആശുപത്രി ജീവനക്കാര്‍ നിരുത്തരവാദപരമായി പെരുമാറുന്നതിനെതിരെ നൗഷാദ് തെക്കയില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. കഴിഞ്ഞ ദിവസം പനി ബാധിച്ച് അവശനായ ബാലന് ചികിത്സ നിഷേധിച്ചിരുന്നു.തുടര്‍ന്ന് കുട്ടിയുടെ പിതാവ് ഷൈജല്‍ ഉള്ളിയേരി വിഷയം ഫേസ് ബുക്കിലൂടെ പുറം ലോകത്തെ അറിയിച്ചിരുന്നു. ആയതിന്റെ പേരില്‍ ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തി എന്ന പേരില്‍ ഇദ്ധേഹത്തിനെതിരെ അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ജാമ്യമില്ലാ വകുപ്പില്‍ കേസെടുക്കുകയും ജയില്‍ അടക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഷൈജില്‍ എന്ന പൗരന് […]

Kerala News

എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു

  • 21st September 2019
  • 0 Comments

കാസർക്കോട് : ദേശീയപാത ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യമുന്നയിച്ച്‌ കാസര്‍ഗോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. 24 മണിക്കൂര്‍ നിരാഹാര സമരമാണ് അവസാനിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തി നാരങ്ങാനീര് നല്‍കിയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ദേശീയപാത ഉടന്‍ ഗതാഗത യോഗ്യമാക്കുമെന്ന ദേശീയപാത അതോറിറ്റിയുടെ വാഗ്ദാനം നടപ്പിലാക്കത്തതില്‍ പ്രതിഷേധിച്ചാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സമരം നടത്തിയത്. ദേശീയപാതാ നവീകരണത്തിന് വേണ്ടി 3000 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി അവകാശപ്പെടുമ്പോഴും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് […]

Kerala Local

നാല്‍പ്പത്തിയൊന്നുകാരി ക്ഷേത്രത്തിനകത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു

  • 21st September 2019
  • 0 Comments

ഗുരുവായൂര്‍: നാല്‍പ്പത്തിയൊന്നുകാരി ക്ഷേത്രത്തിനകത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൊഴാനെത്തിയ സ്ത്രീയാണ് ക്ഷേത്രത്തിനകത്ത് തീപ്പെട്ടിയുരച്ച്‌ സ്വയം തീകൊളുത്താനൊരുങ്ങിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മുന്‍പായിരുന്നു സംഭവം. താന്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചിട്ടുണ്ടെന്നും തീ കൊളുത്തുമെന്നും പറഞ്ഞായിരുന്നു ഇവരുടെ ഭീഷണി. കൊടുങ്ങല്ലൂര്‍ എടവിലങ്ങ സ്വദേശിനിയായ നാല്പ്പത്തിയൊന്നുകാരിയാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. പിന്നീട് വനിതാ കാവല്‍ക്കാരെത്തി ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. ശേഷം പോലീസിന് കൈമാറി. ഗുരുവായൂര് പോലീസ് ഇവരെ പിന്നീട് വീട്ടിലെത്തിച്ചു. സ്ത്രീ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.

Local

പിക്കപ്പ് ലോറിയിടിച്ച ബസ് സ്‌റ്റോപ്പ്; ജനങ്ങള്‍ക്ക് ഭീഷണിയാവുന്നു

  • 21st September 2019
  • 0 Comments

കാരന്തൂര്‍; കാരന്തൂരില്‍ പിക്കപ്പ് ലോറിയിടിച്ച് തകര്‍ന്നുവീഴാറായ ബസ് സ്‌റ്റോപ്പ് ഭീഷണിയാവുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് കാരന്തൂര്‍ ഒവുങ്ങരയില്‍ കോഴിക്കോടേക്ക് പോവുകയായിരുന്ന പിക്കപ്പ് ലോറിയിടിച്ച് ബസ് സ്‌റ്റോപ്പ് തകര്‍ന്നത്. ബസ്സ് കാത്ത് നില്‍ക്കുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരു പോലെ ഭീഷണിയായി ഏതുമിഷവും തകര്‍ന്നു വിഴാവുന്ന അവസ്ഥയിലാണ് ബസ് സ്റ്റോപ്പ്. തെട്ടടുത്ത് ഒരു മദ്യഷാപ്പും പ്രവര്‍ത്തിക്കുന്നുണ്ട്, അബദ്ധവശാല്‍ ആരെങ്കിലും കയറിയിരുന്നാല്‍ ബസ് സ്റ്റോപ്പ് ആ നിമിഷം തകര്‍ന്ന് വീഴും എന്ന നിലയിലാണ്. തൂണുകളും മേല്‍ക്കൂരയും എല്ലാം ഇളകി നില്‍ക്കുന്നുണ്ട്. അതിനാല്‍ത്തന്നെ […]

Kerala

എല്ലാവര്‍ക്കും വീട്: സര്‍ക്കാരിന്റെ ലൈഫ് ഭവന നിര്‍മാണ പദ്ധതി ജില്ലയില്‍ മൂന്നാം ഘട്ടത്തിലേക്ക്

  • 21st September 2019
  • 0 Comments

കൊല്ലം : എല്ലാവര്‍ക്കും വീട് ഉറപ്പാക്കാനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് ഭവന നിര്‍മാണ പദ്ധതി ജില്ലയില്‍ മൂന്നാം ഘട്ടത്തിലേക്ക്. ജില്ലയിലെ മുഴുവന്‍ ഭൂരഹിത-ഭവനരഹിതരുടെയും അര്‍ഹത തിട്ടപ്പെടുത്തി അവര്‍ക്കുള്ള വീടുകളുടെ നിര്‍മാണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റില്‍ നടന്ന ലൈഫ് മിഷന്‍ കര്‍മ സമിതി നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ 68 ഗ്രാമപഞ്ചായത്തുകള്‍, കൊല്ലം കോര്‍പ്പറേഷന്‍, പുനലൂര്‍, പരവൂര്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലായി 39,917 ഗുണഭോക്താക്കളെയാണ് പ്രാഥമികമായി കണ്ടെത്തിയിട്ടുള്ളത്. അര്‍ഹതയുള്ളവര്‍ക്കെല്ലാം […]

information

ജൂനിയർ പ്രോജക്ട് എക്‌സിക്യൂട്ടീവ്: വാക്ക് ഇൻ ഇന്റർവ്യൂ 26ന്

  • 21st September 2019
  • 0 Comments

കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്‌ക്) രണ്ട് ജൂനിയർ പ്രോജക്ട് എക്‌സിക്യൂട്ടീവ്‌സിനെ താൽക്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ സെപ്റ്റംബർ 26ന് നടത്തും. ‘ടാലന്റ് സെർച്ച് ഫോർ യൂത്ത് വിത്ത് ഡിസബിലിറ്റീസ് ‘ എന്ന പ്രോജക്ടിലേക്കാണ് നിയമനം. കെ-ഡിസ്‌കും സാമൂഹ്യ സുരക്ഷാ മിഷനും സംയുക്തമായി നടത്തുന്ന ഒരു പ്രോജക്ടാണിത്. ഭിന്നശേഷിക്കാരായ യുവാക്കളെ കണ്ടെത്തി അവരുടെ ശേഷിയും അഭിരുചിയും സർഗ്ഗശേഷിയും പരിപോഷിപ്പിക്കുന്നതിനായുളളതാണ് ഈ പ്രോജക്ട്. ആദ്യഘട്ടം 12 മാസത്തേക്കായിരിക്കും. പിന്നീട് അവലോകനത്തിനുശേഷം ആവശ്യമെങ്കിൽ […]

error: Protected Content !!