Kerala Local

നാല്‍പ്പത്തിയൊന്നുകാരി ക്ഷേത്രത്തിനകത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഗുരുവായൂര്‍: നാല്‍പ്പത്തിയൊന്നുകാരി ക്ഷേത്രത്തിനകത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൊഴാനെത്തിയ സ്ത്രീയാണ് ക്ഷേത്രത്തിനകത്ത് തീപ്പെട്ടിയുരച്ച്‌ സ്വയം തീകൊളുത്താനൊരുങ്ങിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മുന്‍പായിരുന്നു സംഭവം.

താന്‍ ദേഹത്ത് മണ്ണെണ്ണ ഒഴിച്ചിട്ടുണ്ടെന്നും തീ കൊളുത്തുമെന്നും പറഞ്ഞായിരുന്നു ഇവരുടെ ഭീഷണി. കൊടുങ്ങല്ലൂര്‍ എടവിലങ്ങ സ്വദേശിനിയായ നാല്പ്പത്തിയൊന്നുകാരിയാണ് ആത്മഹത്യാഭീഷണി മുഴക്കിയത്. പിന്നീട് വനിതാ കാവല്‍ക്കാരെത്തി ഇവരെ പിടിച്ചുമാറ്റുകയായിരുന്നു. ശേഷം പോലീസിന് കൈമാറി.
ഗുരുവായൂര് പോലീസ് ഇവരെ പിന്നീട് വീട്ടിലെത്തിച്ചു. സ്ത്രീ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!