Local

തര്‍ക്കരഹിത ഗ്രാമപഞ്ചായത്താവാനൊരുങ്ങി കുരുവട്ടൂര്‍ പഞ്ചായത്ത്

  • 25th September 2019
  • 0 Comments

കുരുവട്ടൂര്‍; തര്‍ക്കരഹിത പഞ്ചായത്തിനായി കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് സുതാര്യം പദ്ധതി നടപ്പിലാക്കുന്നു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ഉദ്യോഗസ്ഥരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും കൂട്ടായ്മയായ കണക്റ്റഡ് ഇനിഷ്യേറ്റിവിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ജനങ്ങളുടെ പ്രശ്‌നങ്ങളും പരാതികളും ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ ആറ് മാസത്തില്‍ ഒരിക്കലുള്ള അദാലത്തില്‍ പരിഹരിക്കുന്നതാണ് പദ്ധതി. പരാതികള്‍ നേരിട്ടും, അങ്കണവാടി പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, റെസിഡന്റ്സ് അസോസിയേഷന്‍,സന്നദ്ധ സംഘടനകള്‍ സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരിലൂടെയും ഗ്രാമപഞ്ചായത്ത് മുന്‍കൂട്ടി സ്ഥീകരിക്കും. തുടര്‍ന്ന് ലീഗല്‍ സര്‍വീസ് അതോറിറ്റി പരാതികളുടെ കോപ്പി ബന്ധപ്പെട്ട ഓഫീസുകള്‍ക്കും വ്യക്തികള്‍ക്കും അയച്ചു കൊടുത്ത്  […]

Kerala

അന്തർസംസ്ഥാന നദീജലകരാർ: കേരള-തമിഴ്നാട് മുഖ്യമന്ത്രിമാർ ചർച്ച നടത്തും

  • 25th September 2019
  • 0 Comments

അന്തർസംസ്ഥാന നദീജലകരാർ സംബന്ധിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയും 25ന്‌ചർച്ച നടത്തും. തിരുവനന്തപുരം മാസ്‌ക്കറ്റ് ഹോട്ടലിൽ വൈകിട്ട് മൂന്നിനാണ് ചർച്ച. പറമ്പിക്കുളം-ആളിയാർ ഉൾപ്പെടെയുള്ള അന്തർ സംസ്ഥാന നദീജല കരാറുകളുമായി ബന്ധപ്പെട്ടാണ് ചർച്ച. മുഖ്യമന്ത്രി പിണറായി വിജയന് പുറമേ ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി, വൈദ്യുതി മന്ത്രി എം.എം. മണി, വനം മന്ത്രി കെ. രാജു, ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ഡോ. വിശ്വാസ് മെഹ്ത, സത്യജിത് […]

Local News

റേഷന്‍ കാര്‍ഡ് ആധാര്‍ ലിങ്കിംഗ് ക്യാമ്പ്

  • 25th September 2019
  • 0 Comments

കോഴിക്കോട് സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത്) പരിധിയിലുള്ള വില്ലേജുകളില്‍ ഇതുവരെ റേഷന്‍ കാര്‍ഡില്‍ ആധാര്‍ ലിങ്കിംഗ് പൂര്‍ത്തീകരിക്കാത്തവര്‍ക്കായി ഇന്നും നാളെയുമായി (സപ്തംബര്‍ 25, 26) തീയതികളില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതല്‍ വൈകുന്നേരം 4 മണിവരെയാണ് ക്യാമ്പ്. സെപ്തംബര്‍ 25 ന് ബേപ്പൂര്‍ വില്ലേജ്- ബേപ്പൂര്‍ ബി.സി റോഡ് കമ്മ്യൂണിറ്റി ഹാള്‍, 26ന് ചെറുവണ്ണൂര്‍-നല്ലളം മോഡേണ്‍ ബസാര്‍ നഗരസഭ മേഖല കാര്യാലയം. കസബ നഗരം, പന്നിയങ്കര, വളയനാട്, കോട്ടൂളി( വാര്‍ഡ് നമ്പര്‍ 27) സിറ്റി […]

Technology

സാമ്പത്തിക പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടി നടക്കാവിലെ വാഹന മേഖലയിലെ ചെറുകിട സ്ഥാപനങ്ങള്‍

  • 25th September 2019
  • 0 Comments

രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനമായി അടച്ചിടല്‍ ഭീഷണിയിലാണ് ഇന്ന പല ഷോപ്പുകളും. സാമ്പത്തിക മാന്ദ്യവും പ്രതിസന്ധിയും നമ്മുടെ നാട്ടിലെ ചെറുകിയ കച്ചവടക്കാരെ വരെ കാര്യമായി ബാധിച്ചിരിക്കുന്നു എന്നതിന് ഉദാഹരണമാണ് നടക്കാവ് വൈ.എം.സി.എ റോഡിലെ കാര്‍ ആക്‌സസറീസ് ഷോപ്പുകള്‍. തൊഴിലാളികള്‍ പോലും ഇല്ലാത്ത അവസ്ഥയിലാണ് ഇന്ന് ഇവിടുത്തെ ചെറുകിട സ്ഥാപനങ്ങള്‍. നേരത്തെ നിരവധി കാറുകള്‍ ഉണ്ടായിരുന്ന ഇവിടെ ഇന്ന് അപൂര്‍വ്വം മാത്രമായാണ് കാറുകള്‍ എത്താറ്. സാമ്പത്തിക പ്രതിസന്ധിയില്‍ വാഹന വിപണിയില്‍ ഉണ്ടായ തിരിച്ചടിയാണ് ഇതിന് പ്രധാന […]

information

ഫോട്ടോ ജേര്‍ണലിസം കോഴ്സ് ;സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം

  • 25th September 2019
  • 0 Comments

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സിന് സെപ്റ്റംബര്‍ 30 വരെ അപേക്ഷിക്കാം. തിയറിയും പ്രാക്ടിക്കലും ഉള്‍പ്പെടെ 3 മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ സെന്ററിലും 25 സീറ്റുകള്‍ വരെ ഒഴിവുണ്ടാകും സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്സിന് 25000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ അക്കാദമി വെബ്സൈറ്റായ www.keralamediaacademy.org നിന്നു ഫോം ഡൗണ്‍ലോഡ് ചെയ്ത് സമര്‍പ്പിക്കാം.  അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന […]

News

നാഷണല്‍ ഹൈവെയുടെ ശോചനീയാവസ്ഥ; യൂത്ത് ലീഗ് ഓഫീസ് ഉപരോധിച്ചു

  • 25th September 2019
  • 0 Comments

കുന്ദമംഗലം; നാഷണല്‍ ഹൈവേ 766ല്‍ നിരവധി ഗര്‍ത്തങ്ങള്‍ ഉള്ളത് കൊണ്ട് നിരന്തര അപകടങ്ങള്‍ ഉണ്ടാവുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നതില്‍ നിരന്തര സമരങ്ങള്‍ നടത്തിയിട്ടും പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ചു കൊണ്ട് നാഷണല്‍ ഹൈവേ കോഴിക്കോട് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ .വിനയരാജിനെയും ,അസിസ്റ്റന്റ് എഞ്ചിനീയര്‍ പി .മുഹമ്മദ് അലി എന്നിവരുടെ ഓഫീസ് കുന്നമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. തുടര്‍ന്ന് NH 766 ലെ ഗര്‍ത്തങ്ങള്‍ രണ്ട് ദിവസത്തിന്റെ ഉള്ളില്‍ നന്നാക്കുമെന്നും ,കാരന്തുര്‍ മെഡിക്കല്‍ കോളേജ് […]

Trending

വട്ടിയൂര്‍ക്കാവില്‍ വി.കെ.പ്രശാന്ത് ഇടതുമുന്നണി സ്ഥാനാര്‍ഥിയായേക്കും

  • 25th September 2019
  • 0 Comments

വട്ടിയൂര്‍ക്കാവില്‍ വി.കെ.പ്രശാന്ത് ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും. സിപിഎം നേതൃത്വത്തില്‍ ഇതുസംബന്ധിച്ച് ധാരണയായി. നിലവില്‍ തിരുവനന്തപുരം മേയറാണ് പ്രശാന്ത്. ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധുവിനെ ആദ്യം പരിഗണിച്ചിരുന്നെങ്കിലും, പ്രളയകാലത്തെ പ്രശാന്തിന്റെ മികവുറ്റ പ്രവർത്തനമാണ് തീരുമാനം മാറ്റിമറിച്ചത്. അതേസമയം അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ നിശ്ചയിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങള്‍ ഇന്ന് ചേരും. രാവിലെ ജില്ലാ സെക്രട്ടേറിയറ്റും ഉച്ചയ്ക്ക് ശേഷം മണ്ഡലം കമ്മിറ്റി യോഗവും ചേരും. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് സ്ഥാനാര്‍ഥി പ്രഖ്യാപനം […]

Local

എന്‍.എസ്.എസ്‌ സ്ഥാപകദിനാചാരണവും വായനശാലയുടെ ഉദ്ഘടനവും നടന്നു

  • 25th September 2019
  • 0 Comments

കുന്ദമംഗലം: കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എന്‍.എസ.്എസ് സ്ഥാപകദിനാചാരണവും ‘അക്ഷരദീപം’ തുറന്ന വായനശാലയുടെ ഉദ്ഘടനവും നടന്നു. സ്‌കൂള്‍ ലീഡര്‍ ജാവേദ് അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്‌മെമ്പര്‍ അസ്ബിജ പരിപാടി ഉദ്ഘാടനം ചെയ്തു. ശിവകുമാര്‍ ദിനസന്ദേശ ക്ലാസ്സ്‌നല്‍കി. എസ്.പി.ജി കന്‍വീനര്‍ സക്കീര്‍ ഹുസൈന്‍ ആദ്യ ലൈബ്രറി പുസ്തകം ഏറ്റുവാങ്ങി. കുട്ടികള്‍ ശേഖരിച്ച പുസ്തകങ്ങള്‍ ലൈബ്രറിക്കുവേണ്ടി രാജനാരായണന്‍ മാസ്റ്റര്‍ സ്വീകരിച്ചു. ലൈബ്രറി നടത്തിപ്പിനെക്കുറിച്ചു ജില്ലാ ലൈബ്രറി കൗണ്‌സിലര്‍ ഷാജു കുനിയില്‍ ക്ലാസ്സെടുത്തു. റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡണ്ട് ഋജുല, […]

information Local

ഗതാഗത നിയന്ത്രണം

  • 25th September 2019
  • 0 Comments

മുക്കം-അരീക്കോട് റോഡില്‍ നോര്‍ത്ത് കാരശ്ശേരി ജംഗ്ഷന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ സെപ്തംബര്‍ 25 മുതല്‍ പ്രവൃത്തി തീരുന്നതുവരെ മുക്കം ഭാഗത്തുനിന്നും തേക്കുംകുറ്റി, കൂടരഞ്ഞി ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങള്‍ കാരശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്ത് നിന്നും ഇടതു ഭാഗത്തേക്ക് തിരിഞ്ഞ് മോയിലത്ത് പാലം, ആനയാംകുന്ന് വഴിയും തേക്കുംകുറ്റി ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ മുരിങ്ങമ്പുറായി ജംഗ്ഷനില്‍ നിന്നും വലതു ഭാഗത്തേക്ക് തിരിഞ്ഞ് കളരിക്കണ്ടി- മാന്ത്ര വഴിയും, കൂടരഞ്ഞി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ കാരമൂല-കുമാരനല്ലൂര്‍ വഴിയും പോകേണ്ടതാണ്. മുക്കം ഭാഗത്തു […]

Kerala Local

കനത്ത മഴയ്ക്ക് സാധ്യത

  • 25th September 2019
  • 0 Comments

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. തൃശൂര്‍, എറണാകുളം ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് ഇടുക്കിയിലെ മയിലാടും തുറയിലാണ്. ഇവിടെ ഒന്‍പത് സെന്റി മീറ്റര്‍ മഴ ലഭിച്ചു. വ്യാഴാഴ്ച വരെ കാലവര്‍ഷം ശക്തമായി തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ രൂപമെടുത്ത ഹിക്ക ചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ഒമാന്‍തീരം കടക്കും. ഒമാന്‍ തീരത്ത് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെയുള്ള കാറ്റിന് സാധ്യതയുണ്ട്.

error: Protected Content !!