പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ രാജിവെച്ചു

കുന്ദമംഗലം: ജില്ല കോൺഗ്രസ് കമ്മറ്റിയുടെ നിർദ്ദേശ പ്രകാരമാണ് രാജിവെച്ചതെന്ന് ഷൈജ വളപ്പിൽ പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് രാജി പഞ്ചായത്ത് സെക്രട്ടറിക്ക് ആബിദക്ക് നൽകിയത്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ കോൺഗ്രസിന് ആറും മുസ്‍ലിം ലീഗിന് ഒമ്പതും അംഗങ്ങളാണുള്ളത്. മുൻധാരണ പ്രകാരം ഐ ഗ്രൂപ്പിന് പ്രസിഡണ്ട് സ്ഥാനം നൽകുന്നതിന്റെ ഭാഗമായാണ് ഡിസിസി ഷൈജ വളപ്പിലിനോട് രാജിവെക്കാൻ ആവശ്യപ്പെട്ടത് എന്നാണ് സൂചന. മുൻ വികസന കാര്യ ചെയർ പേഴ്‌സൺ ലീന വാസുദേവ് പ്രസിഡണ്ടായേക്കും.

News

ഭാരതപ്പുഴയ്ക്ക് പുനരുജ്ജീവനം; ഇ.ശ്രീധരന്‍ സിഡബ്ല്യുആര്‍ഡിഎം സന്ദര്‍ശിച്ചു

കുന്ദമംഗലം;മരിച്ചുകൊണ്ടിരിക്കുന്ന ഭാരതപ്പുഴയെ പുനരുജ്ജീവനിക്കാനുള്ള ഉദ്ദേശത്തില്‍ ഭാരതപ്പുഴയെക്കുറിച്ച് പഠനം നടത്തുന്നതിനായി ഇ. ശ്രീധരന്‍ സിഡബ്യുആര്‍ഡിഎമ്മിലെത്തി. ഭാരതപ്പുഴയെ പുനരുജ്ജീവനിക്കുന്നതുമായി ബന്ധപ്പെട്ട് സിഡബ്ല്യുആര്‍ഡിഎം നേരത്തെ പഠനങ്ങള്‍ നടത്തിയിരുന്നു. ഫ്രണ്ട്‌സ് ഓഫ് ഭാരതപ്പുഴ എന്ന കൂട്ടായ്മയാണ് മരിച്ചുകൊണ്ടിരിക്കുന്ന ഭാരതപ്പുഴയെ നാളത്തെ തലമുറയ്ക്കും പ്രകൃതിക്കും വേണ്ടി നിലനിര്‍ത്തുക എന്ന ഉദ്ദേശത്തോടെ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഭാഗമായി ആവശ്യത്തിലുള്ള രേഖകളും വിവരങ്ങളും അദ്ദേഹം ശേഖരിച്ചു. സിഡബ്ല്യുആര്‍ഡിഎം ഡയറക്ടര്‍ എ.ബി അനിത, ഡോക്ടര്‍ മാധവന്‍ കോമത്ത്, ഡോക്ടര്‍ പി.എച്ച് ഹരികുമാര്‍, ഡോക്ടര്‍ ദിനേശ് എന്നിവരുമായി ആശയവിനിമയമ നടത്തിയ അദ്ദേഹത്തിന് […]

Kerala

ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കണം- മന്ത്രി കൃഷ്ണന്‍കുട്ടി

കാര്‍ഷിക ജലസേചന രംഗത്ത് കേരളം ഏറെ പിന്നിലാണെന്നും അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ ഫലപ്രദമായി ജലം വിനിയോഗിക്കാന്‍ നമുക്ക് കഴിയുന്നില്ലെന്നും ജല വിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ഫറോക്ക് നഗരസഭ സമ്പൂര്‍ണ കുടിവെള്ള വിതരണ കുടിവെള്ള പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയതിന്റെയും രണ്ടാം ഘട്ടത്തില്‍ 18.65 കോടി രൂപയുടെ പ്രവൃത്തി തുടങ്ങുന്നതിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തില്‍ 3000 ടി.എം.സി ജലമുണ്ട്. ഇതില്‍ 1500 ടി.എം.സി നമുക്ക് ഉപയോഗിക്കാവുന്നതാണ്. എന്നിട്ടും 300 ടി.എം.സി […]

Sports

കന്നിക്കിരീടം തേടിയിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് വന്‍ തിരിച്ചടി

മുംബൈ: ഐഎസ്എല്‍ പുതിയ സീസണിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടി. ടീമിലെ പ്രതിരോധത്തിലെ പ്രധാനതാരവും കഴിഞ്ഞ സീസണുകളിലെ ക്യാപ്റ്റനുമായ സന്ദേശ് ജിങ്കന് പരുക്ക്. ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീമിനൊപ്പമുള്ള ജിങ്കന് പരിശീലന മത്സരത്തിനിടെയാണ് പരുക്കേറ്റത്. താരത്തിന്റെ കാല്‍മുട്ടിനേറ്റ പരുക്ക് ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണുകളിലെല്ലാം ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സിനുവേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ തുടക്കം മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായിരുന്ന ജിങ്കന്‍ ഇന്ത്യന്‍ ടീമിലും പ്രതിരോധത്തിന്റെ ഉരുക്ക് കോട്ടയാണ്. പരിക്ക് […]

Local News

ദേശീയ ജേതാക്കൾക്ക് സ്വീകരണം നൽകി

ചണ്ഡീഗഡിലെ പഞ്ചാബ് യൂണിവേഴ്സിറ്റിയിൽ നടന്ന 32ാമത് ദേശീയ ജൂനിയർ അട്യ പട്യ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ കേരളം ജേതാക്കളായി. പോണ്ടിച്ചേരി രണ്ടാം സ്ഥാനം നേടി. ആൺ കുട്ടികളുടെ വിഭാഗത്തിൽ കേരളം മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഈ വിഭാഗത്തിൽ മഹാരാഷ്ട്ര, കർണ്ണാടക ടീമുകൾക്കാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ. കോഴിക്കോട് റയിൽവെ സ്റ്റേഷനിൽ ടൗൺ സർക്കിൾ ഇൻസ്പെക്ടർ എ.ഉമേഷ് ജേതാക്കളെ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. കേരള സ്പോർട്സ് കൗൺസിൽ അംഗം ടി.എം അബ്ദുറഹിമാൻ, ജോസ് ജോസഫ്, സിംല അബ്ദുറഹിമാൻ, […]

Sports

കോഹ്ലിക്ക് ഇരട്ട സെഞ്ചുറി; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

പൂനെ: ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് ഇരട്ട സെഞ്ച്വറി. കോഹ്ലിയുടെ സെഞ്ചുറി മികവില്‍ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യന്‍ ടീം സ്‌കോര്‍ 500 കടന്നു. രഹാനയ്ക്കു പിന്നാലെ ക്രീസിലെത്തിയ രവീന്ദ്ര ജഡേജയും അര്‍ധസെഞ്ചുറി തികച്ച് മുന്നേറുകയാണ്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 506 റണ്‍സെന്ന നിലയിലാണ്. 211 റണ്‍സുമായി കോഹ്ലിയും 57 റണ്‍സുമായി ജഡേജയുമാണ് ക്രീസില്‍. 295 പന്തില്‍ നിന്നാണ് കോഹ്ലി ഇരട്ട സെഞ്ചുറി തികച്ചത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെന്ന നിലയില്‍ […]

Health & Fitness

ഒരൊറ്റ ടെസ്റ്റിൽ 20 തരം ക്യാൻസറുകളെ തിരിച്ചറിയാം, കണ്ടെത്തലുമായി ഗവേഷകർ !

കാൻസർ എന്ന ഒറ്റ രോഗം ഇന്ന് ലോകത്തെ കാർന്ന് തിന്നുകയാണ്. ലോകത്ത് ഏറ്റവുമധികം മരണത്തിന് കാരണമാകുന്ന രണ്ടാമത്തെ വലിയ രോഗമാണ് ക്യൻസർ. നേരത്തെ തന്നെ തിരിച്ചറിഞ്ഞാൽ പൂർണമായും ക്യാൻസറിനെ ചികിത്സിച്ച് ഭേതമാക്കാൻ സാധിക്കും. എന്നാൽ അസുഖം തിരിച്ചറിയാൻ വൈകുന്നതാണ് പ്രധാന പ്രശ്നം. ഒറ്റ രക്ത പരിശോധനകൊണ്ട് 20 തരം ക്യാൻസറുകളെ തിരിച്ചറിയാൻ സാധിക്കുന്ന പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. നെക്സ്‌റ്റ് ജെനെറേഷൻ സീക്വൻസിംഗ് സങ്കേതികവിദ്യ അടിസ്ഥനപ്പെടുത്തിയാണ് ഈ രീതി വികസിപ്പിച്ചിരിക്കുന്നത്. ക്യാൻസർ രോഗികളും. ക്യാൻസർ […]

National News

ഫുട്‌പാത്തിൽ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബസ് ഇടിച്ചു കയറി ഏഴ് മരണം

ഫുട്‌പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്നവര്‍ക്കിടയിലേക്ക് ബസ് ഇടിച്ചു കയറി ഏഴ് പേര്‍ മരിച്ചു. അപകടത്തിൽ നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്.ഫൂട്പാത്തില്‍ ഉറങ്ങിക്കിടന്നവരാണ് മ രിച്ച ഏഴുപേരും. തീർഥാടനത്തിന് എത്തിയ നാല് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. സംഭവത്തിന് ശേഷം ഡ്രൈവർ ഓടി രക്ഷപ്പെട്ടു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Kerala

കൂടത്തായ് കൊലപാതകം; പൊന്നമറ്റം വീട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയായി

കൂടത്തായ്; നാടിനെ ഞെട്ടിച്ച കൂടത്തായിലെ കൊലപാതകത്തില്‍ പൊന്നാമറ്റം വീട്ടിലെ തെളിവെടുപ്പ് പൂര്‍ത്തിയായി. ജോളിയെയും കൂട്ടിയാണ് തെളിവെടുപ്പിനായി പൊലീസ് പൊന്നാമറ്റം വീട്ടിലെത്തിയത്.ഇവിടെ നിന്ന് കീടനാശിനിയുടേതെന്ന് സംശയിക്കുന്ന രണ്ടു കുപ്പികള്‍ കണ്ടെത്തിയിട്ടുണ്ട്. മുന്‍വശത്തെ കിടപ്പുമുറിയില്‍ നിന്നും വീട്ടു വളപ്പില്‍ നിന്നുമായിട്ടാണ് കുപ്പികള്‍ കണ്ടെടുത്തത്. രണ്ട് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പടെ അഞ്ച് സാക്ഷികളെ തെളിവെടുത്ത രേഖകളില്‍ ഒപ്പുവെപ്പിച്ചിട്ടുണ്ട്. ഫോറന്‍സിക് സംഘത്തിന്റെ അകമ്പടിയോടെയാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെ പൊന്നാമറ്റം വീട്ടില്‍ നിന്ന് പ്രതികളുമായി നാലാമത്തെ മരണം നടന്ന മഞ്ചാടി […]

Kerala News

കേരള പോലീസില്‍ നീന്തല്‍താരങ്ങള്‍ക്ക് റിക്രൂട്ട്മെന്റ്

കേരള പോലീസില്‍ നീന്തല്‍ താരങ്ങളെ (പുരുഷന്മര്‍) റിക്രൂട്ട് ചെയ്യുന്നു. ഫ്രീ സ്‌റ്റൈല്‍ സ്പ്രിന്റ് (50 മീ., 100 മീ.) – ഒരു ഒഴിവ്, ബ്രെസ്റ്റ് സ്ട്രോക്ക് (50 മീ., 100മീ., 200 മീ) – ഒരു ഒഴിവ് എന്നിങ്ങനെയാണ് ഒഴിവുകള്‍. യോഗ്യത: അംഗീകൃത സംസ്ഥാന മീറ്റുകളില്‍ വ്യക്തിഗത ഇനങ്ങളില്‍ ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ നേടിയിരിക്കണം. സംസ്ഥാനത്തെ പ്രതിനിധീകരിച്ചിരിക്കണം. അംഗീകൃത സംസ്ഥാന മീറ്റുകളില്‍ 4 X 400 റിലേ, 4 X 100 ഇനങ്ങളില്‍ ഒന്നാം സ്ഥാനം […]

error: Protected Content !!