Kerala

2000 രൂപ നോട്ടുകൾ പിൻവലിക്കുന്നു?; കള്ളപ്പണം തടയാനെന്ന് സൂചന

രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നതായി സൂചന. നിലവിൽ 2000 രൂപയുടെ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തിയതായി വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ റിസർവ് ബാങ്ക് വ്യക്തമാക്കുന്നു. കള്ളപ്പണ ഇടപാടുകൾ തടയുന്നതിന്റെ ഭാഗമായാണ് നടപടി. ഇതിന്റെ തുടർച്ചയായി 2000 രൂപയുടെ നോട്ടുകൾ പ്രചാരണത്തിൽ നിന്ന് പിൻവലിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അടുത്തിടെയായി രണ്ടായിരം രൂപ നോട്ടിന്റെ ക്ഷാമം രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്. എന്തുകൊണ്ട് എടിഎമ്മുകളിൽ നിന്ന് 2000 രൂപ നോട്ട് ലഭിക്കുന്നില്ല എന്ന ചോദ്യവും ഉയർന്നിരുന്നു. ഇതിന് പിന്നാലെ നൽകിയ അപേക്ഷയിലാണ് 2000 […]

National

‘ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ?’; പരീക്ഷാചോദ്യം കണ്ട് അന്തംവിട്ട് കുട്ടികൾ

ഗുജറാത്തിലെ സ്വകാര്യ സ്കൂളിൽ നടത്തിയ പരീക്ഷയിൽ മഹാത്മാഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെയാണെന്ന ചോദ്യം വിവാദമാകുന്നു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്കായി നടത്തിയ ഇന്റണൽ പരീക്ഷയ്ക്കിടെയാണ് എങ്ങനെയാണ് ഗാന്ധിജി ആത്മഹത്യ ചെയ്തത്? എന്ന ചോദ്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം തുടങ്ങി. സുഫലം ശാല വികാസ് സൻകുൽ എന്ന സംഘടനയുടെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നതാണ്. ഗുജറാത്തിലെ ഗാന്ധിനഗറിൽ പ്രവര്‍ത്തിക്കുന്ന സുഫലം ശാല വികാസ് സൻകുൽ എന്ന സംഘടനയ്ക്ക് സർക്കാർ ധനസഹായവും ലഭിക്കുന്നുന്നുണ്ട്. ഈ സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ […]

National

മധ്യപ്രദേശില്‍ വാഹനാപകടം; നാല് ഹോക്കി താരങ്ങള്‍ മരിച്ചു

മധ്യപ്രദേശിലെ ഹൊഷംഗബാദില്‍ നടന്ന വാഹനാപകടത്തില്‍ നാല് ഹോക്കി താരങ്ങള്‍ മരിച്ചു. ഹൊഷംഗബാദില്‍ നടക്കുന്ന ധ്യാന്‍ചന്ദ് ട്രോഫി ഹോക്കി മത്സരത്തില്‍ പങ്കെടുക്കാന്‍ പോകും വഴിയായിരുന്നു അപകടം. മധ്യപ്രദേശ് ഹോക്കി അക്കാദമിയിലെ കളിക്കാരാണ് മരിച്ചത്. കാര്‍ റോഡരികിലെ മരത്തിലിടിച്ചാണ് അപകടം നടന്നത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഷാനവാസ് ഖാന്‍, ആദര്‍ശ് ഹര്‍ദുവ, ആശിഷ് ലാല്‍, അനിഖത് എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം മധ്യപ്രദേശ് സ്വദേശികളാണ്.

Kerala

ജോളി അകത്തായത് നന്നായെന്ന് ജോണ്‍സന്റെ കുടുംബം

കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളുകൾ ഓരോന്നായി അഴിക്കുകയാണ് കേരള പൊലീസ്. റോയിയെ കൊലപ്പെടുത്തി ഷാജുവിനെ വിവാഹം ചെയ്ത ജോളി തന്റെ രണ്ടാം ഭർത്താവായ ഷാജുവിനേയും കൊലപ്പെടുത്താൻ പ്ലാൻ ഇട്ടിരുന്നു എന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഷാജുവിനെ കൊലപ്പെടുത്തി ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സനെ മൂന്നാമത് വിവാഹം കഴിക്കാനായിരുന്നു ആഗ്രഹമെന്ന് ജോളി ചോദ്യം ചെയ്യവേ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഈ റിട്ടയര്‍മെന്റ് പ്രായത്തില്‍ എന്തിനാ പാവം ജോണ്‍സനെ ജോളി ജോസഫ് വലയില്‍ വീഴ്ത്തിയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. […]

Kerala

ഭിന്നശേഷിക്കാര്‍ക്ക് രാജ്യത്ത് ആദ്യമായി സര്‍വ്വകലാശാല; തിരുവനന്തപുരത്ത് ഒരുങ്ങും

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി കേരളത്തില്‍ ഭിന്നശേഷിക്കാരുടെ ഉന്നത വിദ്യാഭ്യാസത്തിനായി സര്‍വകലാശാലയൊരുങ്ങുന്നു. ഗവേഷണത്തിനും പുനരധിവാസത്തിനും പുറമെ അവരെ പരിചരിക്കുന്നവരെ പരിശീലിപ്പിക്കാനുമുള്ള സംവിധാനം ഒരുക്കിക്കൊണ്ടാണ് തിരുവനന്തപുരത്ത് സര്‍വ്വകലാശാല ഒരുങ്ങുക. ശാരീരികവും മാനസികവുമായ ഏതുതരം ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും ഉപജീവന മാര്‍ഗം കണ്ടെത്തുന്ന തരത്തിലുള്ള കോഴ്സുകളായിരിക്കും സര്‍വകലാശാലയില്‍ അനുവദിക്കുക. കേന്ദ്രസര്‍ക്കരിന്റെ അനുമതിക്കായി ഉടന്‍ തന്നെ അപേക്ഷ നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ഓഫീസില്‍ നിന്നും അറിയിച്ചു. ആരോഗ്യ സര്‍വകലാശാല വി.സി ഡോ. എം.കെ.സി നായര്‍, സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, ചൈല്‍ഡ് […]

Kerala

പരീക്ഷയിൽ തോറ്റവരെ ജയിപ്പിക്കുന്ന മന്ത്രി കെ.ടി.ജലീലിനെതിരെ അന്വേഷണം വേണം: ചെന്നിത്തല

തിരുവനന്തപുരം: അദാലത്തിലൂടെ മാര്‍ക്ക് കൂട്ടിനല്‍കി തോറ്റവരെ ജയിപ്പിക്കുന്ന മന്ത്രി കെ.ടി.ജലീലിനെതിരെ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ച്‌ കെ.ടി.ജലീല്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എം.ജി.സര്‍വകലാശാലയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിക്ക് അദാലത്തിലൂടെ മാര്‍ക്ക് കൂട്ടി നല്‍കാന്‍ മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഇത് സര്‍വകലാശാല അധികൃതര്‍ തള്ളിയപ്പോള്‍ വിഷയം സിന്‍ഡിക്കേറ്റില്‍ അവതരിപ്പിച്ചു. ഔട്ട് ഓഫ് അജന്‍ഡയായാണ് വിഷയം അവതരിപ്പിച്ചത്. തുടര്‍ന്ന് ഒരുവിഷയത്തില്‍ തോറ്റഎല്ലാവര്‍ക്കും മോഡറേഷന് […]

News

കുന്ദമംഗലം ന്യൂസിന്റെ വാര്‍ത്ത, പിഎസ്എന്‍ കോളേജിന്റെ കൈത്താങ്ങ്.. സരസ്വതിയമ്മയുടെ വീടിന്റെ താക്കോല്‍ദാനം നടന്നു

കുന്ദമംഗലം; കുന്ദമംഗലം ന്യൂസിന്റെ വാര്‍ത്തയെത്തുടര്‍ന്ന് ആരോരുമില്ലാതെ പെരിങ്ങളത്ത് അനാഥയായി കഴിഞ്ഞിരുന്ന സരസ്വതിയമ്മയ്ക്ക് പിഎസ്എന്‍ കോളേജിന്റെ കൈത്താങ്ങില്‍ ഒരുങ്ങിയ വീടിന്റെ താക്കോല്‍ദാനം നടന്നു. വര്‍ഷങ്ങളായി ഒറ്റക്ക് ഒരു വീട്ടില്‍ താമസിക്കുകയായിരുന്ന സരസ്വതിയമ്മയുടെ ദുരിതം നിറഞ്ഞ ജീവിതം കുന്ദമംഗലം ന്യൂസ് വാര്‍ത്തയാക്കിയതോടെയാണ് വിഷയം ജനശ്രദ്ധയിലെത്തുന്നത്. തുടര്‍ന്ന് കുന്ദമംഗലത്തെ പിഎസ്എന്‍ ചാരിറ്റബില്‍ ട്രസ്റ്റ് കോളേജ് സരസ്വതിയമ്മയെ ഏറ്റെടുക്കുകയും കോളേജ് പ്രിന്‍സിപ്പാള്‍ സുചേഷിന്റെയും ഭാര്യ പ്രിയ സുചേഷിന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ തകര്‍ന്നുവീഴാറായ വീടിന്റെ പ്രവൃത്തി ഏറ്റെടുത്ത് നവീകരിക്കുകയായിരുന്നു. ചെറുപ്പം മുതല്‍ അനാഥയായി […]

Kerala News

സയനൈഡ് ലഭിക്കാൻ പ്രജികുമാറിനു നൽകിയത് രണ്ടുകുപ്പി മദ്യവും 5000 രൂപയും

സയനൈഡ് ലഭിക്കാൻ പ്രജികുമാറിനു നൽകിയത് രണ്ടുകുപ്പി മദ്യവും 5000 രൂപയും. രണ്ടുതവണ ചോദിച്ചെങ്കിലും ഒരു തവണമാത്രമാണ് സയനൈഡ് നൽകിയതെന്നും അന്വേഷണസംഘത്തോട് മാത്യു പറഞ്ഞു. രണ്ടുതവണ ചോദിച്ചെങ്കിലും ഒരു തവണമാത്രമാണ് സയനൈഡ് നൽകിയതെന്നും മാത്യു പറഞ്ഞു. എന്നാൽ 2 തവണ മാത്യു തനിക്കു സയനൈഡ് നൽകിയെന്നു ജോളി പറഞ്ഞിരുന്നു മൊഴികളിലെ വൈരുധ്യം പൊലീസിനെ ആശയക്കുഴപ്പത്തിൽ ആക്കുകയായിരുന്നു. സ്ത്രീ തനിച്ച് ഇങ്ങനെ ചെയ്യുമോ എന്നു സംശയിക്കേണ്ടതില്ല. എൻഐടിയിൽ അസി. പ്രഫസർ ആണെന്ന് 14 വർഷം ഭർത്താവിനെയും വീട്ടുകാരെയും നാട്ടുകാരെയും വിശ്വസിപ്പിച്ച […]

Kerala Local

“ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ് “

എം എസ് എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കുന്ദമംഗലം പഞ്ചായത്ത്‌ എം എസ് എഫ് കമ്മറ്റി നടത്തുന്ന ഇന്ദർ ക്യാമ്പയിന്റെ ഭാഗമായി എം എസ് എഫ് ചാത്തങ്കാവ് ശാഖ സങ്കടിപ്പിച്ച രണ്ടാമത് പ്രാദേശിക 3’s ഫുട്ബോൾ ടൂർണമെന്റിൽ ജൂനിയർ വിഭാഗത്തിൽ കെപി ബ്രദേഴ്‌സ് ഒന്നാം സ്ഥാനവും മോൺസ്റ്റർ എഫ് സി രണ്ടാം സ്ഥാനവും നേടി. വിജയികൾക്ക് കുന്ദമംഗലം പഞ്ചായത്ത്‌ മുസ്‌ലിം യൂത്ത് ലീഗ് ജോയിന്റ് സെക്രട്ടറി സനൂഫ്_റഹ്മാൻ ട്രോഫി വിതരണം ചെയ്‌തു. സീനിയർ വിഭാഗത്തിൽ യുവ ചാത്തങ്കാവ് […]

Kerala News

ഗ്രാമോത്സവം നടത്തി

കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത് 6-ാം വാർഡ് കുടുംബശ്രീ സംഗമത്തോടനുബന്ധിച്ച് നടത്തിയ ഗ്രാമോത്സവം 2019-ന്റെ സാംസ്ക്കാരിക സമ്മേളനം അഡ്വ.പി ടി എ റഹീം ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ശ്രീബ പുൽക്കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത സീരിയൽ – സിനി ആർട്ടിസ്റ്റ് നിമിഷ ബിജോയ് മുഖ്യാതിഥിയായി പങ്കെടുത്തു. കലാ പ്രതിഭകളെ ജില്ലാ പഞ്ചായത്ത് മെമ്പർ രജനി തടത്തിൽ ആദരിച്ചു. ഘോഷയാത്ര ബ്ലോക്ക് മെമ്പർ യു സി ബുഷ്റ ഫ്ലാഗ് ഓഫ് ചെയ്തു. കായിക മത്സരങ്ങൾ മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് […]

error: Protected Content !!