മധ്യപ്രദേശിലെ ഹൊഷംഗബാദില്‍ നടന്ന വാഹനാപകടത്തില്‍ നാല് ഹോക്കി താരങ്ങള്‍ മരിച്ചു. ഹൊഷംഗബാദില്‍ നടക്കുന്ന ധ്യാന്‍ചന്ദ് ട്രോഫി ഹോക്കി മത്സരത്തില്‍ പങ്കെടുക്കാന്‍ പോകും വഴിയായിരുന്നു അപകടം. മധ്യപ്രദേശ് ഹോക്കി അക്കാദമിയിലെ കളിക്കാരാണ് മരിച്ചത്.
കാര്‍ റോഡരികിലെ മരത്തിലിടിച്ചാണ് അപകടം നടന്നത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഷാനവാസ് ഖാന്, ആദര്‍ശ് ഹര്‍ദുവ, ആശിഷ് ലാല്‍, അനിഖത് എന്നിവരാണ് മരിച്ചത്. മരിച്ചവരെല്ലാം മധ്യപ്രദേശ് സ്വദേശികളാണ്.