Trending

പുനർജനി കേസ്: ‘കേസ് അവസാനിപ്പിച്ചത് ഭയം കൊണ്ട്; ആഭ്യന്തരമന്ത്രിയുടെ തിടുക്കം എന്തോ ഒളിക്കാൻ’: പി രാജീവ്

  • 30th July 2026
  • 0 Comments

തിരുവനന്തപുരം: പുനർജനി കേസ് അവസാനിപ്പിക്കാനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി പി. രാജീവ്. അന്വേഷണം അവസാനിപ്പിച്ച നടപടിക്ക് പിന്നിൽ സർക്കാരിന്റെ ഭയമാണെന്നും, ഏത് ഏജൻസി അന്വേഷിച്ചാലും കുഴപ്പമില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേസ് അവസാനിപ്പിക്കാൻ ആഭ്യന്തരമന്ത്രി അസാധാരണമായ തിടുക്കം കാണിച്ചതായി പി. രാജീവ് ആരോപിച്ചു. മറ്റ് അന്വേഷണ ഏജൻസികൾ വരുന്നത് ഒഴിവാക്കാനാണ് ഈ നീക്കം. ഫണ്ട് പിരിവിനായുള്ള ദൃശ്യങ്ങൾ പൊതുമണ്ഡലത്തിൽ ലഭ്യമായിരിക്കെ, ഏത് പുതിയ രേഖയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് അവസാനിപ്പിച്ചതെന്നും, ആഭ്യന്തരമന്ത്രി തന്നെ നേരിട്ട് […]

Trending

വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസ്: ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ; സ്വപ്ന സുരേഷ് ഉള്‍പ്പെടെ 6 പ്രതികള്‍

  • 30th July 2026
  • 0 Comments

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസില്‍ ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. സ്വപ്ന സുരേഷ് അടക്കം 6 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം. പ്രളയബാധിതര്‍ക്കായി ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിനായി യുഎഇയിലെ റെഡ് ക്രസന്റുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം ലഭിച്ച തുകയില്‍ 4 കോടി രൂപ പ്രതികള്‍ തട്ടിയെടുത്തുവെന്നാണ് കണ്ടെത്തല്‍. ആദ്യഘട്ട കുറ്റപത്രത്തിലെ പ്രതിപ്പട്ടികയില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കര്‍ ഉള്‍പ്പെട്ടിട്ടില്ല. കേരളത്തില്‍ വലിയ കോളിളക്കം ഉണ്ടാക്കിയ നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് അന്വേഷണം നടക്കുന്നതിനിടെയാണ് വടക്കാഞ്ചേരി […]

Explore the Westace Casino sportsbook: betting options that excite and reward

  • 30th July 2026
  • 0 Comments

The world of online casinos and sportsbooks is dynamic and captivating, with players constantly seeking thrilling experiences and rewarding opportunities. Westace Casino stands out in this vibrant landscape, offering not only a wide array of thrilling slot games but also an extensive sportsbook that caters to sports enthusiasts. With a focus on fair play, players […]

Kerala kerala

ബോര്‍ഡ് കോര്‍പറേഷന്‍ വിഭജനം; ഉഭയകക്ഷി ചര്‍ച്ചയ്ക്ക് യുഡിഎഫ്

  • 30th July 2026
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്-കോര്‍പറേഷന്‍ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനം. ഓരോ പാര്‍ട്ടികള്‍ക്കുമുള്ള ബോര്‍ഡ്-കോര്‍പറേഷന്‍ സ്ഥാനങ്ങളില്‍ ചര്‍ച്ചകളിലൂടെ വേഗത്തില്‍ ധാരണയിലെത്തും. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ യുഡിഎഫ് മുന്നണി യോഗത്തിലാണ് നിര്‍ണായകമായ തീരുമാനം. വിവിധ ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയിലെ സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് ഘടകകക്ഷികള്‍ക്ക് അവകാശവാദങ്ങളുണ്ട്. ഇതിന് പരിഹാരമെന്നോണം കോണ്‍ഗ്രസ് നേതൃത്വം മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്, സിഎംപി തുടങ്ങി എല്ലാ ഘടകകക്ഷികളുമായും പ്രത്യേകം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. […]

Trending

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത; ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും 9 ജില്ലകളിൽ യെല്ലോ അലർട്ടും

  • 30th July 2026
  • 0 Comments

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും. ഇന്നു മുതൽ ശനിയാഴ്ച വരെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ടും 9 ജില്ലകളിൽ യെല്ലോ അലർട്ടും ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. കണ്ണൂർ, കോഴിക്കോട്, വയനാട്, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. […]

Kerala kerala

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ഥി നിര്‍ണയം പാളി, തുറന്നുസമ്മതിച്ച് സിപിഎം നേതാവ് എ.എന്‍ ഷംസീര്‍

  • 30th July 2026
  • 0 Comments

മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിക്കുള്ളിലെ വീഴ്ചകള്‍ തുറന്നുസമ്മതിച്ച് സിപിഎം നേതാവും മുന്‍ സ്പീക്കറുമായ എ.എന്‍ ഷംസീര്‍. മലപ്പുറം കാളികാവില്‍ നടന്ന കുഞ്ഞാലി രക്തസാക്ഷി ദിനാചരണ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ഷംസീറിന്റെ ഈ സ്വയം വിമര്‍ശനം. തോല്‍വിയുടെ കാരണങ്ങള്‍ ഓരോന്നായി അക്കമിട്ട് നിരത്തിയ അദ്ദേഹം, പാര്‍ട്ടിക്ക് സംഭവിച്ച പാളിച്ചകള്‍ പരസ്യമായി സമ്മതിച്ചു. തെരഞ്ഞെടുപ്പിലെ പരാജയത്തിന് പ്രധാന കാരണമായി ഷംസീര്‍ ചൂണ്ടിക്കാട്ടിയത് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവുകളാണ്. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ഥി നിര്‍ണയം പാളിപ്പോയെന്ന് […]

Trending

പുനർജനി: സതീശന് ക്ലീന്‍ ചിറ്റ് നല്‍കിയത് അസാധാരണം; ഫണ്ട് പിരിച്ചെന്ന് വ്യക്തം, കേസ് അവസാനിപ്പിക്കാൻ തിടുക്കം: എം വി ഗോവിന്ദന്‍

  • 30th July 2026
  • 0 Comments

തിരുവനന്തപുരം: പുനർജനി കേസിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് നടപടി അസാധാരണമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആവശ്യത്തിന് തെളിവുകൾ ഉണ്ടായിരുന്നിട്ടും അന്വേഷണം ധൃതിപിടിച്ച് അവസാനിപ്പിച്ചത് ശരിയല്ലെന്നും, കേസ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വി ഡി സതീശൻ വിദേശത്തുപോയി ഫണ്ട് അഭ്യർത്ഥിക്കുന്നതിന്റെ വീഡിയോ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചുകൊണ്ടാണ് എം വി ഗോവിന്ദൻ ആരോപണം ഉന്നയിച്ചത്. നിലവിലെ നിയമമനുസരിച്ച് വിദേശത്തുപോയി സാമ്പത്തിക സഹായം അഭ്യർത്ഥിക്കാൻ അനുമതിയില്ല. പ്രളയകാലത്ത് […]

Trending

പിഎം ശ്രീ: പിന്‍മാറാന്‍ കഴിയാത്ത കരാറിലാണ് ഒപ്പുവെച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍

  • 30th July 2026
  • 0 Comments

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ സർക്കാർ ഒപ്പുവെച്ച ധാരണാപത്രത്തിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. കേന്ദ്ര ഫണ്ട് ലഭ്യമാകണമെങ്കിൽ നടപടികളിലേക്ക് കടക്കേണ്ടതുണ്ടെന്നും, പദ്ധതി നടപ്പിലാക്കാൻ തയ്യാറാണെന്ന് കാട്ടി മുൻ സർക്കാരാണ് ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതി നടപടികൾ ആരംഭിച്ചു എന്ന് ആരും പറഞ്ഞിട്ടില്ലെന്നും, തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾ തങ്ങളുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന ബോധ്യത്തിൽ നിന്നാണെന്നും മന്ത്രി കുറ്റപ്പെടുത്തി. ഉപസമിതിയിലെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് കുഞ്ഞാലിക്കുട്ടി നിലപാടുകൾ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. […]

Trending

പിഎം ശ്രീ: പണം വാങ്ങിയിട്ടില്ലെന്ന എല്‍ഡിഎഫ് വാദം ശരിയായിരുന്നെന്ന് ഇപ്പോള്‍ വ്യക്തം- വി ശിവൻകുട്ടി

  • 30th July 2026
  • 0 Comments

പിഎം ശ്രീ വിഷയത്തിൽ കേന്ദ്ര സർക്കാർ പാർലമെന്റില്‍ നൽകിയ മറുപടിയിൽ പ്രതികരണവുമായി മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിഎം ശ്രീ പദ്ധതിയിൽ പണം വാങ്ങിയിട്ടില്ലെന്ന എൽഡിഎഫ് സർക്കാരിന്റെ വാദം ശരിയായിരുന്നുവെന്ന് ഇതോടെ വ്യക്തമായെന്ന് വി ശിവൻകുട്ടി. എസ്എസ്‌കെയുടെ ഭാഗമായ ഫണ്ട് ആണ് വാങ്ങിയത് എന്ന് അന്ന് വ്യക്തമാക്കിയിരുന്നു, ഇതുതന്നെയാണ് കേന്ദ്രം ഇപ്പോൾ പറഞ്ഞത്. പിഎം ശ്രീക്ക് വേണ്ടി കേന്ദ്രം പണം അനുവദിച്ചു എന്നും ഒപ്പിട്ടാൽ പിന്നെ പിന്മാറാൻ പറ്റില്ല എന്നുമാണ് യുഡിഎഫ് പറഞ്ഞത്, ധാരണാ പത്രത്തിൽ […]

Trending

‘പ്രധാനമന്ത്രിപദം ഒഴിഞ്ഞ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാകൂ’; നരേന്ദ്ര മോദിയെ പരിഹസിച്ച് അഭിജീത് ദീപ്കെ

  • 30th July 2026
  • 0 Comments

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. പ്രധാനമന്ത്രി കസേര വിട്ട് മോദി സമൂഹമാധ്യമങ്ങളിലെ ഇൻഫ്ലുവൻസർ ആയിക്കോളൂ എന്നാണ് അഭിജീത് ദിപ്കെ വിമർശിച്ചത്. പരീക്ഷാ തട്ടിപ്പുകാർക്കുള്ള ശിക്ഷ കടുപ്പിക്കുന്നതിനുള്ള കഴിഞ്ഞ ദിവസം ലോക്സഭ പാസ്സാക്കിയ ഭേദഗതി ബില്ലിനെയും സിജെപി വിമർശിച്ചു. ഒന്നിനുപുറകെ ഒന്നായി നിയമങ്ങൾ പാസാക്കപ്പെടുന്നു. പക്ഷേ ആളുകളുടെ ഉദ്ദേശ്യങ്ങൾ ശരിയാകുന്നതുവരെ, ഒന്നും സംഭവിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം പാസ്സാക്കിയ ബില്ലിനെ കുറിച്ച് ദിപ്കെ പ്രതികരിച്ചത്. നിയമങ്ങൾ ശരിയായ രീതിയിൽ നടപ്പിലാക്കാതെ പ്രശ്നങ്ങൾ പരിഹരിക്കില്ലെന്നും […]

error: Protected Content !!