Kerala kerala

മൊബൈല്‍ഫോണ്‍ വിട്ടുനല്‍കാന്‍ കൈക്കൂലി; പൊലീസുകാരന് സസ്പെന്‍ഷന്‍

  • 30th July 2026
  • 0 Comments

മലപ്പുറം: പരാതിയുമായി എത്തിയ ആളുടെ മൊബൈല്‍ ഫോണ്‍ വിട്ടുനല്‍കുന്നതിന് കൈക്കൂലി വാങ്ങിയ സിപിഒക്ക് സസ്പെന്‍ഷന്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്റ്റേഷനിലെ സിപിഒ വിപിനെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്. മൊബൈല്‍ ഫോണ്‍ വിട്ടുതരാന്‍ 25,000 രൂപ ആവശ്യപ്പെടുകയായിരുന്നു. ഒടുവില്‍ വിലപേശി 5000 രൂപയില്‍ എത്തി. കുറച്ചു പണം നേരിട്ടും ബാക്കി പണം ഗൂഗിള്‍ പേ വഴിയുമാണ് വാങ്ങിയത്. പെരിന്തല്‍മണ്ണയിലെ സ്പായുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയാണ് പൊലീസുകാരന്‍ പണം വാങ്ങിയത്. പെരിന്തല്‍മണ്ണ സ്റ്റേഷനില്‍ പരാതിയുമായി എത്തിയ രണ്ടുപേരില്‍ […]

Trending

കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്‌ഫോമിലൂടെ സ്‌കൂട്ടറോടിച്ചു; പട്ടാമ്പി സ്വദേശിക്കെതിരെ കേസെടുത്തു

  • 30th July 2026
  • 0 Comments

കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലൂടെ സ്കൂട്ടർ ഓടിച്ച സംഭവത്തിൽ യുവാവിനെതിരെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് കേസെടുത്തു. പട്ടാമ്പി തിരുവേഗപ്പുര നെടുങ്ങട്ടൂർ സ്വദേശി പുളനാട്ട് പി കെ കുഞ്ഞുമൊയ്തീനെതിരെയാണ് പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഭവം. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്കാണ് കുഞ്ഞുമൊയ്തീൻ സ്കൂട്ടറുമായി കടന്നുവരികയായിരുന്നു. പ്ലാറ്റ്ഫോമിൽ ട്രെയിൻ കാത്തുനിൽക്കുകയായിരുന്ന യാത്രക്കാരുടെ ഇടയിലൂടെ അപകടകരമായ രീതിയിലായിരുന്നു ഇയാളുടെ യാത്ര. ഇത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ഉടൻ തന്നെ റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിക്കുകയായിരുന്നു. സംഭവ […]

Trending

പൊലീസ് അസോസിയേഷൻ പുനഃസംഘടന; സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി

  • 30th July 2026
  • 0 Comments

കൊച്ചി: പൊലീസ് സംഘടനകളുടെ പുനസംഘടനയുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിൻ്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സർക്കാർ ഉത്തരവും അഡ്‌ഹോക്ക് കമ്മറ്റിയുടെ പ്രവത്തനവും ഹൈക്കോടതി സ്റ്റേ ചെയ്തു. മൂന്ന് പൊലീസ് സംഘടനകളെ വെട്ടിച്ചുരുക്കി രണ്ടാക്കാന്‍ ആയിരുന്നു ആഭ്യന്തര വകുപ്പിൻ്റെ ഉത്തരവ്. ഇതോടെ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ (കെപിഒഎ ) ഇല്ലാതാകും. ഇതിനെതിരെയാണ് ഇപ്പോൾ കേരള പോലീസ് അസോസിയേഷനും കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും ഹൈക്കോടതിയെ സമീപിച്ചത്. അധികാരം ഏറ്റെടുത്ത് വെറും രണ്ട് മാസത്തിനുള്ളിൽ തന്നെ സർക്കാരിന് വലിയൊരു […]

Kerala kerala kerala politics

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ വേഗം കുറഞ്ഞു’; വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

  • 30th July 2026
  • 0 Comments

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ വേഗം കുറഞ്ഞെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. യുഡിഎഫ് അധികാരമേറ്റ് 70 ദിവസം പിന്നിട്ടിട്ടും വാര്‍പ്പ് പൂര്‍ത്തിയാക്കിയത് 9 വീടുകളുടേത് മാത്രമാണെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാണിച്ചു. അനാവശ്യ സ്ഥലം മാറ്റവും ഏകോപനം ഇല്ലായ്മയും പുനരധിവാസ പദ്ധതിയെ ബാധിച്ചെന്ന് പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും മഹാദുരന്തം കേരളത്തെ കണ്ണീരിലാഴ്ത്തിയിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം തികയുകയാണ്. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കു […]

Trending

ഡല്‍ഹി പൊലീസിന് തിരിച്ചടി; ഐഷി ഘോഷിനെതിരായ വാറണ്ട് റദ്ദാക്കി; അറസ്റ്റ് ചെയ്യാനാവില്ല

  • 30th July 2026
  • 0 Comments

ന്യൂ ഡൽഹി: എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ​ഘോഷിനെതിരായ ജാമ്യമില്ലാ വാറന്റ് റദ്ദാക്കി ഡൽഹി പട്യാല ഹൗസ് കോടതി. 2021ൽ ബംഗ ഭവനിലേക്ക്‌ നടത്തിയ മാർച്ചിന്റെ ഭാഗമായുള്ള കേസിലാണ്‌ പട്യാല ഹ‍ൗസ്‌ കോടതി ഏപ്രിൽ 15ന്‌ ഐഷിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്‌. മാസങ്ങൾ പിന്നിട്ടിട്ടും ഇതുസംബന്ധിച്ച സമൻസോ അറിയിപ്പോ നൽകിയിരുന്നില്ല.

Kerala kerala kerala politics

പിഎസ്സിയില്‍ പരാതി പ്രവാഹം: 90ലധികം പരീക്ഷകളില്‍ ക്രമക്കേട് ആരോപണം; പരാതി നല്‍കി ഉദ്യോഗാര്‍ഥികള്‍

  • 30th July 2026
  • 0 Comments

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ പിഎസ്സി നടത്തിയ വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട് പരാതികളുടെ പ്രവാഹമാണ് ഇപ്പോള്‍ ഉണ്ടാകുന്നത്. ഇതുവരെ 90ലധികം പരീക്ഷകളിലാണ് അട്ടിമറിയും ക്രമക്കേടും നടന്നതായി ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പരാതികള്‍ ലഭിച്ചിരിക്കുന്നത്. നിലവില്‍ ഉയര്‍ന്നുവന്നിട്ടുള്ള ഈ പരാതികള്‍ വിശദമായി പരിശോധിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം വരും ദിവസങ്ങളില്‍ കൂടുതല്‍ പരീക്ഷകളില്‍ കേസെടുത്തേക്കും. സംസ്ഥാന ആസൂത്രണ ബോര്‍ഡ് ചീഫ് തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട ക്രമക്കേട് കേസില്‍ പിഎസ്സിയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ വൈകാതെ പ്രതികളാകുമെന്നാണ് അന്വേഷണ […]

Trending

പുനർജനി കേസിൽ വി ഡി സതീശന് ക്ലീന്‍ ചിറ്റ്; തെളിവില്ല; കേസ് അവസാനിപ്പിച്ചതായി ആഭ്യന്തരമന്ത്രി

  • 30th July 2026
  • 0 Comments

തിരുവനന്തപുരം: പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശന് വിജിലൻസിന്റെ ക്ലീൻ ചിറ്റ്. വി.ഡി. സതീശനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയതായും ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം അവസാനിപ്പിച്ചതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്താണ് സതീശനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന മണപ്പാട്ട് ഫൗണ്ടേഷൻ എന്ന സ്ഥാപനം വഴിയാണ് പദ്ധതിക്കായി പണം എത്തിയത്. എന്നാൽ ഈ പണമിടപാടിൽ വി.ഡി. സതീശന് യാതൊരു പങ്കുമില്ലെന്നാണ് […]

National

‘രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യം’; ലോക്‌സഭയിലും രാജ്യസഭയിലും പ്രതിഷേധിക്കാനുറച്ച് ബിജെപി എംപിമാര്‍

  • 30th July 2026
  • 0 Comments

അമിത് ഷായ്ക്ക് എതിരെയുള്ള പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യത്തിലുറച്ച് ബിജെപി. ലോക്‌സഭയിലും രാജ്യസഭയിലും ഇക്കാര്യത്തില്‍ ബഹളം വെക്കാന്‍ ബിജെപി തീരുമാനമായി. അതേസമയം, പൊലീസ് അതിക്രമം രണ്ട് സഭകളിലും ഇന്നും ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമക്കി. രാജ്യസഭ അജണ്ടയില്‍ ഇതുവരെ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാനുള്ള ബില്ല് ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് ആരോപണം. അയോധ്യാ സംഭാവന കൊള്ളയിലേക്ക് ഇനി ശ്രദ്ധ തിരിക്കണമെന്ന് സമാജ് വാദി പാര്‍ട്ടി ആവശ്യപ്പെട്ടു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നത് രണ്ട് വഴികളിലൂടെ എന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. […]

Trending

റെയിൽവൺ ആപ്പ് പണിമുടക്കി; നട്ടംതിരിഞ്ഞ് യാത്രക്കാർ

  • 30th July 2026
  • 0 Comments

ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക ആപ്പായ ‘റെയിൽവൺ’ അപ്രതീക്ഷിതമായി പണിമുടക്കിയത് യാത്രക്കാരെ കടുത്ത ദുരിതത്തിലാക്കി. ടിക്കറ്റ് ബുക്കിംഗ്, ട്രെയിനുകളുടെ നിലവിലെ വിവരങ്ങൾ അറിയൽ എന്നിവയ്ക്കായി ലക്ഷക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ആപ്പാണ് ദിവസത്തിന്റെ ആദ്യ മണിക്കൂറുകളിൽ പ്രവർത്തനരഹിതമായത്. തുടർന്ന് ടിക്കറ്റ് ബുക്കിംഗും റിസർവേഷൻ സേവനങ്ങളും നിലച്ചതോടെ രാത്രികാലങ്ങളിൽ ട്രെയിനുകളെ ആശ്രയിക്കുന്ന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിയത്. ആപ്പിലൂടെ ടിക്കറ്റെടുക്കാൻ ശ്രമിച്ച യാത്രക്കാരുടെ സ്‌ക്രീനിൽ, ആപ്പിന്റെ പരിപാലനത്തിനായി ടിക്കറ്റ് ബുക്കിംഗ് അടക്കമുള്ള സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചിരിക്കുന്നു എന്ന സന്ദേശമാണ് തെളിഞ്ഞത്. ആപ്പിൽ സാങ്കേതിക […]

Trending

കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ സര്‍ക്കാര്‍ ജോലി; സുപ്രീംകോടതിയെ സമീപിക്കാന്‍ ടിവികെ സര്‍ക്കാർ

  • 30th July 2026
  • 0 Comments

ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു. മദ്രാസ് ഹൈക്കോടതി വിധിക്കെതിരെയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുക. സഹാനുഭൂതിയുടെ അടിസ്ഥാനത്തിലുള്ള നിയമനം ഭരണഘടനാ വിരുദ്ധമാണെന്ന് വിലയിരുത്തിയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ നടപടി. എന്നാല്‍ ഭരണഘടനയുടെ 162-ാം അനുച്ഛേദം അനുസരിച്ച് സംസ്ഥാനത്തിന്റെ ഭരണപരമായ അധികാരങ്ങള്‍ ഉപയോഗിച്ചാണ് ഉത്തരവുകള്‍ പുറപ്പെടുവിച്ചതെന്നാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം. എങ്കിലും ഭരണപരമായ അധികാരങ്ങള്‍ ഭരണഘടനാപരമായ പരിധിക്കുള്ളില്‍ ആയിരിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സര്‍ക്കാരിന്റെ […]

error: Protected Content !!