Trending

സീചെം ട്രോഫിയിൽ കേരളത്തിന് കിരീടം, ഫൈനലിൽ ഹിമാചൽപ്രദേശിനെ തോൽപ്പിച്ചത് 48 റൺസിന്

  • 31st July 2026
  • 0 Comments

പോണ്ടിച്ചേരി: സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളം ചാമ്പ്യന്മാർ. ഫൈനലിൽ ഹിമാചൽപ്രദേശിനെ 48 റൺസിന് തോൽപ്പിച്ചാണ് കേരളം കപ്പുയർത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽപ്രദേശ് 18.3 ഓവറിൽ 98 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. തകർപ്പൻ ബൗളിങ്ങിലൂടെ കേരളത്തിന് വിജയമൊരുക്കിയ നിയ നസ്നീനാണ് പ്ലെയർ ഓഫ് ദി മാച്ച്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർമാരുടെ ഭേദപ്പെട്ട പ്രകടനമാണ് മികച്ച സ്കോർ […]

Trending

പ്രശസ്ത തെന്നിന്ത്യൻ ഗായിക ജമുന റാണി അന്തരിച്ചു

  • 31st July 2026
  • 0 Comments

ബെംഗളൂരു: പ്രശസ്ത പിന്നണി ഗായിക കെ ജമുന റാണി(88) വിടവാങ്ങി. ബെംഗളൂരുവില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകുന്നേരം നടക്കും.1938 മെയ് 17 ന് ആന്ധ്രാപ്രദേശില്‍ ജനിച്ച ജമുന റാണി തന്റെ ഏഴാമത്തെ വയസ്സില്‍ തെലുങ്ക് ക്ലാസിക് ത്യാഗയ്യ (1946) എന്ന ഗാനത്തിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. ഏകദേശം എട്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, സിംഹള ഭാഷകളിലായി 6,000ത്തിലധികം ഗാനങ്ങള്‍ ആലപിച്ചു. ദക്ഷിണേന്ത്യന്‍ സിനിമയിലുടനീളം നിരവധി അവിസ്മരണീയ ഗാനങ്ങള്‍ ആലപിച്ചു. സിംഹള ഗാനങ്ങളിലൂടെ […]

How to get started with Online Casino Non GamStop: a guide for UK players

  • 31st July 2026
  • 0 Comments

Online gaming has seen a significant rise in popularity, particularly among UK players looking for alternatives to traditional gambling options. Non GamStop casinos present an exciting avenue for enthusiasts seeking diverse games, including the non gamstop casino uk experience, generous bonuses, and flexible deposit options. This guide provides essential information for players eager to explore […]

Kerala kerala

പൊലീസുകാരന്‍ സലാമിനെ ആക്രമിച്ച കേസ്; ഗീതാനന്ദന്‍ ഉള്‍പ്പെടെ 4 പ്രതികള്‍ക്ക് 5 വര്‍ഷം കഠിനതടവ്, 10000രൂപ പിഴയും ശിക്ഷ

  • 31st July 2026
  • 0 Comments

കല്‍പറ്റ: പൊലീസ് ഉദ്യോഗസ്ഥന്‍ സലാമിനെ ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ എം ഗീതാനന്ദന്‍ ഉള്‍പ്പെടെ 4 പ്രതികള്‍ക്ക് 5 വര്‍ഷം കഠിനതടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ചു. വയനാട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട വിനോദിന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നല്‍കാനും കോടതി വിധിച്ചു. പരിക്കേറ്റ സലാമിന് 3 ലക്ഷവും ശശിധരന് രണ്ട് ലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കണം.

Trending

തിരു. കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് അസാധുവാക്കണം; എല്‍ഡിഎഫ് വീണ്ടും ഹൈക്കോടതിയില്‍

  • 31st July 2026
  • 0 Comments

കൊച്ചി: തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് വീണ്ടും ഹൈക്കോടതിയില്‍. കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ നിയമ വിരുദ്ധമെന്ന് സിംഗിള്‍ ബെഞ്ച് കണ്ടെത്തിയിരുന്നു. ബിജെപി കൗണ്‍സിലര്‍മാരുടെ നടപടികള്‍ക്കുള്ള സംരക്ഷണം മുനിസിപ്പാലിറ്റി നിയമത്തിന് വിരുദ്ധം. നിയമ സംരക്ഷണം റദ്ദാക്കണം. അധികാരമില്ലാത്ത കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ തുടക്കം മുതല്‍ അസാധുവെന്നും എല്‍ഡിഎഫ് ആരോപണം. അപ്പീലില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കും സര്‍ക്കാരിനും നോട്ടീസ് അയച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും 20 ബിജെപി കൗണ്‍സിലര്‍മാര്‍ക്കുമാണ് നോട്ടീസ്. ഹര്‍ജിയില്‍ എതിര്‍കക്ഷികള്‍ മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കണം.

Trending

പിഎം ശ്രീയില്‍ മലക്കം മറിഞ്ഞ് യുഡിഎഫ്; പ്രസ്‌താവന തിരുത്തി അടൂർ പ്രകാശ്

  • 31st July 2026
  • 0 Comments

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഐക്യം നഷ്ടപ്പെട്ട് യുഡിഎഫ്. പദ്ധതിയില്‍നിന്ന് പിന്നോട്ടില്ലെന്നാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഇന്നലെ മുന്നണി യോഗത്തിനുശേഷം മാധ്യമങ്ങളെ അറിയിച്ചത്. പിന്മാറിയാല്‍ ഫണ്ട് ലഭിക്കില്ലെന്ന വാദമാണ് അദ്ദേഹം മുന്നോട്ടുവച്ചിരുന്നത്. എന്നാല്‍, യുഡിഎഫ് യോഗത്തില്‍ അത്തരമൊരു ചര്‍ച്ച നടന്നിട്ടില്ലെന്നാണ് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് പ്രതികരിച്ചത്. ഇതോടെ, ഇന്നലെ പറഞ്ഞ വാക്കുകൾ ഇന്ന് അടൂര്‍ പ്രകാശ് തിരുത്തി. പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞിട്ടില്ലെന്നാണ് അടൂര്‍ പ്രകാശിന്റെ തിരുത്ത്. യോഗത്തില്‍ വിഷയം ചര്‍ച്ചയായപ്പോള്‍ […]

Trending

നീറ്റ് പ്രതിഷേധം: കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കും; ഡിജിപിക്ക് നിർദേശം നൽകി ആഭ്യന്തര മന്ത്രി

  • 31st July 2026
  • 0 Comments

തിരുവനന്തപുരം: ഡൽഹിയിലെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരായ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് നടന്ന പ്രതിഷേധങ്ങളിൽ രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കാൻ നിർദേശം നൽകിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കത്ത് പരിഗണിച്ചാണ് ആഭ്യന്തര വകുപ്പിന്റെ ഈ നിർണായക നടപടി. അതോടൊപ്പം, ലഹരി ഉപയോഗം തടയാൻ ജയിലുകളിൽ പുലർച്ചെ മുതൽ ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ പൊലീസും ജയിൽ വകുപ്പും സംയുക്തമായി വ്യാപക പരിശോധന നടത്തുകയാണെന്നും മന്ത്രി തിരുവനന്തപുരത്ത് വ്യക്തമാക്കി. […]

Trending

‘യുഡിഎഫ് യോഗത്തില്‍ പിഎംശ്രീ ചര്‍ച്ചയായിട്ടില്ല’; മന്ത്രിസഭ ഉപസമിതി തീരുമാനിക്കും: പി കെ കുഞ്ഞാലിക്കുട്ടി

  • 31st July 2026
  • 0 Comments

മലപ്പുറം: പിഎംശ്രീ പദ്ധതിയില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ തള്ളി മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് യോഗത്തില്‍ പിഎംശ്രീ സംബന്ധിച്ച യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. യുഡിഎഫ് കണ്‍വീനര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മാത്രമാണ് മറുപടി പറഞ്ഞത്. പിഎം ശ്രീയില്‍ യുഡിഎഫിനും ലീഗീനും ഒരേ അഭിപ്രായം ആണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘യുഡിഎഫ് യോഗത്തില്‍ പിഎംശ്രീ സംബന്ധിച്ച യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് പുറത്തുവരുന്നത്. മന്ത്രിസഭാ ഉപസമിതി പിഎംശ്രീയില്‍ […]

Kerala kerala

ശബരിമലയിലെ നെയ്യ് ക്രമക്കേട്; ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന് ദേവസ്വം

  • 31st July 2026
  • 0 Comments

തിരുവനന്തപുരം: ശബരിമലയിലെ നെയ്യ് ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. കൃത്രിമം നടന്നിട്ടുള്ളത് എവിടെയാണന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മില്‍മയുടെ പാക്കറ്റുകളിലാണ് നെയ്യ് ശബരിമലയില്‍ എത്തിയിരിക്കുന്നത്. പമ്പയിലെ ലാബില്‍ പരിഗോധന നടത്തിയിട്ടുണ്ട് പമ്പയില്‍ വച്ച് മാറ്റാം, കൊണ്ടു പോകുന്ന സമയത്തും പാക്കറ്റുകള്‍ മാറ്റാം. അതിനാല്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യമാണന്നാണ് ദേവസ്വം സെക്രട്ടറി ആവശ്യപ്പെടുന്നത്.

Kerala kerala

മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ട കേസ്; നീതി ലഭിച്ചില്ലെന്ന് കുടുംബം

  • 31st July 2026
  • 0 Comments

മുത്തങ്ങ ഭൂസമരത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന്‍ കെവി വിനോദ് കൊല്ലപ്പെട്ട കേസില്‍ നീതി ലഭിച്ചില്ലെന്ന് കുടുംബം. നീതി ലഭിക്കേണ്ടത് പൊതുസമൂഹത്തിന്റെ ആവശ്യമാണെന്ന് സഹോദരനും പൊലീസ് ഉദ്യോഗസ്ഥനുമായ കെവി ബാബു പറഞ്ഞു. സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ലെങ്കില്‍ വ്യക്തിപരമായി കോടതിയെ സമീപിക്കും. വിധി പോലീസിനും സമൂഹത്തിനും സമര്‍പ്പിക്കുന്നു. വിനോദിന്റെ മരണത്തെ തുടര്‍ന്ന് കുടുംബ പെന്‍ഷന്‍ പോലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞു വൈകിപ്പിച്ചു. കുടുംബത്തിന് ആശ്രിത നിയമനം ലഭിച്ചിട്ടില്ലെന്ന് കെവി ബാബു പറഞ്ഞു. അനുജന്‍ കൊല്ലപ്പെട്ടത് സമൂഹത്തിനു വേണ്ടി ജോലി ചെയ്യുമ്പോള്‍ ആണ്. […]

error: Protected Content !!