Trending

‘പ്രധാനമന്ത്രിപദം ഒഴിഞ്ഞ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാകൂ’; നരേന്ദ്ര മോദിയെ പരിഹസിച്ച് അഭിജീത് ദീപ്കെ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. പ്രധാനമന്ത്രി കസേര വിട്ട് മോദി സമൂഹമാധ്യമങ്ങളിലെ ഇൻഫ്ലുവൻസർ ആയിക്കോളൂ എന്നാണ് അഭിജീത് ദിപ്കെ വിമർശിച്ചത്. പരീക്ഷാ തട്ടിപ്പുകാർക്കുള്ള ശിക്ഷ കടുപ്പിക്കുന്നതിനുള്ള കഴിഞ്ഞ ദിവസം ലോക്സഭ പാസ്സാക്കിയ ഭേദഗതി ബില്ലിനെയും സിജെപി വിമർശിച്ചു.

ഒന്നിനുപുറകെ ഒന്നായി നിയമങ്ങൾ പാസാക്കപ്പെടുന്നു. പക്ഷേ ആളുകളുടെ ഉദ്ദേശ്യങ്ങൾ ശരിയാകുന്നതുവരെ, ഒന്നും സംഭവിക്കില്ലെന്നാണ് കഴിഞ്ഞ ദിവസം പാസ്സാക്കിയ ബില്ലിനെ കുറിച്ച് ദിപ്കെ പ്രതികരിച്ചത്. നിയമങ്ങൾ ശരിയായ രീതിയിൽ നടപ്പിലാക്കാതെ പ്രശ്നങ്ങൾ പരിഹരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള മോദിയുടെ ഇൻസ്റ്റഗ്രാം വിഡിയോകളെയും അഭിജീത് വിമർശിച്ചു. “ഒരു ഇൻഫ്ലുവൻസർ ആകണമെന്ന് ഞാൻ കരുതുന്നു. അദ്ദേഹം അത് നന്നായി ചെയ്യുന്നു,” ദിപ്കെ മാധ്യമങ്ങളോട് പറഞ്ഞു. മഹാരാഷ്ട്രയിലെ ജന്മനാട്ടിലേക്ക് പോകും വഴിയാണ് ദിപ്കെ മാധ്യമങ്ങളെ കണ്ടത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!