Kerala News

സൈക്കിൾ വാങ്ങാൻ കരുതി വെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് മാതൃകയായി രണ്ടാം ക്ലാസുകാരി

മാവൂർ : ഒരു സൈക്കിൾ സ്വന്തമാക്കുകയെന്നത് അഷിമ സുരേഷെന്ന രണ്ടാം ക്ലാസുകാരിയുടെ ഏറെ നാളായി കാത്തു സൂക്ഷിച്ച സ്വപ്നമായിരുന്നു. തനിക്കു കിട്ടിയ കൈനീട്ടങ്ങളെല്ലാം സ്വരുക്കൂട്ടി പ്രതീക്ഷയോടെ കാത്തിരുന്ന ഈ കൊച്ചു മിടുക്കി തന്റെ ആഗ്രഹം മാറ്റിവെച്ചത് വലിയൊരു സന്ദേശം നാടിന് നൽകുന്നതിന് വേണ്ടിയാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഈ തുക നൽകാനുള്ള അവളുടെ തീരുമാനത്തിന് മാതാപിതാക്കളും ബന്ധുക്കളും പൂർണ പിന്തുണ നൽകിയതോടെ എം.എൽ.എയുടെ കയ്യിൽ തന്നെ അതേൽപ്പിക്കണമെന്നാണ് അവൾ രക്ഷിതാക്കളോട് ആവശ്യപ്പെട്ടത്.

മാവൂർ ജി.എം.യു.പി സ്കൂളിലെ ഈ വിദ്യാർത്ഥിനിയുടെ ആഗ്രഹം അറിഞ്ഞതോടെ തുക സ്വീകരിക്കാൻ പി.ടി.എ റഹീം എം.എൽ.എ അവളെത്തേടി നേരിട്ടെത്തുകയായിരുന്നു. ഏവർക്കും മാതൃകയായ ഈ കുട്ടി മാവൂർ തിരുത്ത്യാട്ടുമ്മൽ ഗിരീഷ് കുമാറിന്റെയും ലീനയുടെയും മകളാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!