Kerala News

കോവിഡ് ചികിത്സയിലായിരുന്ന നാല് മാസമുള്ള പിഞ്ചു കുഞ്ഞ് മരണപ്പെട്ടു

കോഴിക്കോട് : കോവിഡ് ചികിത്സയിലായിരുന്ന നാലു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് മരിച്ചു. മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശികളുടെ മകളാണ് മരണപെട്ടത്, ഇതോടെ സംസ്ഥാനത്ത് മരണം മൂന്നായി. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച കുഞ്ഞിന്റെ ആരോഗ്യ നിലയിൽ ആരോഗ്യ പ്രവർത്തകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

കുഞ്ഞിനെ പരിശോധിച്ച മഞ്ചേരിയിലെ രണ്ട് ഡോക്ടർമാർ നിരീക്ഷണത്തിലാണ് ന്യുമോണിയ ബാധിച്ച കുഞ്ഞ് ജന്മനാ ഹൃദ് രോഗിയാണ്. രോഗം എവിടെ നിന്നും വന്നെന്നുള്ള കാര്യത്തിൽ വ്യകതമായിട്ടില്ല. കുഞ്ഞിന്റെ ബന്ധു വിദേശത്ത് നിന്നും വന്നിരുന്നെങ്കിലും കുട്ടിയുമായി ഇടപഴകിയിരുന്നില്ല. നിലവിൽ കുഞ്ഞിനെ ചികിത്സയുമായി ബന്ധപ്പെട്ട് യാത്ര ചെയ്തിരുന്നിടങ്ങൾ എല്ലാം പരിശോധനയ്ക്ക് വിധേയമാക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടികളുടെ കാര്യത്തിൽ സംഭവിക്കുന്ന രണ്ടാമത്തെ മരണമാണിത്. കുട്ടിയുടെ മാതാ പിതാക്കളുടെ പരിശോധന ഫലം ഇന്ന് വരാനിരിക്കുകയാണ് .

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!