കോവിഡ് ചികിത്സയിലായിരുന്ന നാല് മാസമുള്ള പിഞ്ചു കുഞ്ഞ് മരണപ്പെട്ടു
കോഴിക്കോട് : കോവിഡ് ചികിത്സയിലായിരുന്ന നാലു മാസം പ്രായമുള്ള പിഞ്ചു കുഞ്ഞ് മരിച്ചു. മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശികളുടെ മകളാണ് മരണപെട്ടത്, ഇതോടെ സംസ്ഥാനത്ത് മരണം മൂന്നായി. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച കുഞ്ഞിന്റെ ആരോഗ്യ നിലയിൽ ആരോഗ്യ പ്രവർത്തകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. കുഞ്ഞിനെ പരിശോധിച്ച മഞ്ചേരിയിലെ രണ്ട് ഡോക്ടർമാർ നിരീക്ഷണത്തിലാണ് ന്യുമോണിയ ബാധിച്ച കുഞ്ഞ് ജന്മനാ ഹൃദ് രോഗിയാണ്. രോഗം എവിടെ നിന്നും വന്നെന്നുള്ള കാര്യത്തിൽ വ്യകതമായിട്ടില്ല. കുഞ്ഞിന്റെ ബന്ധു വിദേശത്ത് നിന്നും […]
