വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനും ഹെഡ്മാസ്റ്റര്‍ക്കും സസ്പെന്ഷന്. സ്കൂളിലെ പിടിഎ പിരിച്ചു വിട്ടു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെതാണ് നടപടി.
വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ പ്രതിഷേധം ശക്തമാവുകയാണ്. വയനാട് കളക്ടറേറ്റിലേക്ക് എസ്.എഫ്.ഐ, കെ.എസ്.യു, എ.ഐ.എസ്.എഫ്, എ.ബി.വി.പി, എ.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രകടനവുമായി എത്തി.
അതേസമയം രിച്ച വിദ്യാര്‍ത്ഥിനി ഷഹലയ്ക്ക് ചികില്‍സ നല്കാന് വൈകിയത് ആരോഗ്യവകുപ്പ് അഡീ. ഡയറക്ടര്‍ വിജിലന്‍സ് അന്വേഷിക്കും. ഷഹലയ്ക്ക് ചികില്‍സ നല്കാന് വൈകിയെന്നും ഷെഹലയുടെ ചികില്‍സയില്‍ വീഴ്ചപറ്റിയെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് ഡിഎംഒയുടെ റിപ്പോര്‍ട്ട്. ഷെഹലയുടെ മരണത്തില്‍ ദേശീയ ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

