Kerala

ക്രിക്കറ്റ് ബാറ്റ് തലയില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു

ബത്തേരിയില്‍ പാമ്പിന്റെ കടിയേറ്റ് വിദ്യാര്‍ത്ഥിനി മരിച്ച ആഘാതം മാറും മുന്‍പ് മറ്റൊരു മരണം കൂടി. ക്രിക്കറ്റ് കളിക്കുന്നതിനിടെ ബാറ്റ് തെറിച്ച് തലയുടെ പിന്നിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. മാവേലിക്കര ചുനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥി നവനീത് (11) ആണ് മരിച്ചത്.

മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടികളുടെ കൈയ്യില്‍നിന്ന് അബദ്ധത്തില്‍ ബാറ്റ് തെറിച്ചുപോവുകയും ഭക്ഷണം കഴിച്ചതിനു ശേഷം കൈ കഴുകാന്‍ പൈപ്പിനടുത്തേക്ക് നടന്ന നവനീതിന്റെ തലയുടെ പിന്നില്‍ തെറിച്ചുവന്ന ബാറ്റ് ഇടിക്കുകയായിരുന്നു. ബോധരഹിതനായി വീണ വിദ്യാര്‍ഥിയെ സഹപാഠികളും അധ്യാപകരും ചേര്‍ന്ന് ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ നില ഗുരുതരമായതിനാല്‍ താലൂക്ക് ആശുപത്രിയിലേയ്ക്ക് എത്തിക്കുന്നതിനിടെ മരണമടയുകയായിരുന്നു. മൃതദേഹം കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!