കാസര്‍കോട്: പള്ളിക്കരയില്‍ ഭിന്നശേഷിക്കാരിയായ 17കാരിയെ ക്രൂര പീഡനത്തിനിരയാക്കിയെന്ന് പരാതി. ഓട്ടോ ഡ്രൈവറും സുഹൃത്തുക്കളുമടങ്ങിയ അഞ്ച് പേര്‍ പീഡിപ്പിച്ചെന്നാണ് പരാതി. ശിശു ക്ഷേമസമിതി നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബേക്കല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് പീഡനത്തിനിരയായ പെണ്‍കുട്ടിയില്‍ നിന്ന് വിശദമായ മൊഴിയെടുക്കും.
ഓട്ടോ ഡ്രൈവറാണ് പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഇയാളുടെ സുഹൃത്തുക്കളായ നാല് പേര്‍ കൂടി ചേര്‍ന്ന് വീണ്ടും അതിക്രമത്തിനിരയാക്കുകയായിരുന്നു. ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായിരുന്നു.

